Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,597 പേർക്ക് കൂടി രോഗം; രാജ്യത്ത് ഇന്ന് മാത്രം രോഗബാധിതരായി മരിച്ചത് 614പേർ; കോവിഡ് മരണസംഖ്യ 88,579; രാജ്യത്ത് രോഗഭാധിതരുടെ എണ്ണം 56 ലക്ഷം കവിഞ്ഞു; കൂടുതൽ മരണങ്ങളും രോഗികളുമായി മഹാരാഷ്ട്ര; ആന്ധ്രയിലും, കർണാടകയിലും തമിഴ്‌നാട്ടിലും അതീവ അശങ്ക; കേരളത്തിൽ 40 വയസിൽ താഴെയുള്ളവർ ഉൾപ്പടെ 19 മരണവും 4125 രോഗികളും

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് മാത്രം 57,597 പേർക്ക് കൂടി രോഗം സ്ഥിരീരിച്ചതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 56 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 614 പേരാണ് രോഗബാധിതരായി മരിച്ചത്. ഇതോടെ മൊ്ത്തം മരണ സംഖ്യ 89,579 കടന്നു. 45ലക്ഷത്തിന് മുകളിൽ ആളുകൾ രോഗമുക്തി നേടി. രോഗമുക്താരാകുന്നവരുടെ എണ്ണം കൂടുന്നതും ആശ്വാസത്തിന് വകയുണ്ട്്. രോഗം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,390 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 12,42,770ആയി. നിലവിൽ 2,72,410 പേരാണ് ചികിത്സയിലുള്ളത്.

407പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ആകെ മരണസംഖ്യ 33,015 ആയി. 2.69 ശതമാനമാണ് മരണനിരക്ക്.സംസ്ഥാനത്ത് 20,206 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 9,36,554ആയി. 75.36 ശതമാനമാണ് രോഗമുക്തി നിരക്കെന്ന് സംസ്ഥാന ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ആന്ധ്രാപ്രദേശിൽ ഇന്ന് 7,553 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 51 പേർ മരിച്ചു. രോഗമുക്തരായി ഇന്ന് 10,555 പേർ ആശുപത്രി വിട്ടു.സംസ്ഥാനത്തെ രോഗികളുടെ എണ്ണം 6,39,301 ആയി. ഇതുവരെ രോഗമുക്തരായത് 5,62,376 പേരാണ്. 71,465 സജീവ കേസുകളാണ് ഉള്ളത്. ഇതുവരെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2,461 പേർക്കും വിദേശങ്ങളിൽ നിന്നെത്തിയ 434 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടിൽ ഇന്ന് 5,337 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5,406 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. 76 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 5,52,674 ആയി. രോഗമുക്തരായത് 4,97,377 പേരാണ്. 8,947 സജീവ കേസുകളാണ് ഉള്ളതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തിലും ഇന്ന് 4125 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂർ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസർകോട് 197, കോട്ടയം 169, കണ്ണൂർ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.19 മരണങ്ങളാണ് ഇന്ന് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദൻ (76),

സെപ്റ്റംബർ 11-ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശിനി ലത (40), സെപ്റ്റംബർ 13-ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധർമ്മദാസൻ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷൻ നായർ (68), സെപ്റ്റംബർ 14ന് മരണമടഞ്ഞ കണ്ണൂർ ശിവപുരം സ്വദേശി സത്യവതി (70), സെപ്റ്റംബർ 16ന് മരണമടഞ്ഞ തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണൻ (68), മലപ്പുറം തണലൂർ സ്വദേശിനി ഫാത്തിമ (67), പാലക്കാട് ഒറ്റപ്പാലം സ്വദേശി രാജൻ (58), സെപ്റ്റംബർ 17-ന് മരണമടഞ്ഞ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ഗോപാല മേനോൻ (79), സെപ്റ്റംബർ 18ന് മരണമടഞ്ഞ തിരുവനന്തപുരം കരിമടം

കോളനി സ്വദേശി സെയ്ദാലി (30), മലപ്പുറം പുതുപൊന്നാനി സ്വദേശി അബു (72), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68), സെപ്റ്റംബർ 19-ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശിനി പ്രീജി (38), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷമീർ (38), തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68), സെപ്റ്റംബർ 20-ന് മരണമടഞ്ഞ തിരുവനന്തപുരം പെരുങ്കുഴി സ്വദേശി അപ്പു (70), തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ബാലകൃഷ്ണൻ (81), എറണാകുളം സ്വദേശി പി. ബാലൻ (86), സെപ്റ്റംബർ 21-ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി സുരേന്ദ്രൻ (54) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 572 ആയി.

ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻ.ഐ.വി. ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തലസ്ഥാന ജില്ലയിൽ അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 39,258പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 7047പേർ തിരുവനന്തപുരം ജില്ലയിലാണ്, 18 ശതമാനം കേസുകൾ തിരുവനന്തപുരത്താണ് എന്ന അദ്ദേഹം വ്യക്തമാക്കി.

ഇന്നലെവരെ റിപ്പോർട്ട് ചെയ്ത് 553 മരണങ്ങളിൽ 175ഉം തിരുവനന്തപുരം ജില്ലയിലാണ്. 32 ശതമാനം മരണങ്ങൾ തലസ്ഥാന ജില്ലയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ജില്ലയിൽ 681പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 130പേരുടെ ഉറവിടം ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ആൾക്കൂട്ടമുണ്ടാക്കി കൊണ്ട് നടത്തിവരുന്ന സമരങ്ങളെ കാണേണ്ടത്. നിരന്തരം ഈ പ്രശ്നം ചൂണ്ടിക്കാണിച്ചിട്ടും സമരം നടത്തുന്നവർ വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP