Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 21.5 ലക്ഷം കവിഞ്ഞു; ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് മഹാരാഷ്ട്രയിൽ; സംസ്ഥാനത്ത് അഞ്ച് ലക്ഷം രോഗികളും 17367 രോഗികളും; തമിഴ്‌നാട്ടിൽ ഇന്നലെ മാത്രം 118 മരണം; കോവിഡിനെ പിടിച്ചു കെട്ടാനാവാതെ ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4808 കഴിഞ്ഞു. 118 പേരാണ് ശനിയാഴ്ച മാത്രം മരിച്ചത്. പുതിയതായി 5883 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ്ബാധിതരുടെ എണ്ണം 2,90,907 ആയി. ചെന്നൈയിൽ മാത്രം 108,124 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11,734 പേർ ചികിത്സയിൽ കഴിയുന്നതായി സംസ്ഥാന ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 12,822 പേർക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 503,084. ഇതിൽ 1,47,048 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്ന് രോഗം ബാധിച്ച് മരിച്ചത് 275 പേരാണ്. ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 17367 ആയി.ആന്ധ്രപ്രദേശിൽ 10,080 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,17,040 ആയി. 85486 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1939 പേർ ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടു.

Stories you may Like

അതേ സമയം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 21.5 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,399 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 21,53,011. ഒറ്റ ദിവസത്തിനിടെ 861 പേർ കൂടി മരിച്ചു. ആകെ മരണം 43,379 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 6,28,747 പേർ ചികിത്സയിലാണ്. ഇതുവരെ 14,80,885 പേർ രോഗമുക്തരായി.
മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു.

5,03,084 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 17,367 പേർ മരിച്ചു. തമിഴ്‌നാട്ടിൽ 2,90,907 കേസുകളും ആന്ധ്രപ്രദേശിൽ 2,17,040 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ 1,72,102 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഡൽഹിയിൽ 1,44,127 പേർക്കാണ് രോഗം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP