Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് 18.4ലക്ഷം കടന്ന് കോവിഡ് രോഗികൾ; 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 52,339 പുതിയ കേസുകളും 755 മരണങ്ങളും; രാജ്യത്തെ ആകെ മരണസംഖ്യ 38,158 ആയി; മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 9,509 പുതിയ കേസുകളും 260 മരണവും; ആന്ധ്രയിൽ ഇന്നും എണ്ണായിരത്തിന് മുകളിൽ രോഗികളുള്ളത് ആശങ്ക; തമിഴ്‌നാട്ടിൽ ഗവർണർക്ക് അടക്കം രോഗം; ഇന്ന് മാത്രം 98 മരണവും; കേരളത്തിൽ വീണ്ടും ആയിരം കടന്ന് കോവിഡ് കേസുകൾ; സമ്പർക്കം വർധിക്കുന്നതും ആശങ്ക

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: രാജ്യത്ത് 18.4ലക്ഷം കടന്ന് കോവിഡ് രോഗികൾ. രോഗികളുടെ വ്യാപനം അനുദിനം വർധിക്കുന്നത് അതീവ ആശങ്കയോടെയാണ് ആര്യേഗ്യപ്രവർത്തകർ നോക്കി കാണുന്നത്. ഇന്ന് മാത്രം രാജ്യത്ത് 52,339 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ രോഗബാധിതരായി 755 പേർ മരിച്ചതോടെ കോവിഡ് മരണങ്ങളിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 38,158 പേരാണ് രാജ്യത്ത് രോഗബാധിതരായി ഇതുവരെ മരിച്ചത്.

11,86,981 പേർ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് തുടർച്ചായായി മഹാരാഷ്ട്ര തന്നെയാണ്. ഇന്ന് 9,509 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,41,228 ആയി. 24 മണിക്കൂറിനിടെ 260 പേർ മരിച്ചതോടെ ആകെ മരണം 15,576 ആയി.9926 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവർ 2,76,809 ആയി. 1,48,537 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ഇതിൽ 44,204 കേസുകളും പുണെയിലാണ്.

62.74 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. മരണ നിരക്ക് 3.53ശതമാനമാണ്. നിലവിൽ മഹാരാഷ്ട്രയിൽ 9,25,269 പേർ ഹോം ക്വാറന്റീനിലും 37,944 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും കഴിയുന്നുണ്ട്.ധാരാവിയിൽ ഇന്ന് 13 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 80 ആണ് നിലവിൽ ധാരാവിയിലെ ആക്ടീവ് കേസുകൾ.

ആന്ധ്രയിൽ  വ്യാപനം

ആന്ധ്രാപ്രദേശിൽ ഇന്ന് 8,555 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,58,764 ആയി. 82,886 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 74,404 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

തമിഴ്‌നാട്ടിൽ ഇന്ന് 5,875 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 98 മരണങ്ങൾ 24 മണിക്കൂറിനിടെ റിപ്പോർട്ടു ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,613 ആയി. 4132 പേരാണ് തമിഴ്‌നാട്ടിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 1,96,483 പേർ ഇതുവരെ രോഗമുക്തി നേടി ആശുപത്രിവിട്ടു. 56,998 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. കേരളത്തിൽനിന്ന് റോഡുമാർഗം തമിഴ്‌നാട്ടിൽ എത്തിയ അഞ്ചുപേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കർണാടകയിൽ ഇന്ന് 5532 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 84 മരണങ്ങൾ റിപ്പോർട്ടു ചെയ്തു. കർണാടകയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,34,819 ആയി. 2496 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 57,725 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 74,590 ആണ് നിലവിൽ ആക്ടീവ് കേസുകൾ.

കേരളത്തിൽ 1169 പേർക്ക് രോഗം

കേരളത്തിൽ ഇന്ന് 1169 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 377 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 128 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 126 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 113 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 70 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 69 പേർക്കും,

തൃശൂർ ജില്ലയിൽ നിന്നുള്ള 58 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 50 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 42 പേർക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നുള്ള 38 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 25 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 19 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP