Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ കോവിഡ് രോഗികൾ 13 ലക്ഷം കടക്കുന്നു; ഇന്ന് മാത്രം രോഗബാധിതരായി മരിച്ചത് 745പേർ; ഇതു വരെ രാജ്യത്ത് കോവിഡ് മരണം 30,635 പിന്നിട്ടു; രോഗബാധിതരായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 46,630 പേരെ; രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത് മഹാരാഷ്ട്ര; മഹാരാഷ്ട്രയിൽ 9,895 പുതിയ കേസുകളും 298 മരണവും; തമിഴ്‌നാട്ടിൽ 24 മണിക്കൂറിനുള്ളിൽ 64 മരണം; കേരളത്തിൽ രണ്ടാം ദിനവും ആയിരം കടന്ന് രോഗികൾ; രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കയിലേക്ക്  

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ഇന്ത്യയിൽ 12,86,341 കടന്ന് കോവിഡ് രോഗികൾ. രോഗബാധ മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 30,635 കഴിഞ്ഞു. ഇന്ന്മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 745 പുതിയ മരണങ്ങളാണ്. 46,630 പേരെ രോഗബാധിതരായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോകത്തെ കോവിഡ് രോഗികളുടെ കണക്കിൽ ഇന്ത്യ മൂന്നാംസ്ഥാനത്താണ്. 8,15967 പേർക്കാണ് ഇതുവരെ രോഗമുക്തി നേടിയത്. ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ രാജ്യത്തുള്ളത് മഹാരഷ്ട്രയിലാണ്. ഇന്ന് സംസ്ഥാനത്ത് 9,895 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയും 298 പേർ മരിക്കുകയും ചെയ്തു.ഇതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,47,502 ആയി. ഇതിൽ 1,36,980 എണ്ണം സജീവ കേസുകളാണ്. 1,94,253 പേർ രോഗമുക്തി നേടിയപ്പോൾ 12,854 പേർ മരിച്ചതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

മുംബൈയിൽ ഇന്ന് 1,257 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 55 പേർ മരിക്കുകയും ചെയ്തു. മുംബൈയിൽ ഇതുവരെ 1,05,829 പേർക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. 5,927 പേർ മരിക്കുകയും ചെയ്തതായി ബൃഹന്മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.
അതേസമയം കർണാടകയിൽ ഇന്ന് അയ്യായിരത്തിൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5,030 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,207 കേസുകൾ ബെംഗളൂരു അർബനിൽനിന്നാണ്. സംസ്ഥാനത്ത് ഇതുവരെ 80,863 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് 97 പേരാണ് മരിച്ചതെന്നും ഇതുവരെയുള്ള ആകെ മരണസംഖ്യ 1,616 ആണെന്നും കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ പ്രതിദിന കണക്കിൽ റെക്കോഡ് വർധനവാണുള്ളത്. 24 മണിക്കൂറിനിടെ 62,112 സാമ്പിളുകൾ പരിശോധിച്ചതിൽ 6,472 പേർക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതിൽ കേരളത്തിൽനിന്നെത്തിയ അഞ്ചു പേരും ഉൾപ്പെടും.
ചികിൽസയിൽ കഴിഞ്ഞിരുന്ന 88 പേർ കൂടി മരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 3,232 ആയി. ചെന്നൈയിൽ മാത്രം മരിച്ചത് 1,947 പേരാണ്.

കേരളത്തിൽ ആയിരം കടന്ന് രണ്ടാംദിവസവും രോഗികൾ

സംസ്ഥാനത്ത് ഇന്ന് 1,078 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു പേർ കോവിഡ് മൂലം മരിച്ചു.സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. ഇന്ന് 798 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗത്തിന്റെ ഉറവിടം അറിയാത്തത് 65 പേരുണ്ട്. വിദേശത്തുനിന്ന് എത്തിയ 104 പേർക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

കോഴിക്കോട് കല്ലായി സ്വദേശി കോയുട്ടി(57), മുവാറ്റുപുഴ മടക്കത്താനം സ്വദേശി ലക്ഷ്മി കുഞ്ഞൻപിള്ള(79), പാറശ്ശാല നഞ്ചൻകുഴിയിലെ രവീന്ദ്രൻ (73), കൊല്ലം കെ എസ് പുരത്തെ റഹിയാനത്ത്(58), കണ്ണൂർ വിളക്കോട്ടൂരിലെ സദാനന്ദൻ (60) എന്നിവരാണ് മരിച്ചത്. ഇതിൽ റഹിയാനത്ത് ഒഴികെ ബാക്കിയുള്ളവർ കോവിഡ് ഇതര രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇന്ന് 432 പേർ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 428ആയി.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-222, കൊല്ലം-106, എറണാകുളം-100, മലപ്പുറം-89, തൃശ്ശൂർ-83, ആലപ്പുഴ-82, കോട്ടയം-80, കോഴിക്കോട്-67, ഇടുക്കി-63, കണ്ണൂർ-51, പാലക്കാട്-51, കാസർകോട്-47, പത്തനംതിട്ട-27, വയനാട്-10

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-60, കൊല്ലം-31, ആലപ്പുഴ-39, കോട്ടയം-25 ഇടുക്കി-22, എറണാകുളം-95, തൃശ്ശൂർ-21,പാലക്കാട്- 45, മലപ്പുറം-30 കോഴിക്കോട്- 16, വയനാട്-5 കണ്ണൂർ-7, കാസർകോട്-36.

കഴിഞ്ഞ 24 മണിക്കൂറിനകം 22,433 സാമ്പിൾ പരിശോധിച്ചു. സംസ്ഥാനത്ത് 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9,354 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ഇന്ന് 1,070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത് 9,458 പേരാണ്. ഇതുവരെ ആകെ 3,28,940 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 9,151 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാഗ്രൂപ്പിൽനിന്ന് 1,07,066 സാമ്പിൾ ശേഖരിച്ചു. ഇതിൽ 1,0,2687 സാമ്പിൾ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP