Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യത്ത് ഒൻപത് ലക്ഷം മറികടന്ന് കോവിഡ് കേസുകൾ; രോഗബാധിതരുടെ എണ്ണം 906,617 മറികടന്നു; 2,727 കടന്ന് രാജ്യത്തെ കോവിഡ് മരണങ്ങളും; ഇന്ന് മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 540 മരണവും 27,151 പുതിയ കേസുകളും; മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 193 മരണം; രോഗികളുടെ എണ്ണത്തിൽ ശമനമില്ലാത്ത വർധനവും; തമിഴ്‌നാട്ടിൽ മരണസംഖ്യ വർധിക്കുന്നു; കേരളത്തിൽ സമ്പർക്ക വ്യാപനം പെരുകുന്നത് ആശങ്കയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി:രാജ്യത്ത് ഒൻപത് ലക്ഷം മറികടന്ന് കോവിഡ് കേസുകൾ. രോഗബാധിതരുടെ എണ്ണം 906,617 മറികടന്നു. ഇതുവരെ രാജ്യത്ത് കോവിഡ് മരണം 23,727 കടന്നു. ഇന്ന് മാത്രം 27,151 പുതിയ കേസുകളും 540 മരണവും റിപ്പോർട്ട് ചെയ്തു. ലോകത്ത് കോവിഡ് ബാധിതരിൽ മൂന്നാം സ്ഥാനത്തേക്കാണ് ഇന്ത്യയെത്തിയരിക്കുന്നത്. 5,71578 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.ഏറ്റവും കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ 6,497 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,60,924 ആയി വർധിച്ചു. ഇന്ന് മാത്രം 193 മരണം റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 10,482 ആയി.നിലവിൽ സംസ്ഥാനത്ത് 1,05,637 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,44,507 പേർ രോഗമുക്തരായി. ഇന്ന് മാത്രം 4182 പേർക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 55.38 ശതമാനമായി ഉയർന്നു. 13,42,792 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. നിലവിൽ 6,87,353 പേർ വീടുകളിലും 41,660 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും കഴിയുന്നുണ്ട്.

തമിഴ്‌നാട്ടിൽ മരണം ആശങ്കപ്പെടുത്തുന്നത്

തമിഴ്‌നാട്ടിൽ ഇന്ന് 4,328 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ആറ് പേർ കേരളത്തിൽ നിന്ന് റോഡ് മാർഗം തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1.42 ലക്ഷം കടന്നു. ഇന്ന് 66 പേർ മരിച്ചതോടെ ആകെ കോവിഡ് മരണം 2.032 ആയി വർധിച്ചു. 2032 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ ജീവൻ നഷ്ടമായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 66 പേരാണ് മരിച്ചത്. 4328 പേർക്കാണ് രോഗം പുതിയതായി സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുക്കുകയാണ്.നിലവിൽ സംസ്ഥാനത്ത് 1,42,798 പേർക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തിൽ നിന്ന് റോഡുമാർഗം തമിഴ്‌നാട്ടിൽ എത്തിയ ആറു പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

കേരളത്തിൽ സമ്പർക്ക വ്യാപനം വർധിക്കുന്നു

സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 162 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്ന് രോഗം ബാധിച്ചവരിൽ 140 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 64 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കം വഴി 144 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകർ 5, ഡിഎസ്സി 10, ബിഎസ്എഫ് 1. ഐടിബിപി 77 ഫയർഫോഴ്സ് 4, കെഎസ്സി 3 പേർക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47 പത്തനംതിട്ട 47, കണ്ണൂർ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15 വയനാട് 14, കോട്ടയം 10, തൃശൂർ 9, കാസർകോട് 9 ഇടുക്കി 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.തിരുവനന്തപുരം 3, കൊല്ലം 10, പത്തനംതിട്ട 2, ആലപ്പുഴ 7 , കോട്ടയം 12, എറണാകുളം 12, തൃശൂർ 14, പാലക്കാട് 25, മലപ്പുറം 28, കോഴിക്കോട് 8, വയനാട് 16, കണ്ണൂർ 20 കാസർകോട് 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

തിരുവനന്തപുരം ജില്ലയിലെ 57 പേർക്കും, കൊല്ലം, മലപ്പുറം ജില്ലകളിലെ 20 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 14 പേർക്കും, കണ്ണൂർ ജില്ലയിലെ 9 പേർക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ 5 പേർക്ക് വീതവും, എറണാകുളം ജില്ലയിലെ 5 പേർക്കും, കോട്ടയം ജില്ലയിലെ 3 പേർക്കും, തൃശൂർ ജില്ലയിലെ 2 പേർക്കും, ഇടുക്കി ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

24 മണിക്കൂറിനിടെ 12230 സാമ്പിളുകൾ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ. ഇന്ന് 713 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇന്നാണ്. ഇതുവരെ 2,44,388 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5407 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

ഹോട്ട്സ്പോട്ടുകളുടെ എണ്ണം 223 ആയി. ഇന്ന് പുതിയ 7 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ പോരുവഴി (കണ്ടൈന്മെന്റ് സോൺ: എല്ലാ വാർഡുകളും), നെടുമ്പന (4, 6), പാലക്കാട് ജില്ലയിലെ പെരുമാട്ടി (2, 3), അലനല്ലൂർ (17), വയനാട് ജില്ലയിലെ മീനങ്ങാടി (15, 16), കണ്ണൂർ ജില്ലയിലെ കന്റോൺമെന്റ് ബോർഡ് (2, 3), ഇടുക്കി ജില്ലയിലെ രാജാക്കാട് (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

അതേസമയം ആറ് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ പുനലൂർ മുൻസിപ്പാലിറ്റി (കണ്ടൈന്മെന്റ് സോൺ: വാർഡ് (3, 5, 7, 33, 34), കൊല്ലം ജില്ലയിലെ മയ്യനാട് (9), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (6), തച്ചനാട്ടുകര (11), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മുൻസിപ്പാലിറ്റി (14, 15), കണ്ണൂർ ജില്ലയിലെ കൊളച്ചേരി (5 സബ് വാർഡ്) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.

തിരുവനന്തപുരം നഗരത്തിലെ മാണിക്കവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകളും ചവറ, പന്മന, പട്ടണക്കാട്, എടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, കോടന്തുരുത്ത്. തുറവൂർ ആറാട്ടുപുഴ, ചെല്ലാനം വെളിയംകോട് പെരുമ്പടപ്പ പഞ്ചായത്തുകളിലേയും പൊന്നാനി താനൂർ മുൻസിപ്പാലിറ്റികളിലെ എല്ലാ വാർഡുകളിലു ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP