Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'ഞാൻ എന്റെ ഭാര്യയോടൊപ്പം കാറിനുള്ളിൽ മാസ്‌ക് ധരിക്കാതെ ഇരിക്കും; ഞാൻ എന്റെ ഭർത്താവിനെ ചുംബിക്കും... നിങ്ങൾ ആരാണ് ചോദിക്കാൻ': കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പൊലീസിനോട് തട്ടിക്കയറിയ ദമ്പതിമാരെ മാസ്‌ക് ധരിപ്പിച്ച് ജയിലിലടച്ച് ഡൽഹി കോടതി

'ഞാൻ എന്റെ ഭാര്യയോടൊപ്പം കാറിനുള്ളിൽ മാസ്‌ക് ധരിക്കാതെ ഇരിക്കും;  ഞാൻ എന്റെ ഭർത്താവിനെ ചുംബിക്കും... നിങ്ങൾ  ആരാണ് ചോദിക്കാൻ': കോവിഡ്  നിയന്ത്രണങ്ങൾ ലംഘിച്ച് പൊലീസിനോട് തട്ടിക്കയറിയ ദമ്പതിമാരെ മാസ്‌ക് ധരിപ്പിച്ച് ജയിലിലടച്ച് ഡൽഹി  കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:കഴിഞ്ഞ ദിവസം ഏറെ പ്രചരിച്ച ഒരു വീഡിയോ ആയിരുന്നു ഡൽഹിലെ ദമ്പതികളുടെ പൊലീസുമായുള്ള തർക്കം. കർഫ്യൂവിനിടെ കാറിനുള്ളിൽ മാസ്‌ക് ധരിക്കാൻ പൊലീസ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്.

മാസ്‌ക് ധരിക്കാത്തതിന് വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരോട് ദമ്പതിമാർ വളരെ മോശമായി പെരുമാറുകയും ചെയ്തു. ഒരു ഘട്ടത്തിൽ തങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസിനെ ദമ്പതികൾ വെല്ലുവിളിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. നിർബന്ധമായി കൈയിൽ കരുതേണ്ട കർഫ്യൂ പാസും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

കാറിനുള്ളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ പോലും മാസ്‌ക് ധരിക്കണമെന്ന് അടുത്തിടെ ഹൈക്കോടതി വിധിയുണ്ടെന്ന് പൊലീസുകാർ പറഞ്ഞെങ്കിലും ദമ്പതിമാർ തങ്ങളുടെ വാദങ്ങളിൽ ഉറച്ചുനിന്നു. നിങ്ങൾ എന്തിനാണ് എന്റെ കാർ തടഞ്ഞത്? ഞാൻ എന്റെ ഭാര്യയോടൊപ്പമാണ് കാറിനുള്ളിൽ ഇരിക്കുന്നത. ഞാൻ എന്റെ ഭർത്താവിനെ ചുംബിക്കും, നിങ്ങൾക്ക് എന്നെ തടയാൻ കഴിയുമോ എന്ന് യുവതി പൊലീസ്‌കാരോട് ചോദിച്ചു തർക്കം തുടരുകയായിരുന്നു ,

ഇതോടെ വനിതാ പൊലീസ് എത്തി യുവതിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാകുകയായിരുന്നു. തുടർന്ന് ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കാതെ കോടതി ഇരുവരെയും ജയിലിലടച്ചു. മാത്രമല്ല മാസ്‌ക് ധരിപ്പിച്ചു വേണം രണ്ടുപേരെയും ജയിലിൽ കൊണ്ടുപോകാൻ എന്ന് കോടതി നിർദ്ദേശിച്ചു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP