Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്ത് പത്തിലൊരാൾക്ക് കോവിഡ് ബാധിക്കാമെന്ന് ലോകാരോഗ്യസംഘടന; ലോക ജനസംഖ്യയിൽ വലിയൊരു വിഭാ​ഗം ഇപ്പോഴും കോവിഡ് ഭീഷണിയിൽ; കോവിഡ് വ്യാപനം തടയാനും മരണങ്ങൾ കുറക്കാനും പോംവഴികളുണ്ടെന്നും ഡോ. മൈക്കിൽ റയാൻ

ലോകത്ത് പത്തിലൊരാൾക്ക് കോവിഡ് ബാധിക്കാമെന്ന് ലോകാരോഗ്യസംഘടന; ലോക ജനസംഖ്യയിൽ വലിയൊരു വിഭാ​ഗം ഇപ്പോഴും കോവിഡ് ഭീഷണിയിൽ; കോവിഡ് വ്യാപനം തടയാനും മരണങ്ങൾ കുറക്കാനും പോംവഴികളുണ്ടെന്നും ഡോ. മൈക്കിൽ റയാൻ

മറുനാടൻ ഡെസ്‌ക്‌

ജനീവ: ലോകജനസംഖ്യയിൽ 10 ശതമാനം ആളുകൾക്കും കോവിഡ് ബാധിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയിലെ 34 എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തിൽ ഡോ. മൈക്കിൽ റയാനാണ് ഇക്കാര്യം പറഞ്ഞത്. ലോകത്തെ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും ഭീഷണിയിലാണ്. കോവിഡ് വ്യാപനം തടയാനും മരണങ്ങൾ കുറക്കാനും പോംവഴികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെക്ക്-കിഴക്കൻ ഏഷ്യയിൽ കേസുകൾ വർധിക്കുകയാണ്. യൂറോപ്പിലും മെഡിറ്റനേറിയൻ രാജ്യങ്ങളിലും മരണങ്ങൾ കൂടുകയാണ്. ആഫ്രിക്കയിലും പടിഞ്ഞാറൻ പസിഫിക് രാജ്യങ്ങളിൽ നിന്നും നല്ല വാർത്തകളാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമാനമായൊരു പഠനം ജോൺ ഹോപ്കിൻസ് യൂനിവേഴ്‌സിറ്റിയും നടത്തിയിരുന്നു.

വേൾഡോ മീറ്റർ വെബ്‌സൈറ്റിന്റെ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ 3,55,28,171 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 2,67,22,410 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 10,43,528 പേർ രോഗം ബാധിച്ച് മരിച്ചു. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയാണ് മുന്നിൽ. 76,49,335 കോവിഡ് കേസുകളും 2,14,731 കോവിഡ് മരണങ്ങളുമാണ് യുഎസിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 48,63,291 പേർ ഇതിനകം രോ​ഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ള 25,71,313 പേരിൽ 14,202 പേരുടെ നില അതീവ ​ഗുരുതരമാണ്. 24 മണിക്കൂറിനിടെ 12,423 കോവിഡ് കേസുകളും 120 മരണങ്ങളുമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്.

കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 66,50,456 കോവിഡ് കേസുകളും 1,03,005 മരണങ്ങളുമാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ ഇന്ന് 10,244 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 263 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,53,653 ആയി ഉയർന്നു. 2,52,277 പേരാണ് നിലവിൽ സംസ്ഥാനത്തുടനീളം ചികിത്സയിലുള്ളത്. 12,982 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 11,62,585 പേർ ഇതുവരെ രോഗമുക്തരായപ്പോൾ 38,347 പേർ മരിച്ചു.

കർണാടകയിൽ 24 മണിക്കൂറിനിടെ 7051 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 7064 പേർ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,47,712 ആയി. ഇന്ന് 125 പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ ഇതുവരെ രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 9370 ആയി. 1,15,477 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 522846.

തമിഴ്‌നാട്ടിൽ ഇന്ന് 5,395 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,25,391,ആയി. ഇന്ന് 62 പേർ കോവിഡ് ബാധിച്ച് മരിച്ചപ്പോൾ 5,572 പേർ രോഗമുക്തരായി. 45,881 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 5,69,664 പേർ ഇതുവരെ രോഗമുക്തി നേടി. ഇതുവരെ രോഗബാധയെ തുടർന്ന് 9,846 പേർ മരിച്ചു.

ആന്ധ്രപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,256 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 38 പേർ രോഗബാധയെ തുടർന്ന് മരിച്ചപ്പോൾ 7,558 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,23,512 ആയി. ആകെ 6,66,433 പേർ രോഗമുക്തരായി. നിലവിൽ 51,060 പേരാണ് ചികിത്സയിലുള്ളത്. 6,019 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു.

49,18,022 കോവിഡ് കേസുകളും 1,46,417 മരണങ്ങളുമായി ബ്രസീലാണ് പട്ടികയിൽ മൂന്നാമത്. 12,25,889 കോവിഡ് രോ​ഗികളും 21,475 മരണങ്ങളുമായി റഷ്യയും, 8,55,052 കോവിഡ് രോ​ഗികളും 26,712 മരണങ്ങളുമായി കൊളംമ്പിയയും പട്ടികയിൽ ആദ്യ അഞ്ചിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP