Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻകൂർ അനുമതിയില്ലാതെ സമ്മേളനങ്ങളും ധർണകളും സമരങ്ങളും ഘോഷയാത്രകളും മറ്റു കൂടിച്ചേരലുകലും പാടില്ല; യോഗങ്ങൾക്ക് പരമാവധി പത്തു പേരിൽ കൂടാൻ പാടില്ല; എല്ലാവരും മാസ്‌ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ആറടി അകലം പാലിക്കുകയും വേണം; പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് ഭേദഗതി വിജ്ഞാപനം പുറത്തിറക്കി

മുൻകൂർ അനുമതിയില്ലാതെ സമ്മേളനങ്ങളും ധർണകളും സമരങ്ങളും ഘോഷയാത്രകളും മറ്റു കൂടിച്ചേരലുകലും പാടില്ല; യോഗങ്ങൾക്ക് പരമാവധി പത്തു പേരിൽ കൂടാൻ പാടില്ല; എല്ലാവരും മാസ്‌ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ആറടി അകലം പാലിക്കുകയും വേണം; പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് ഭേദഗതി വിജ്ഞാപനം പുറത്തിറക്കി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടിയതോടെ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ കർശനമാക്കി. മുൻകൂർ അനുമതി വാങ്ങാതെയും ആറടി അകലം പാലിക്കാതെയുമുള്ള കൂടിച്ചേരലുകളോ യോഗങ്ങളോ പാടില്ല. പകർച്ചവ്യാധി ഭേദഗതി വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമാക്കി. ഒരു വർഷം വരെയോ അല്ലെങ്കിൽ മറിച്ചൊരു വിജ്ഞാപനം ഇറങ്ങുന്നതു വരെയോ ആണു കാലാവധി.

അധികാരികളുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ സമ്മേളനങ്ങൾ, ധർണകൾ, സമരങ്ങൾ, ഘോഷയാത്രകൾ, മറ്റു കൂടിച്ചേരലുകൾ എന്നിവ പാടില്ലെന്ന് പകർച്ചവ്യാധി ഭേദഗതി ഓർഡിനൻസിൽ പറയുന്നു. മുൻകൂർ അനുമതിയോടെ നടത്തുന്ന ഇത്തരം യോഗങ്ങൾക്ക് പരമാവധി പത്തു പേരിൽ കൂടാൻ പാടില്ല. എല്ലാവരും മാസ്‌ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ആറടി അകലം പാലിക്കുകയും വേണമെന്നും ഓർഡിനൻസിന്റെ പുതുക്കിയ ഭേദഗതിയിൽ വ്യക്തമാക്കുന്നു.

പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും പൊതുജന സാന്നിധ്യമുള്ള മറ്റിടങ്ങളിലും വാഹന യാത്രയിലും മൂക്കും വായയും മൂടുന്ന തരത്തിൽ എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണം. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും ജനങ്ങൾ തമ്മിൽ ആറടി അകലം പാലിച്ചിരിക്കണം. വിവാഹച്ചടങ്ങുകളിൽ ഒരേ സമയത്ത് 50 പേരിൽ കൂടരുത്.

അവിടെ കൂടുന്നവരെല്ലാം സാനിറ്റൈസർ കരുതുകയും മാസ്‌ക് ധരിക്കുകയും ആറടി അകലം പാലിക്കുകയും വേണം. ചടങ്ങിന്റെ സംഘാടകരും സാനിറ്റൈസർ സൗകര്യമൊരുക്കണം. മരണാനന്തര ചടങ്ങുകളിൽ 20 പേരിൽ കൂടരുത്. ഇവിടെയും മുഖാവരണം, സാനിറ്റൈസർ, ആറടി അകലം എന്നിവ നിർബന്ധം.

കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ഒരു സമയത്ത് പരമാവധി 20 പേരിൽ കൂടുതൽ പാടില്ല. മുറിയുടെ വലിപ്പമനുസരിച്ച് വേണം ആളുകളുടെ എണ്ണം നിശ്ചയിക്കാൻ. പൊതുസ്ഥലത്തോ റോഡിലോ ഫുട്പാത്തിലോ ആരും തുപ്പരുത്. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിന്ന് കേരളത്തിലേക്കെത്തുന്ന എല്ലാവരും കോവിഡ്-19 ഇ-ജാഗ്രതാ പ്ലാറ്റ്‌ഫോം വഴി മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. സന്പർക്കം മനസിലാക്കാനും ക്വാറന്റൈൻ സൗകര്യമുറപ്പാക്കാനും ഇതാവശ്യം. രോഗവ്യാപനം നിയന്ത്രിക്കാൻ ഇത് അനിവാര്യം. നിർദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ജില്ലാ കളക്ടർമാർക്കാണ്. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരമുള്ള ശിക്ഷാനടപടി സ്വീകരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP