Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡിനെ തുരത്താൻ രാജ്യത്ത് നിന്നുള്ള രണ്ടാമത്തെ വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നു; അഹമ്മദാബാദിലെ സൈഡസ് കാഡില കമ്പനിക്ക് ഡ്രഗ്‌സ് കൺട്രോളറുടെ അനുമതി; രോഗനിരക്കിൽ വെള്ളിയാഴ്ച ഒറ്റദിവസത്തെ റെക്കോഡ് വർദ്ധന; മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ രണ്ടുലക്ഷത്തിലേക്ക്; തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു

കോവിഡിനെ തുരത്താൻ രാജ്യത്ത് നിന്നുള്ള രണ്ടാമത്തെ വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നു; അഹമ്മദാബാദിലെ സൈഡസ് കാഡില കമ്പനിക്ക് ഡ്രഗ്‌സ് കൺട്രോളറുടെ അനുമതി; രോഗനിരക്കിൽ വെള്ളിയാഴ്ച ഒറ്റദിവസത്തെ റെക്കോഡ് വർദ്ധന; മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ രണ്ടുലക്ഷത്തിലേക്ക്; തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ ഒറ്റദിവസത്തെ ഏറ്റവും വലിയ വർദ്ധന. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മൊത്തം 6,25,544 കേസുകൾ. ഇന്നുമാത്രം 20,903 കേസുകൾ. മരണസംഖ്യ 18,213. വേൾഡോമീറ്ററിന്റെ കണക്കപ്രകാരം, 6,47, 503 കേസുകൾ. മരണസംഖ്യ-18,661. അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫാർമസിക്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡിലയ്ക്ക് മനുഷ്യരിൽ ഒന്നും രണ്ടും ഘട്ട കോവിഡ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ ഡ്രഗ്‌സ് കൺട്രോളർ അംഗീകാരം മൽകി. ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് ശേഷം രണ്ടാമത്തെ വാക്‌സിനാണ് ഈ അനുമതികിട്ടുന്നത്.

മഹാരാഷ്ട്രയിൽ കേസുകൾ രണ്ടുലക്ഷത്തിലേക്ക്

മഹാരാഷ്ട്രയിൽ ഇതുവരെ 1,92,990 പേർക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 6364 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സമയത്ത് 198 പേരുടെ മരണം കോവിഡ് മൂലമാണെന്നും കണ്ടെത്തി. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സംഭവിച്ച 150 മരണങ്ങൾ ഇതിൽ ഉൾപ്പെടും. ഇതിന് പുറമേ 48 മരണങ്ങൾ കൂടി കോവിഡ് ബാധിച്ചാണ് സംഭവിച്ചതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

നിലവിൽ സംസ്ഥാനത്ത് 79,911 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 1,04,687 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ 8376 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.തുടർച്ചയായ രണ്ടാം ദിവസവും കർണാടകയിൽ 1500ലധികം കേസുകൾ. ഇന്ന് 1694 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10608 ആയി ഉയർന്നു.

24 മണിക്കൂറിനിടെ 21 പേർക്കാണ് ജീവൻ നഷ്ടമായത്. 471 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കർണാടക ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ 19710 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8805 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ 293 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചതെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 1502 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 889 കേസുകളും ബംഗളൂരു നഗരത്തിൽ നിന്നാണ്.

തമിഴ്‌നാട്ടിൽ കേസുകൾ ഒരു ലക്ഷം കടന്നു

1,02,721 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1385 പേർ രോഗം ബാധിച്ച് മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.24 മണിക്കൂറിനിടെ 64പേർക്കാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ഈ സമയത്ത് 4329 പേർക്ക് രോഗബാധ ഉണ്ടായതായും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ബിഹാറിൽ 519 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 10911 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 8211 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 2615 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നതായും ബിഹാർ സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഹിമാചൽ പ്രദേശിൽ 1021 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 344 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP