Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയുടെ വഴിയിൽ റോബോട്ടിക്സ് പരീക്ഷിച്ച് ഇന്ത്യയും; രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ കൊറോണ രോഗികളെ പരിചരിക്കാൻ റോബോട്ട്; സഹായമെത്തിച്ചത് ഐസൊലേഷൻ വാർഡിൽ കഴിയുന്ന കൊറോണ രോഗികൾക്ക്; പരീക്ഷണം വിജയിച്ചാൽ ഇന്ത്യയുടെ ചികിത്സാരംഗത്ത് വൻ കുതിച്ചുചാട്ടമെന്ന് വിദഗ്ദ്ധർ

ചൈനയുടെ വഴിയിൽ റോബോട്ടിക്സ് പരീക്ഷിച്ച് ഇന്ത്യയും; രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ കൊറോണ രോഗികളെ പരിചരിക്കാൻ റോബോട്ട്; സഹായമെത്തിച്ചത് ഐസൊലേഷൻ വാർഡിൽ കഴിയുന്ന കൊറോണ രോഗികൾക്ക്; പരീക്ഷണം വിജയിച്ചാൽ ഇന്ത്യയുടെ ചികിത്സാരംഗത്ത് വൻ കുതിച്ചുചാട്ടമെന്ന് വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

 ജയ്പൂർ: സമ്പർക്കത്തിലുടെ പകരുന്ന കോവിഡ് 19നെ ചൈന പ്രതിരോധിച്ചത് വെർച്യുൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലജിൻസ്, റോബോട്ടിക്സ് എന്നീ ശാസ്ത്ര- സാങ്കേതിക വിദ്യയുടെ പിൻബലത്തോടെയാണ്. മരുന്നുകൾ കൊടുക്കാനും രോഗിയുടെ താപനില നോക്കാനുമൊക്കെ വുഹാനിൽ അടക്കം ചൈന വ്യാപകമായി റോബോട്ടുകളെ ഉപയോഗിച്ചിരുന്നു. രോഗവ്യാപനം ഒരുപരിധിവരെ തടഞ്ഞത് ഇതിലൂടെയാണ്. ഇപ്പോൾ സമാനമായ രീതി ഇന്ത്യയിലും എത്തിയിരിക്കയാണ്.രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ കൊറോണ രോഗികളെ പരിചരിക്കാൻ റോബോട്ടിനെ പരീക്ഷിച്ചിരിക്കയാണ്. ഇതു വിജയിച്ചാൽ ഇന്ത്യൻ ചികിൽസാ ര്ംഗത്ത് വൻ കുതിച്ചുചാട്ടമാവും ഉണ്ടാവുക.

ജയ്പൂരിലെ സവായ് മാൻസിങ് (എസ്എംഎസ്) ആശുപത്രിയിലാണ് രോഗികൾക്ക് ഭക്ഷണവും മരുന്നും മറ്റും നൽകാൻ റോബോട്ടിന്റെ സാധ്യത പരീക്ഷിച്ചത്. എസ്എംഎസ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന കൊറോണ രോഗികൾക്കാണ് റോബോട്ട് സഹായമെത്തിച്ചത്. വൈറസ് പകരുന്നത് തടയാനായി ആശുപത്രി ജീവനക്കാർ രോഗികളുമായി അടുത്തിടപഴകുന്ന സാഹചര്യം പരമാവധി കുറയ്ക്കാൻ ഇതുവഴി സാധിക്കും. കഴിഞ്ഞ രണ്ട് ദിവസമായി റോബോട്ടിനെ ആശുപത്രി അധികൃതർ പരീക്ഷിക്കുന്നുണ്ട്. റോബോട്ടുകളെ തുടർന്നും ഉപയോഗപ്പെടുത്തുന്നതിന് ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആശുപത്രി സൂപ്രണ്ടിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. റോബോട്ട് ഒരിക്കലും ഡോക്ടർക്ക് പകരമല്ല. എന്നാൽ രോഗികളുമായി നേരിട്ട് ഇടപഴകുന്ന ആശുപത്രി ജീവനക്കാർക്ക് വൈറസ് പടരാതിരിക്കാനുള്ള സാധ്യത കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. മീന പറഞ്ഞു.

ജയ്പൂരിലെ ഒരു സംരംഭകനാണ് ഇത്തരമൊരു റോബോട്ടിനെ നിർമ്മിച്ചത്. സൗജന്യമായി ആശുപത്രിക്ക് നൽകിയ റോബോർട്ടിന്റെ പ്രവർത്തനം പൂർണമായും ബാറ്ററിയിലാണ്. കൊറോണ പടർന്നുപിടിച്ച സാഹചര്യത്തിൽ നേരത്തെ ചൈനയിലും ഇത്തരത്തിൽ രോഗികളെ പരിചരിക്കാൻ റോബോട്ടുകളെ ഉപയോഗപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP