Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് വ്യാപന നിരക്ക് ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം ബാധിച്ചത് 722 പേർക്ക്; പ്രതിദിന കണക്ക് 700 കടക്കുന്നത് ഇതാദ്യം; സമ്പർക്കത്തിലൂടെ 481 പേർ രോഗബാധിതർ; തിരുവനന്തപുരം ജില്ലയിൽ മാത്രം രോഗം ബാധിച്ചത് 339 പേർക്ക്; 12 ആരോഗ്യ പ്രവർത്തകർക്കും രണ്ട് ജവാന്മാർക്കും കോവിഡ്; 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല; ആകെ രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു; ഇന്ന് രോഗമുക്തി നേടിയത് 228 പേർ; കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി പിണറായി

കോവിഡ് വ്യാപന നിരക്ക് ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം ബാധിച്ചത് 722 പേർക്ക്; പ്രതിദിന കണക്ക് 700 കടക്കുന്നത് ഇതാദ്യം; സമ്പർക്കത്തിലൂടെ 481 പേർ രോഗബാധിതർ; തിരുവനന്തപുരം ജില്ലയിൽ മാത്രം രോഗം ബാധിച്ചത് 339 പേർക്ക്; 12 ആരോഗ്യ പ്രവർത്തകർക്കും രണ്ട് ജവാന്മാർക്കും കോവിഡ്; 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല; ആകെ രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു; ഇന്ന് രോഗമുക്തി നേടിയത് 228 പേർ; കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 700 കടന്നു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 722 പേർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് പോസറ്റീവായവരിൽ വിദേശത്തുനിന്നെത്തിയവർ 157 പേരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയത് 62 പേരാണ്. സമ്പർക്കത്തിലൂടെ 481 പേർരോഗബാധിതരായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

34 പേരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തയില്ല. 12 ആരോഗ്യപ്രവർത്തകർ, 5 ബിഎസ്എഫ് ജവാന്മാർ, 3 ഐടിബിപി ജീവനക്കാർ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. 228 പേർ രോഗമുക്തി നേടി, രണ്ട് മരണം റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശൂർ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂർ 23, ആലപ്പുഴ 20, കാസർകോട് 18, വയനാട് 13, കോട്ടയം 13 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

തിരുവനന്തപുരം 1, കൊല്ലം 17, പത്തനംതിട്ട 18, ആലപ്പുഴ 13, കോട്ടയം 7. ഇടുക്കി 6. എറണാകുളം 7, തൃശൂർ 8 , പാലക്കാട് 72, മലപ്പുറം 37 കോഴിക്കോട് 10 വയനാട് 1. കണ്ണൂർ 8, കാസർകോട് 23 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,052 സാംപിളുകൾ പരിശോധിച്ചു. 1,83,900 പേരാണ് നിരീക്ഷണത്തിലുള്ളത്. 5432 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ. 804 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 5372 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ആകെ 2,68,128 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത് ഇതിൽ 7797 സാംപിളുകളുടെ ഫലം വരാനുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 271 ആണ്.

ശാരീരിക അകലം നിർബന്ധമായി പാലിക്കൽ, കൈ കഴുകൽ, മാസ്‌ക് ധരിക്കൽ എന്നിവ ശരിയായ രീതിയിൽ പിന്തുടരണമെന്നും പിണറായി വിജയൻ പറഞ്ഞു. രോഗികളാകുന്നവരെയും കുടുംബാംഗങ്ങളെയും സാമൂഹികമായി അകറ്റി നിർത്താതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമായ സഹായം നൽകണം. കമ്പോളങ്ങൾ,. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നു. പൊതുജനം കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണം. ആളുകൾ എത്തുന്ന ഇടങ്ങളിൽ രോഗം പടർന്ന് പിടിക്കാതിരിക്കാനും അവശരായവരെ സംരക്ഷിക്കാനും മുൻഗണന നൽകണം. ബ്രേക് ദി ചെയ്ൻ പ്രചാരണം വിജയിപ്പിക്കാൻ എല്ലാവരും മുന്നോട്ട് വരണം.

എല്ലാ പഞ്ചായത്തിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് ഒരുക്കും. 100 കിടക്കകളുള്ള സംവിധാനം ഓരോ പഞ്ചായത്തിലും ഒരുക്കും. ഇതിന് വേണ്ട ആരോഗ്യപ്രവർത്തകരെയും കണ്ടെത്തും. ആരോഗ്യപ്രവർത്തകരെയാകെ അണിനിരത്തി പ്രതിരോധ പ്രവർത്തനം വിപുലീകരിക്കും. ഏത് നിമിഷവും സേവനം ലഭിക്കാൻ സേനയെ പോലെ സംവിധാനം ഉണ്ടാക്കും. എല്ലാ സംവിധാനങ്ങളെയും ഉപയോഗിക്കും. സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും നല്ല തോതിൽ സഹകരിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കുമെന്നം അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്ന് 301 പേർക്കാണ് രോഗബാധ. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ട്. ഉറവിടമറിയാത്ത 16 പേർ വേറെയും ഉണ്ട്. കഴിഞ്ഞ ദിവസം ഹൈപ്പർ മാർക്കറ്റിലെ 61 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. 91 പേർക്കാണ് ഇന്നലെ അവിടെ പരിശോധന നടത്തിയത്. ഇതേ സ്ഥാപനത്തിലെ 81 സാമ്പിളുകൾ ഇന്ന് പരിശോധിച്ചപ്പോൾ 17 പേർക്ക് കൂടി പോസിറ്റീവാണെന്ന് കണ്ടെത്തി.

ഗുരുതരമായ സാഹചര്യമാണ് അവിടെ. ഈ സ്ഥാപനത്തിൽ നിന്നും ഇനിയും ഫലം വരാനുണ്ട്. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും ദിവസേന നൂറ് കണക്കിന് പേരാണ് വന്നുപോയത്. ഇവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇവിടെ ജോലി ചെയ്യുന്നവർ ഏറെയും തമിഴ്‌നാട്ടുകാരാണ്. അതുകൊണ്ട് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകളുണ്ട്. കൂടുതൽ തമിഴ്‌നാട്ടുകാർ ജോലി ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളും ഉണ്ട്. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പരിശോധന വർധിപ്പിച്ചുണ്ട്.

തലസ്ഥാന നഗരിയിലാണ് ഈ അനുഭവം. നിയന്ത്രണം പാലിക്കാതെ ആളുകൾ കടയിൽ ചെന്ന് സാധനം വാങ്ങുന്നതിനൊപ്പം കൊറോണയും വാങ്ങി തിരിച്ച് പോകുന്ന അവസ്ഥയാണ്. എല്ലാവരെയും ചിന്തിപ്പിക്കേണ്ട കാര്യമാണിത്. തലസ്ഥാനത്തിന്റ അനുഭവം മുൻനിർത്തി നടപടികൾ പുനക്രമീകരിക്കും. തലസ്ഥാനത്തെ ആർക്കൊക്കെ രോഗം ബാധിച്ചെന്ന് പരിശോധനയിലൂടെയേ വ്യക്തമാകൂ. ഈ ദിവസങ്ങളിൽ ഈ കടയിൽ പോയി തുണി വാങ്ങിയവർ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ബന്ധപ്പെടണം. പരിശോധനയക്ക് സ്വയമേ മുന്നോട്ട് വരണം.- മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP