Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോഴിക്കോട് തൂണേരിയിൽ സ്ഥിതി അതീവ ഗുരുതരം; പഞ്ചായത്ത് പ്രസിഡണ്ടിനും കോവിഡ് സ്ഥിരീകരിച്ചു; ആന്റിിജൻ പരിശോധന നടത്തിയ 47 പേരുടെയും ഫലം പോസീറ്റീവ്; പഞ്ചായത്ത് ജീവനക്കാരോട് പരിശോധനക്ക് ഹാജരാകാൻ നിർദ്ദേശം; മുൻ ദിവസങ്ങളിൽ പ്രസിഡണ്ടിനോടൊപ്പം പരിപാടികളിൽ പങ്കെടുത്തവരും ആശങ്കയിൽ

കോഴിക്കോട് തൂണേരിയിൽ സ്ഥിതി അതീവ ഗുരുതരം; പഞ്ചായത്ത് പ്രസിഡണ്ടിനും കോവിഡ് സ്ഥിരീകരിച്ചു; ആന്റിിജൻ പരിശോധന നടത്തിയ 47 പേരുടെയും ഫലം പോസീറ്റീവ്; പഞ്ചായത്ത് ജീവനക്കാരോട് പരിശോധനക്ക് ഹാജരാകാൻ നിർദ്ദേശം; മുൻ ദിവസങ്ങളിൽ പ്രസിഡണ്ടിനോടൊപ്പം പരിപാടികളിൽ പങ്കെടുത്തവരും ആശങ്കയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് നാദാപുരം തൂണേരിയിൽ കോവിഡ് വ്യപാനം നിയന്ത്രണാതീതമായി തുടരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. പഞ്ചായത്ത് പ്രസിഡണ്ടിനടക്കം ഇവിടെ ആന്റിജൻ ടെസ്റ്റ് നടത്തിയ മുഴുവൻ പേരുടെയും പരിശോധന ഫലം പോസിറ്റീവായി. പ്രസിഡണ്ടിന് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരോട് ഇന്ന് കോവിഡ് പരിശോധനക്ക് വിധേയരാകാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെട്ടു.

പഞ്ചായത്ത് ഓഫീസ് അടച്ചിട്ട് അണുവിമുക്തമാക്കാനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയിൽ നെഗറ്റീവായവർ മാത്രം അടുത്ത ദിവസം ജോലിക്ക് ഹാജരായാൽ മതി. പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതയിലാണ്. ഇദ്ദേഹം നേരത്തെ പലരുമായും സമ്പർക്കം പുലർത്തിയിരുന്നു. പഞ്ചായത്ത് ഓഫീസിലെ മുഴുവൻ ജീവനക്കാരുടേയും ലിസ്റ്റ് അടിയന്തരമായി പിഎച്ച്സി അധികൃതർക്ക് കൈമാറാൻ നിർദ്ദേശമുണ്ട്.

ഉറവിടം വ്യക്തമല്ലാത്ത രണ്ട് കേസുകളുണ്ടായതോടെയാണ് പ്രദേശത്ത് റാപിഡ് ആന്റിജൻ ടെസ്റ്റ്.ഇതിൽ പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള 47 പേരുടെ പരിശോധനഫലമാണ് ഇപ്പോൾ പോസിറ്റീവായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് പ്രസിഡണ്ട് പങ്കെടുത്ത പൊതുപരിപാടികളിൽ ഉണ്ടായിരുന്നവരും ഇതോടെ ആശങ്കയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP