Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വ്യാപനം പിടിച്ചുകെട്ടാൻ കൂട്ടപ്പരിശോധനയെ പിന്തുണച്ച് ജനങ്ങൾ; ഇന്ന് പങ്കാളികളായത് 3,00,971 പേർ; ലക്ഷ്യമിട്ടത് രണ്ടരലക്ഷം പരിശോധനകൾ; എല്ലാ ജില്ലകളിലും നിശ്ചയിച്ച ലക്ഷ്യം മറികടന്നു; ഏറ്റവും കൂടുതൽ പരിശോധന നടന്നത് തീവ്രവ്യാപനത്തിന്റെ പിടിയിലുള്ള കോഴിക്കോട്;എറണാകുളത്ത് പങ്കെടുത്തത് 36,671 പേർ

കോവിഡ് വ്യാപനം പിടിച്ചുകെട്ടാൻ കൂട്ടപ്പരിശോധനയെ പിന്തുണച്ച് ജനങ്ങൾ; ഇന്ന് പങ്കാളികളായത് 3,00,971 പേർ; ലക്ഷ്യമിട്ടത് രണ്ടരലക്ഷം പരിശോധനകൾ; എല്ലാ ജില്ലകളിലും നിശ്ചയിച്ച ലക്ഷ്യം മറികടന്നു; ഏറ്റവും കൂടുതൽ പരിശോധന നടന്നത് തീവ്രവ്യാപനത്തിന്റെ പിടിയിലുള്ള കോഴിക്കോട്;എറണാകുളത്ത് പങ്കെടുത്തത് 36,671 പേർ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന കൂട്ടപ്പരിശോധനയ്ക്ക് ജനങ്ങളുടെ പരിപൂർണ സഹകരണം. രണ്ടരലക്ഷം പരിശോധനകൾ ലക്ഷ്യമിട്ടപ്പോൾ 3,00,971 പരിശോധനകൾ പൂർത്തിയാക്കാനായി.

രോഗവ്യാപനം അതിതീവ്രമായ ജില്ലകളിലൊന്നായ കോഴിക്കോടാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത്. 39565 പേരാണ് പരിശോധനയിൽ പങ്കാളികളായത്. തിരുവനന്തപുരത്ത് 29000 ലേറെ പേരും എറണാകുളത്ത് 36671 പേരും പരിശോധന നടത്തി.

സംസ്ഥാനത്തെ എല്ലാ ജില്ലകളും നേരത്തെ നിശ്ചയിച്ചിരുന്ന ലക്ഷ്യം മറികടന്നു. സംസ്ഥാനത്ത് ഇന്ന് 13835 പേർക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തിൽ രേഖപ്പെടുത്തിയ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നു. 80,019 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂർ 1149, കണ്ണൂർ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസർഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3654 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 520, കൊല്ലം 317, പത്തനംതിട്ട 47, ആലപ്പുഴ 294, കോട്ടയം 264, ഇടുക്കി 117, എറണാകുളം 327, തൃശൂർ 348, പാലക്കാട് 90, മലപ്പുറം 249, കോഴിക്കോട് 402, വയനാട് 100, കണ്ണൂർ 413, കാസർഗോഡ് 166 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 80,019 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,35,921 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,542 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,08,003 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,539 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1677 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 452 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തുന്നത്. തുടർച്ചയായി നാലു ദിവസം ആയിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയിൽ ഇന്ന് 2187 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ രോഗബാധയാണിത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളും (11994) നിരീക്ഷണത്തിലുള്ളവരും (29641) ഉള്ളത് എറണാകുളത്താണ്. നിലവിൽ ജില്ലയിൽ 1414 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. തിരുവനന്തപുരം (1446) മാത്രമാണ് ഇക്കാര്യത്തിൽ എറണാകുളത്തിന് മുന്നിലുള്ളത്. എന്നാൽ, രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടം ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ജില്ലയിൽ നിലവിൽ സർക്കാർ - സ്വകാര്യ മേഖലകളിൽ കോവിഡ് രോഗികൾക്കായി മൂവായിരത്തോളം കിടക്കകളാണ് ഉള്ളതെന്ന് ഡിസ്ട്രിക് പ്രൊജക്ട് മാനേജർ (ഹെൽത്ത്) മാത്യൂസ് പറയുന്നു. നിലവിലെ കണക്കനുസരിച്ച് പകുതിയോളം കിടക്കകൾ നിറഞ്ഞു കഴിഞ്ഞു. ടെസ്റ്റുകളുടെ എണ്ണത്തിലും പോസിറ്റിവിറ്റി നിരക്കിലും തുടർച്ചയായി വർധനവുണ്ടാകുന്ന സാഹചര്യത്തിൽ അധികം വൈകാതെ തന്നെ ഈ സംവിധാനങ്ങൾ അപര്യാപ്തമായി മാറിയേക്കാം. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ ഇതിനേക്കാൾ കുറവാണെന്നത് ആശങ്ക വർധിപ്പിക്കുന്നതായും വിദഗ്ദ്ധർ പറയുന്നു.

കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP