Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് രോഗികളെ പരിശോധിക്കുന്ന ഡോക്ടർക്ക് സ്രവപരിശോധന വേണമെന്ന് പറഞ്ഞതിൽ പ്രതികാര നടപടി തൽസ്ഥാനത്ത് നിന്ന് തെറിപ്പിക്കൽ; ഡോ ചിത്രയെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തെറിപ്പിച്ചതിന് പിന്നാലെ പകരനിയമനം നൽകിയത് കുട്ടികളേയും സ്ത്രീകളേയും ചികിത്സിക്കുന്ന തൈക്കാട്ടെ ഡോക്ടർക്ക്; കോവിഡ് രോഗികളെ പരിശോധിക്കാൻ ചുമതലപ്പെടുത്തിയത് പത്തോളജിസ്റ്റായ ഡോ. ഉഷയെ; ജില്ലാ മെഡിക്കൽ ഓഫീസറുടെ നടപടി വീണ്ടും വിവാദത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവനന്തപുരത്തെ കോവിഡ് പരിശോധന സെന്ററുകളിലൊന്നായ തിരുവവന്തപുരം ജില്ലാ ആശുപത്രിയിലേക്കുള്ള ഡോക്ടർ നിയമനം വിവാദത്തിലേക്ക്. തിരുവനന്തപുരം മെക്രോ ബയോളജി ലാബിന്റെ പ്രവർത്തനം നടത്തിവന്ന നേമം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ചിത്രയെ രാഷ്ട്രീയ ഇടപെടൽ കൊണ്ട് നീക്കിയതിന് പിന്നാലെ നടത്തിയ പകരം നിയമനമാണ് വീണ്ടും വിവാദമാകുന്നത്.

മെക്രോ ബയോളജി ലാബിന്റെ ചുമതലയുള്ള ഡോക്ടർക്ക് ചിത്രയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഭാര്യ ഡോ.യമുനയുടെ പിടിവാശിയാൽ സ്ഥലം മാറ്റിയത് സംബന്ധിച്ച് മറുനാടൻ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ താത്കാലിക ഡോക്ടർ നിയമനമാണ് വിവാദത്തിലായിരിക്കുന്നത്.

ഡോ ചിത്രയ്ക്ക് പകരമായി ഈ ഡ്യൂട്ടിയിലേക്ക് പകരം ഡോക്ടറെ നിയമിക്കാതെ തൈക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും സൺസൾട്ടന്റായ ഡോ ഉഷയെ നിയമിച്ച് കൊണ്ടാണ് വിവാദ ഉത്തരവ് പുറത്തിറക്കിയരിക്കുന്നത്. സ്ത്രീകളേയും കുട്ടികളേയും ചികിത്സിക്കുന്ന ഡോക്ടറെ താത്കാലികമായി നിയമിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പ്രീതയുടെ നടപടി.

മൂന്ന് ദിവസം തൈക്കാട്ടെ ആശുപത്രിയിൽ ചികിത്സിക്കുകയാണെങ്കിൽ ആഴ്ചയിൽ മബൂന്ന് ദിവസം സ്രവ പരിശോധനയ്ക്കായി തിരുവനന്തപുരം ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിൽ പ്രവേശിക്കാമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ജോലി ക്രമീകരണവ്യവസ്ഥയിൽ മൂന്ന് ദിവസം എന്ന കണക്കിൽ ഡോക്ടർക്ക് ഈ ദിവസങ്ങൾ തിരഞ്ഞെടുക്കാം എന്നും മെഡിക്കൽ ഓഫീസർ പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ സ്ത്രീകളേയും കുട്ടികളേയും ചികിത്സിക്കുന്ന ഡോക്ടറെ സ്രവപരിശോധനയ്ക്കായി നിയമിച്ച ജില്ലാ മെഡിക്കൽ ഓഫീസറുടെ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്. കോവിഡ് രോഗികളെ പരിശോധിക്കുന്ന ഡോക്ടർ തന്നെ കുട്ടികളേയും സ്ത്രികളേയും പരിശോധിക്കണമെന്ന വിചിത്ര ഉത്തരവാണ് വിവാദത്തിന് വഴിയൊരുക്കുന്നത്. സ്രവം പരിശോധിക്കുന്ന ഡോക്ടർ തന്നെ കുട്ടികളെ ചികിത്സിക്കുന്നതിലെ വൈരുദ്ധ്യതയോണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. ഡോക്ടർ ചിത്രയെ തൽസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് പുതിയവിവാദം ഉടലെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഭാര്യയുമായിയുണ്ടായ തർക്കങ്ങളെ തുടർന്നായിരുന്നു ചിത്രയെ മറ്റിയത്. കോവിഡ് രോഗികളെ പരിശോധിക്കുന്നതിനാൽ ശ്രവ പരിശോധന നടത്തണം എന്ന് പറഞ്ഞതിനാലാണ് രാഷ്ട്രീയ സാന്നിധ്യം ഉപയോഗിച്ച് ഡോ. ചിത്രയെ സ്ഥലം മാറ്റിയതെന്ന് ആരോപണം ഉയരുന്നത്. ഈ നടപടി വിവാദത്തിൽ നിൽക്കുമ്പോഴാണ് പുതിയ ഉത്തരവ്.

ഇതിനു പുറനമെ ജനറൽ ആശുപത്രിയിലെ സ്രവപരിശോധന രണ്ട് ഷിഫ്റ്റായി കുറച്ചുകൊണ്ടും പുതിയ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. 8 മണി മുതൽ 12 വരെയും 2 മുതൽ 4 വരെയും പ്രവർത്തന സമയം നിജപ്പെടുത്തിയാണ് സ്രവപരിശോധന നടത്താൻ പുതിയ സർക്കുലറിൽ നിർദ്ദേശിക്കുന്നത്. തിരുവനന്തപുരത്തെ പ്രധാന കോവിഡ് പരിശോധന ആശുപത്രിയിലാണ് രാത്രി പരിശോധന വിലക്കി ഉത്തരവ് ഇറക്കിയിരിക്കുന്നത്. രോഗലക്ഷണമുള്ള രോഗികളെ അഡ്‌മിറ്റ് ചെയ്തതിന് ശേഷം പുലർച്ചെ ലാബ് തുറക്കുമ്പോൾ മാത്രം പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് വിവാദ സർക്കുലറിൽ പരാമർശിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP