Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്; വാർത്ത പുറംലോകത്തെ അറിയിച്ചത് മന്ത്രി ഫേസ്‌ബുക്ക് കുറിപ്പിലൂടെ; മകന് രോഗം ബാധിച്ചത് ഔദ്യോഗിക വസതിയിലെ ജീവനക്കാരനിൽ നിന്ന്; മന്ത്രിയുൾപ്പടെ എല്ലാ ജീവനക്കാരും നിരീക്ഷണത്തിലേക്ക്; കടകംപള്ളിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും മന്ത്രി മന്ദിരത്തെ വിട്ടൊഴിയാതെ കോവിഡും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ മകന് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

ജീവനക്കാരന് രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ മന്ത്രി ഉൾപ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മന്ത്രിയടക്കമുള്ളവർക്ക് കോവിഡ് ഫലം നെഗറ്റീവായിരുന്നു. ആന്റിജൻ പരിശോധനയിലാണ് ഔദ്യോഗിക വസതിയിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

മന്ത്രിയുടെ വീട്ടിലെയും ഓഫീസിലെയും ജീവനക്കാരെ മുഴുവൻ ചൊവ്വാഴ്ച ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയിൽ മന്ത്രിയുടെ ഫലം നെഗറ്റീവ് ആണ്. എന്നാൽ മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിൽ പ്രവേശിക്കുകയാണെന്ന് മന്ത്രി കടകംപള്ളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരിക്ക് ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും സ്വയം നിരീക്ഷണത്തിൽ പോകാനും മന്ത്രി നിർദ്ദേശിച്ചിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തിരുവനന്തപുരത്തിന്റെ ചുമതലയുള്ള മന്ത്രി കടകംപള്ളി ചൊവ്വാഴ്ച രാവിലെ മുതൽ വിവിധ യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ജില്ലാ കളക്ടറും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവർ ഈ യോഗങ്ങളിൽ പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ടുണ്ടായിരുന്നു. അതേ സമയം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രി കെ. രാജുവും സ്വയം നിരീക്ഷണത്തിലേക്ക് പോയി. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ സമ്പർക്കരോഗങ്ങളുള്ളത്. അതിനാൽ തന്നെ ലോക്ക് ഡൗൺ നിയ്‌ര്രന്തണങ്ങൾ കോർപറേഷൻ പരിധിയിലും കണ്ടൈന്മെന്റ് സോണുകളിലും തുടരുകയാണ്.അതേ സമയം കേരളത്തിൽ ഇന്ന് 1310 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ തിരുവവന്തപുരം ജില്ലയിൽ 320 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് ഭയം മൂലം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലരുന്ന ഒരാൾ ആത്മഹത്യ ചെയ്തു. പൂന്തുറ സ്വദേശി ജോയ്(48) ആണ് ആത്മഹത്യ ചെയ്തത്. വൈകുന്നേരം പരിശോധനയ്ക്കായി ആരോഗ്യപ്രവർത്തകർ മുറിയിൽ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് മദ്യപാന ആസക്തിയെ തുടർന്നുള്ള അസ്വസ്ഥകൾ ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.തിരുവനന്തപുരത്ത് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ആളാണ് ജോയ്. കോവിഡ് പരിശോധനയ്ക്കായി ജോയിയുടെ സാംപിൾ ശേഖരിച്ചിരുന്നു, പരിശോധനാഫലം കാത്തിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP