Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നിരത്തിൽ നിന്ന് ഒരാളെ പിടിച്ചാൽ സ്റ്റേഷനിലെത്തേണ്ടത് മൂന്നു പേർ; ഉള്ളിൽ നിറയെ നാട്ടുകാരും മുറ്റം നിറയെ വാഹനങ്ങളുമായി സ്റ്റേഷനുകൾ; ലോക്ക് ഡൗണിനെ തുടർന്നുള്ള വ്യാപക അറസ്റ്റ് സുരക്ഷാ ഭീഷണിയാകുന്നത് പൊലീസിന്; സുരക്ഷാ ക്രമീകരണങ്ങൾ അപര്യാപ്തം: പൊലീസ് വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യേണ്ട അവസ്ഥ: പത്തനംതിട്ടയിലേത് കേരളത്തിന്റെ പൊതു ചിത്രം

നിരത്തിൽ നിന്ന് ഒരാളെ പിടിച്ചാൽ സ്റ്റേഷനിലെത്തേണ്ടത് മൂന്നു പേർ; ഉള്ളിൽ നിറയെ നാട്ടുകാരും മുറ്റം നിറയെ വാഹനങ്ങളുമായി സ്റ്റേഷനുകൾ; ലോക്ക് ഡൗണിനെ തുടർന്നുള്ള വ്യാപക അറസ്റ്റ് സുരക്ഷാ ഭീഷണിയാകുന്നത് പൊലീസിന്; സുരക്ഷാ ക്രമീകരണങ്ങൾ അപര്യാപ്തം: പൊലീസ് വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യേണ്ട അവസ്ഥ: പത്തനംതിട്ടയിലേത് കേരളത്തിന്റെ പൊതു ചിത്രം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഒന്നു വച്ചാൽ മൂന്ന് എന്നത് ചൂതുകളിക്കാരുടെ ഹാഷ്ടാഗ് ആണ്. ഒന്നു പിടിച്ചാൽ മൂന്ന് എന്ന മട്ടിൽ ഇത് പരിഷ്‌കരിക്കേണ്ട അവസ്ഥയിലാണ് കേരളാ പൊലീസ്.ലോക്ക്ഡൗണിൽ വിലക്ക് ലംഘിച്ച് പുറത്തേക്ക് വരുന്ന നാട്ടുകാരെ പിടികൂടുന്ന പൊലീസുകാർ ശരിക്കും വെട്ടിലായിരിക്കുകയാണ്.

മതിയായ സുരക്ഷാ സൗകര്യമില്ലെന്നത് പോകട്ടെ, നിയമ ലംഘനത്തിന് ഒരാളെ കസ്റ്റഡിയിൽ എടുത്താൻ അയാളെ ജാമ്യത്തിൽ ഇറക്കാൻ വരുന്ന രണ്ടു പേർ ഉൾപ്പെടെ മൂന്നുപേരാണ് സ്റ്റേഷനിൽ എത്തുന്നത്. 10 പേരെ ഒന്നിച്ച് കസ്റ്റഡിയിൽ എടുത്താൽ 30 പേരാകും സ്റ്റേഷനിൽ ഉണ്ടാവുക. സ്റ്റേഷൻ മുറ്റത്താകട്ടെ വാഹനങ്ങളും പെരുകും. സാമൂഹിക അകലം പാലിക്കുക എന്നതാണ് കോവിഡ് 19 നെ അകറ്റി നിർത്താനുള്ള പ്രധാന പ്രതിരോധങ്ങളിൽ ഒന്ന്. സാമൂഹിക അകലം പാലിക്കാൻ വേണ്ടിയാണ് ലോക്ക് ഡൗൺ ആരംഭിച്ചതും.

എന്നാൽ, ഇതിപ്പോൾ തിരിച്ചടിച്ചിരിക്കുകയാണ് എന്നാണ് പൊലീസുകാർ പറയുന്നത്. സ്റ്റേഷൻ നിറയെ ആളാണ്. പ്രതിയും ജാമ്യത്തിൽ ഇറക്കാൻ വന്നവരും കാരണം നിറയുന്ന സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ കൂടിയാകുന്നതോടെ നിന്ന് തിരിയാനുള്ള സ്ഥലം ഇല്ലാതെയാകും. ഇതിനിടയിൽ എവിടെ സാമൂഹിക അകലം പാലിക്കാനാണ് എന്ന് പൊലീസുകാർ ചോദിക്കുന്നു. സ്റ്റേഷൻ പരിസരങ്ങൾ നേരത്തേ തന്നെ തൊണ്ടി വാഹനങ്ങൾ കൊണ്ട് നിറഞ്ഞു കിടക്കുകയാണ്. ഇതിനിടയിലേക്കാണ് ലോക്ക് ഡൗൺ നിയമം ലംഘിച്ചവരുടെ വാഹനങ്ങൾ കൊണ്ടിടുന്നത്.

ഇതോടെ പൊലീസ് വാഹനങ്ങൾ റോഡിൽ ഇട്ട ശേഷം സ്റ്റേഷനിലേക്ക് കയറേണ്ട അവസ്ഥയായി ഉദ്യോഗസ്ഥർക്ക്. സുരക്ഷാ മുൻകരുതൽ പാലിച്ചു വേണം പരിശോധന നടത്താൻ എന്നാണ് ഡിജിപി പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ, ഇതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ല. ഇതു കാരണം പൊലീസുകാർ നഗ്‌നകരങ്ങൾ കൊണ്ടാണ് ജോലി നോക്കേണ്ടി വരുന്നത്.

ഇനി പിടിയിലായവരെ സ്റ്റേഷനിൽ നിന്ന് ഇറക്കാൻ വരുന്ന ജാമ്യക്കാരിൽ ആരെങ്കിലും വിദേശത്ത് നിന്ന് വന്നവരാണോ എന്ന കാര്യവും അജ്ഞാതം. പിടിയിലായവരിൽ ആരെങ്കിലും നിരീക്ഷണത്തിലുള്ള രോഗിയുടെ വാഹനവുമായിട്ടാണോ വന്നിരിക്കുന്നതെന്നതും അവ്യക്തമാണ്. ചെറിയ സ്റ്റേഷനുകളിലാണ് ഏറ്റവുമധികം ബുദ്ധിമുട്ട്.

ഇലവുംതിട്ട, ഏനാത്ത് പോലുള്ള സ്റ്റേഷനുകളിൽ പിടികൂടുന്ന വാഹനങ്ങൾ ഇടാനുള്ള സൗകര്യം പോലുമില്ല. നാട്ടുകാരെ ഒന്നടങ്കം തൂക്കി അകത്തിടുന്നത് നിലവിൽ പൊലീസുകാർക്കാണ് പണിയായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP