Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിഴയടച്ച് പോകുന്നവർക്കെതിരെയും കേസ് കൂട്ടാൻ എഫ് ഐ ആർ ഇട്ട് പൊലീസ്; മുകളിൽ നിന്നും ലഭിച്ച ടാർജറ്റ് നിറയ്ക്കാൻ സാധാ പൊലീസുകാർ എടുക്കുന്നത് ഇരട്ട പണി; സാധാരണക്കാർക്ക് കുരുക്കാവുന്ന കേസെടുപ്പിൽ സേനയിലും ഭിന്നത; കോവിഡ് പ്രതിസന്ധി പൊലീസ് സ്റ്റേഷനുകളിൽ എത്തുമ്പോൾ

പിഴയടച്ച് പോകുന്നവർക്കെതിരെയും കേസ് കൂട്ടാൻ എഫ് ഐ ആർ ഇട്ട് പൊലീസ്; മുകളിൽ നിന്നും ലഭിച്ച ടാർജറ്റ് നിറയ്ക്കാൻ സാധാ പൊലീസുകാർ എടുക്കുന്നത് ഇരട്ട പണി; സാധാരണക്കാർക്ക് കുരുക്കാവുന്ന കേസെടുപ്പിൽ സേനയിലും ഭിന്നത; കോവിഡ് പ്രതിസന്ധി പൊലീസ് സ്റ്റേഷനുകളിൽ എത്തുമ്പോൾ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം .കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമാവുകയും പ്രതിദിന കണക്കുകൾ ഉയരുകയും ചെയ്തതോടെ കോവിഡ് പ്രോട്ടോ കോൾ ലംഘന കേസുകളും കൂടി ,സാധാരണ ഗതിയിൽ മസ്‌ക്ക് ധരിക്കാതെയും ഭാഗികമായി ധരിച്ചും സാമൂഹ്യ അകലം ലംഘിച്ചും പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് പിഴയീടാക്കി വിടാറുണ്ട് എന്നാൽ അവർക്കെതിരെ തന്നെ വീണ്ടും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയാണ് പൊലീസ് .

കോവിഡ് ലംഘന കേസുകൾ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും കുറഞ്ഞത് 1000 മെങ്കിലും വേണമെന്ന ജില്ലാ പൊലീസ് മേധാവി കളുടെ കർശന നിർദ്ദേശത്തിന്റെ ചുവടുപിടിച്ചാണ് പിഴയടച്ചു പോകുന്നവർക്കെതിരെ വീണ്ടും കേസെടുക്കുന്നത് , എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നത് കാരണം സാധാരണക്കാരൻ അറിയാതെ അയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യപ്പെടുകയാണ് കുറഞ്ഞത് ആറുമാസമെങ്കിലും കഴിയുമ്പോൾ തെളിവില്ലന്ന കാരണത്തിൽ പൊലീസ് തന്നെ എഫ്.ഐ ആർ ക്ലോസ് ചെയ്യുമെന്നാണ് വിവരം.

ഇതിനിടയിൽ ഈ കേസിൽ പ്പെട്ട ആർക്കെങ്കിലും പാസ്‌പോർട്ട് വെരിഫിക്കേഷൻ വേണ്ടി വന്നാലോ ജോലി സംബന്ധിയായി പൊലീസ് ക്ലിയറൻസ് വേണ്ടി വന്നാലോ അത് നടക്കില്ല മാത്രമല്ല തനിക്കെതിരെ പൊലീസ് കേസുണ്ടെന്ന കാര്യം അപ്പോഴായിരിക്കും ബന്ധപ്പെട്ട ആൾ അറിയുക. മുകളിൽ നിന്നുള്ള ഈ നിർദ്ദേശത്തിനെതിരെ പൊലീസിൽ കടുത്ത അമർഷം ഉണ്ട് .ഓരോ സ്റ്റേഷനിലും എസ് എച്ച് ഒ ക്ക് പുറമെ എസ് ഐ മാരും ജി എസ് ഐ മാരും പ്രത്യേക സ്‌ക്വാഡായി ഇറങ്ങി പിഴ ചുമത്താനാണ് ലഭിച്ചിരിക്കുന്ന നിർദ്ദേശം .

ഒരു സ്‌ക്വാഡ് കുറഞ്ഞത് 100 കേസെങ്കിലും പിടിച്ചിരിക്കണം , സത്യത്തിൽ കോവിഡിൽ ടാർജറ്റ് വന്നതോടെ എണ്ണത്തിൽ കുറവായ ഭൂരിഭാഗം സ്റ്റേഷനുകളിലും സാധാ പൊലീസുകാർ ഇരട്ട പണി ചെയ്യേണ്ട ഗതികേടിലാണ് കൂടാതെ സേനയിലെ ദൈനംദിന നടപടികൾ മറ്റു കേസ് അന്വേഷണം , പൊതു പട്രോളിങ് ഇതിനൊയൊക്കെ കോവിഡ് ടാർജറ്റ് ബാധിച്ചിട്ടുണ്ട്.

കോവിഡ് ടാർജറ്റിൽ കൊല്ലം ജില്ലാ പൊലീസ് മേധാവിയെ അവിടെ ത്തെ സ്റ്റേഷനുകളിലെ അമർഷം സബ് ഡിവിഷൻ ഓഫീസർമാരായ ഡിവൈ എസ് പി മാർ ധരിപ്പിച്ചുവെന്നാണ് വിവരം. മറ്റു ചില ജില്ലകളിലും പൊലീസ് അസോസി യേഷൻ ഉന്നത ഉദ്യോഗസ്ഥരുടെ ടാർജറ്റിനെയും ഇരട്ട കേസ് ന പടിയെയും വിമർശിച്ച് രംഗത്ത് എത്തിയിട്ടുണ്ടെന്നാണ് വിവരം.

പൊലീസ് നടപടി ശക്തമാണന്നും കോവിഡ് ലംഘന കേസുകളിൽ നടപടി കൂടിയെന്നും വരുത്തി തീർക്കാനാണ് ഉന്നതങ്ങളിൽ നിന്നും ഇത്തരം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് കരുതുന്നു. കോവിഡ് ലംഘന കേസുകൾ എല്ലാ ദിവസവും പൊലീസ് പ്രത്യേക വാർത്താ കുറിപ്പായി ഇറക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP