Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെൺകുട്ടിയെ പീഡിപ്പിച്ചത് കരുതിക്കൂട്ടിയല്ല; അബദ്ധത്തിൽ സംഭവിച്ചു പോയതാണെന്ന് പ്രതിയായ നൗഫൽ; ആറന്മുളയിൽ കോവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവറെ കോടതിയിൽ ഹാജരാക്കി അന്വേഷണ സംഘം; ആവശ്യമെങ്കിൽ ഇനിയും തെളിവെടുപ്പ്;മാറ്റാർക്കും കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പ്രതി

മറുനാടൻ ഡെസ്‌ക്‌

പന്തളം: ആംബുലൻസിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം കീരിക്കാട് പനയ്ക്കച്ചിറയിൽ വീട്ടിൽ നൗഫലിനെ നാളെ വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി. ഇന്നലെ പത്തനംതിട്ട ജില്ലാ കോടതിയിൽ വിഡിയോ കോൺഫറൻസ് വഴി പ്രതിയെ ഹാജരാക്കിയിരുന്നു.

പെൺകുട്ടിയെ പീഡിപ്പിച്ചത് കരുതിക്കൂട്ടിയല്ലെന്നും അബദ്ധത്തിൽ സംഭവിച്ചു പോയതാണെന്നും പ്രതി അന്വേഷണ സംഘത്തിനു മൊഴി നൽകി. മറ്റാർക്കും കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പെൺകുട്ടിയെ നേരത്തേ പരിചയമില്ലെന്നുമുള്ള മൊഴികൾ ഇയാൾ ആവർത്തിച്ചു.

അടൂർ ഡിവൈഎസ്‌പി ആർ.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് ആവശ്യമെങ്കിൽ വീണ്ടും തെളിവെടുപ്പു നടത്തും. കസ്റ്റഡിയിലെടുക്കുന്നതിനു മുന്നോടിയായി ഇയാളെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു.കോവിഡ് പോസിറ്റീവായ പെൺകുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി കഴിഞ്ഞ 6ന് അർധരാത്രി ആറന്മുളയിലെ വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നാണു കേസ്.

ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. സാരമായി പരുക്കേറ്റ യുവതി പന്തളത്ത് കോവിഡ് കേന്ദ്രത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പെൺകുട്ടി കോവിഡ് വാർഡിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാൽ കാരണം എന്താണെന്നുള്ളത് അധികൃതർ വ്യക്തമാക്കിയിരുന്നില്ല. പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും തുടർ നടപടികൾ സ്വീകരിച്ചതിന് പിന്നാലെയാണ് കായംകുളം സ്വദേശി നൗഫലിനെ അറസ്റ്റ് ചെയ്യുന്നത്.കോവിഡ് രോഗി പീഡനത്തിനരയായതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷത്തിൽ കലാശിച്ചിരുന്നു. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായാരുന്നു.

കോവിഡ് രോഗിയെ പീഡിപ്പിച്ച ശേഷം ആംബുലൻസ് ഡ്രൈവർ ക്ഷമാപണം നടത്തി. ചെയ്തത് തെറ്റായിപ്പോയെന്നും ആരോടും പറയരുതെന്നും ആംബുലൻസ് ഡ്രൈവർ പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് റെക്കോർഡ് ചെയ്തതും നിർണായക തെളിവായി മാറി.
പ്രതിയായ ആംബുലൻസ് ഡ്രൈവറെ ജോലിയിൽനിന്നു പിരിച്ചുവിട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു.08 ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് സ്വദേശി നൗഫലാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. കോവിഡ് രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് പീഡനം. ആളൊഴിഞ്ഞ ഭാഗത്തു വച്ചാണ് പീഡിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP