Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവരാഷ്ട്രീയ പ്രവർത്തകന് കോവിഡ്: ഉറവിടം ഏതെന്ന് അറിയില്ല; സമ്പർക്കപ്പട്ടിക അതിവിപുലമാകും; പത്തനംതിട്ട നഗരം അടയ്ക്കാൻ സാധ്യത: നാലു വാർഡുകൾ കണ്ടെയ്ന്മെന്റ് സോണാക്കണമെന്ന് കലക്ടർ സർക്കാരിന് കത്തു നൽകി

യുവരാഷ്ട്രീയ പ്രവർത്തകന് കോവിഡ്: ഉറവിടം ഏതെന്ന് അറിയില്ല; സമ്പർക്കപ്പട്ടിക അതിവിപുലമാകും; പത്തനംതിട്ട നഗരം അടയ്ക്കാൻ സാധ്യത: നാലു വാർഡുകൾ കണ്ടെയ്ന്മെന്റ് സോണാക്കണമെന്ന് കലക്ടർ സർക്കാരിന് കത്തു നൽകി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: യുവരാഷ്ട്രീയ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരം ആശങ്കയുടെ മുൾമുനയിൽ. ഇയാൾ പോകാത്ത സ്ഥലങ്ങളില്ല, പങ്കെടുക്കാത്ത പരിപാടികൾ ഇല്ല. മാതാവിന്റെ റേഷൻ കട, സ്വന്തം ബേക്കറി എന്നിവിടങ്ങളിൽ സദാസമയവും സാന്നിധ്യം. പത്രം ഓഫീസുകളിൽ വാർത്തയുമായി കയറി ഇറങ്ങി. സകല സമരങ്ങളിലും അഭിനന്ദന യോഗങ്ങളിലും പങ്കെടുത്തു. പത്തനംതിട്ട നഗരം തന്നെ അടച്ചിടാനുള്ള സാധ്യത തെളിഞ്ഞു. നാലു വാർഡുകൾ കണ്ടൈന്മെന്റ് സോണാക്കി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർ സർക്കാരിന് കത്തയച്ചു. 13,21,22,23 എന്നീ വാർഡുകൾ അടച്ചിടമെന്നാണ് ആവശ്യം.

ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത് എംഎസ്എഫ് നേതാവായ കുലശേഖരപതി സ്വദേശി(22)യ്ക്കാണ്. ഇയാളുടെ സമ്പർക്ക പട്ടിക അതിവിപുലമായേക്കും. ഇയാളുടെ പ്രാഥമിക സഞ്ചാരപഥം മാത്രമാണ് ഇപ്പോൾ തയാറാക്കിയിട്ടുള്ളത്. ഇത് അപൂർണമാണ്. സഞ്ചാരപഥം വ്യക്തമായതിന് ശേഷമാകും സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക തയാറാക്കുക. മുസ്ലിം ലീഗിന്റെ യുവജന സംഘടനയുടെ നേതാവായ ഇയാൾ പോകാത്ത സ്ഥലങ്ങളും ഇടപഴകാത്ത ആളുകളും ചുരുക്കമാണ്. അതിന് പുറമേ സ്വന്തമായുള്ള ബേക്കറി, മാതാവിന്റെ പേരിലുള്ള റേഷൻ കട എന്നിവിടങ്ങളിലാണ് ഇയാൾ കൂടുതൽ സമയവും ചെലവഴിച്ചിട്ടുള്ളത്.

ടൗണിലെ ഒട്ടുമിക്കയിടത്തും ഇയാൾ പോയിട്ടുണ്ട്. നിരവധി സമരങ്ങളിൽ പങ്കെടുത്തു. പള്ളിയിലും പോയി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരുടെ വീടുകളിൽ സന്ദർശനം നടത്തുകയും വിജയിച്ച കുട്ടികൾക്കും ബന്ധുക്കൾക്കുമൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കുകയും ഇടപഴകുകയും ചെയ്തിട്ടുണ്ട്. അതീവ നിർണായകമാകും ഇയാളുടെ സമ്പർക്ക പട്ടിക എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന സൂചന. ഇടപഴകിയവരുടെ പ്രാഥമിക പട്ടിക തന്നെ ആയിരത്തിലധികം വരും. സെക്കൻഡറി കോൺടാക്ട് കൂടിയാകുന്നതോടെ കാര്യങ്ങൾ ഏറെക്കുറെ കൈവിട്ട് പോകും.

യുവജന സംഘടനാ ഭാരവാഹി, ഫയർ ഫോഴ്സ് വോളന്റിയർ, കോവിഡ് സേവന വോളന്റിയർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നയാണ് രോഗബാധിതൻ. കോൺഗ്രസ്, മുസ്ലീലീഗ് തുടങ്ങിയ സംഘടനകളുടെ സമരത്തിലും അനുമോദന ചടങ്ങുകളിലും പങ്കെടുത്തിരുന്നു. ജൂൺ 19 മുതലുള്ള ഇയാളുടെ സഞ്ചാര പഥമാണ് ജില്ലാ കലക്ടർ ഫേസ്‌ബുക്കിൽ പങ്ക് വച്ചിരിക്കുന്നത്. ഇത് അപൂർണമാണ്. പാർട്ടിയുടെയും പോഷക-സന്നദ്ധ സംഘടനകളുടെയും എല്ലാ പരിപാടിയിലും ഇയാൾ പങ്കെടുത്തിട്ടുണ്ട്. കൂടുതൽ സമയവും ഇയാൾ സ്വന്തം ബേക്കറിയിൽ ഉണ്ടായിരുന്നുവെന്നാണ് സഞ്ചാരപഥത്തിൽ നിന്ന് വ്യക്തമാകുന്നത്.

ജൂൺ 19 ന് രാവിലെ 10 ന് സ്റ്റേറ്റ് ട്രേഡ് യൂണിയൻ മീറ്റിങ്, 20 ന് രാവിലെ 10 ന് പത്തനംതിട്ട എ.എൻ.കെ ബേക്കറി, 22, 23 തീയതികളിൽ എ.എൻ.കെ ബേക്കറി, 24 ന് 11.30 ന് പത്തനംതിട്ടയിൽ പ്രവാസിലീഗ് പൊതുയോഗം, 25, 26 തീയതികളിൽ എ.എൻ.കെ ബേക്കറി, 26 ന് 12 ന് കുലശേഖരപതി മദീന പള്ളി, 26 മുതൽ 29 വരെ എ.എൻ.കെ ബേക്കറി പത്തനംതിട്ട, 30 ന് രാവിലെ 10 ന് കലക്ടറേറ്റിന് മുന്നിൽ സ്വതന്ത്ര തൊഴിലാളി യൂണിയൻ പ്രതിഷേധ യോഗം, ഉച്ച കഴിഞ്ഞ് രണ്ടു മുതൽ വൈകിട്ട് നാലു വരെ കുലശേഖരപതി വാർഡ് 13,21,22,23 എന്നിവിടങ്ങളിൽ എസ്.എസ്.എൽ.സി വിജയികൾക്ക് അനുമോദനം, ഒന്നിന് രാവിലെ എട്ടു തൊട്ട് ഉച്ചയ്ക്ക് 12 വരെ കണ്ണങ്കര ജങ്ഷനിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ പ്രകടനം, രണ്ടിന് രാവിലെ 11.30 ന് എം.എസ്.എഫിന്റെ പ്രതിഷേധ യോഗം, 11.45 ന് പീപ്പിൾസ് ക്ലിനിക്, 12.30 ന് ജവഹർ ബാലജനവേദിയുടെ ഏകദിന ഉപവാസം, വൈകിട്ട് മൂന്നിന് കെ.എസ്.ആർ.ടി.സിക്ക് സമീപം ചന്ദനാ സ്റ്റുഡിയോ, 4.30 ന് വെട്ടിപ്പുറം ടൂ വീലർ വർക്ക് ഷോപ്പ്, വൈകിട്ട് അഞ്ചിന് മനോരമ ഓഫീസ്, 5.15 ന് മാതൃഭൂമി ഓഫീസ്, 5.25 ന് മാധ്യമം ഓഫീസ്, മൂന്നിന് രാവിലെ സ്രവ പരിശോധന. ഇയാൾ പറഞ്ഞത് അനുസരിച്ചുള്ള സഞ്ചാരപഥം മാത്രമാണ് ഇപ്പോൾ തയാറാക്കിയിട്ടുള്ളത്. ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടിക വളരെ വിപുലമാകും. സെക്കൻഡറി കോൺടാക്ട് കൂടി കണ്ടെത്തുന്നതോടെ പത്തനംതിട്ട ടൗൺ അടച്ചു പൂട്ടേണ്ട സ്ഥിതിയാകും.

യുവാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും വിലക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള സമരമെന്ന് പറയുമെങ്കിലും ആരും അത് പാലിക്കാതെയും മുൻകരുതൽ നടപടി സ്വീകരിക്കാതെയുമാണ് സമരങ്ങളിൽ പങ്കെടുക്കുന്നതെന്നും ഇത്തരം പ്രവണത സാമൂഹിക വ്യാപനത്തിന് കാരണമാകുമെന്നുമാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP