Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ലക്ഷണത്തോടെ എത്തിയ ആളെ സ്രവ പരിശോധനയ്ക്ക് ശേഷം മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലേക്ക് അയച്ചു; ഞായറാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിലേക്ക് പോയത് സ്വകാര്യ വാഹനത്തിൽ; കോവിഡ് പരിശോധനാഫലം പോസിറ്റീവായതും ഞായറാഴ്ച; തിരുവനന്തപുരം ആലങ്കോട് സ്വദേശിയെ ക്വാറന്റൈനിലാക്കുന്നതിൽ സംഭവിച്ചത് ഗുരുതര വീഴ്ച; ശനിയാഴ്ച എത്തിയ 42 കാരന് കുവൈറ്റിൽ വച്ച് കോവിഡ് ബാധിച്ച് സുഖം പ്രാപിച്ച ആളെന്നും സൂചന

കോവിഡ് ലക്ഷണത്തോടെ എത്തിയ ആളെ സ്രവ പരിശോധനയ്ക്ക് ശേഷം മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലേക്ക് അയച്ചു; ഞായറാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിലേക്ക് പോയത് സ്വകാര്യ വാഹനത്തിൽ; കോവിഡ് പരിശോധനാഫലം പോസിറ്റീവായതും ഞായറാഴ്ച; തിരുവനന്തപുരം ആലങ്കോട് സ്വദേശിയെ ക്വാറന്റൈനിലാക്കുന്നതിൽ സംഭവിച്ചത് ഗുരുതര വീഴ്ച; ശനിയാഴ്ച എത്തിയ 42 കാരന് കുവൈറ്റിൽ വച്ച് കോവിഡ് ബാധിച്ച് സുഖം പ്രാപിച്ച ആളെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കുവൈറ്റിൽ നിന്നെത്തിയ തിരുവനന്തപുരം ആലങ്കോട് സ്വദേശിയെ ക്വാറന്റൈീനിലാക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം. ഇയാൾ കോവിഡ് ലക്ഷണത്തോടെ എത്തിയിട്ടും ക്വാറന്റൈനിലാക്കാൻ അധികൃതർ തയ്യാറായില്ല. ശനിയാഴ്ച കുവൈറ്റിൽ നിന്നെത്തിയ ആലങ്കോട് സ്വദേശിയായ 42കാരനെയാണ് സ്രവം എടുത്തശേഷം മെഡിക്കൽ കോളജിൽ നിന്നു വീട്ടിലേക്കയച്ചത്. ഞായറാഴ്ച ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റിവ് ആയതോടെയാണ് വൻ വീഴ്ച വെളിച്ചത്തായത്. ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. സ്വകാര്യവാഹനത്തിലാണ് വീട്ടിലേക്കുപോയത്.

വിമാനത്താവളത്തിൽ നിന്നു മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത കേസിലാണ് വീഴ്ച. കോവിഡ് സ്ഥിരീകരിച്ചശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ തിരിച്ചെത്തിച്ചു. ആലങ്കോട് സ്വദേശിക്ക് കുവൈറ്റിൽ വച്ചും കോവിഡ് ബാധിച്ച് സുഖംപ്രാപിച്ചിരുന്നു.

തിരുവനന്തപുരത്ത് ഇന്ന് നാല് പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്.ഇന്ന് ജില്ലയിൽ പുതുതായി 687പേർ രോഗനിരീക്ഷണത്തിലായി. 278 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 9505 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 17 പേരെ പ്രവേശിപ്പിച്ചു. 17 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 112പേർ നിരീക്ഷണത്തിൽ ഉണ്ട്. 142 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 120 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്.ജില്ലയിൽ 61 സ്ഥാപനങ്ങളിൽ ആയി 1474 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്

രോഗം സ്ഥിരീകരിച്ചവർ

1.കാട്ടാക്കട സ്വദേശിയായ സ്ത്രീ, 54 വയസ്, കുവൈറ്റിൽ നിന്ന് 27 ന് നെടുമ്പാശേരി വഴി വന്നു.

2.കാട്ടാക്കട സ്വദേശിയായ സ്ത്രീ, 40 വയസ്, കുവൈറ്റിൽ നിന്ന് 28 ന് എത്തി.

3.കരവാരം ആലങ്കോട് സ്വദേശിയായ പുരുഷൻ, 42 വയസ്, കുവൈറ്റിൽ നിന്ന് 30 ന് എത്തി. രോഗലക്ഷണം കണ്ടു പരിശോധിച്ചു.

4.ആനാട് സ്വദേശിയായ പുരുഷൻ, 33 വയസ്. പെയിന്റിങ് തൊഴിലാളി. 28ന് മൂന്ന് സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ അമിതമായി ഛർദിക്കുകയും അവശത ഉണ്ടാകുകയും ചെയ്തതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തി. 27 ന് തമിഴ്‌നാട്ടിൽ പോയിരുന്നു. പ്രാഥമിക പരിശോധനയിൽ രോഗ സാധ്യത തോന്നിയതു കൊണ്ട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിശോധനാ ഫലം ഇന്നു വന്നു. രോഗമുണ്ടായത് എങ്ങനെയെന്ന് സ്ഥിരീകരിക്കുന്നതിനും സമ്പർക്കമുണ്ടായവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

 വാഹന പരിശോധന :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -1880
പരിശോധനയ്ക്കു വിധേയമായവർ -3451

*കളക്ടറേറ്റ് കൺട്രോൾ റൂമിൽ -165 കാളുകളാണ് ഇന്ന്
എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 10പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 692 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -11091

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -9505

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം - 112

4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1474

5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -687

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP