Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുക ഇന്ത്യയിലെ 40 കോടി തൊഴിലാളികൾ; സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ തൊഴിൽ നഷ്ടമാകുക 19.5 കോടി പേർക്ക്; ലോക് ഡൗൺ ഇന്ത്യയെ തള്ളിവിടുന്നത് അതിരൂക്ഷമായ തൊഴിലില്ലായ്മയിലേക്കെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ

കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുക ഇന്ത്യയിലെ 40 കോടി തൊഴിലാളികൾ; സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ തൊഴിൽ നഷ്ടമാകുക 19.5 കോടി പേർക്ക്; ലോക് ഡൗൺ ഇന്ത്യയെ തള്ളിവിടുന്നത് അതിരൂക്ഷമായ തൊഴിലില്ലായ്മയിലേക്കെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: കൊവിഡിനെ തുടർന്നുള്ള ലോക് ഡൗൺ ഇന്ത്യയെ തള്ളിവിടുന്നത് അതിരൂക്ഷമായ തൊഴിലില്ലായ്മയിലേക്ക്. ലോക്ക് ഡൗൺ പിൻവലിക്കുമ്പോഴേക്കും ഇന്ത്യ രൂക്ഷമായ തൊഴിൽ പ്രതിസന്ധിയിലേയ്ക്കെത്തുമെന്ന് യുഎൻ റിപ്പോർട്ട്. രണ്ടാം ലോകയുദ്ധത്തിന് ശേഷം ലോകം നേരിട്ട ഏറ്റവും മോശമായ പ്രതിസന്ധി എന്നാണ് ILO Monitor 2nd edition: COVID-19 and the world of work എന്ന റിപ്പോർട്ടിൽ കൊറോണ വ്യാപനത്തെക്കുറിച്ച് പറയുന്നത്.

ഇന്ത്യയിൽ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന 40 കോടി തൊഴിലാളികൾ കടുത്ത ദാരിദ്ര്യത്തിലേയ്ക്ക് തള്ളപ്പെടാമെന്നാണ് യുഎൻ പറയുന്നത്. സാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ 19.5 കോടി പേർക്ക് തൊഴിൽ അല്ലെങ്കിൽ 6.7 ശതമാനം തൊഴിൽസമയം നഷ്ടപ്പെടാമെന്ന് യുഎൻ തൊഴിൽ സംഘടനയായ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകുന്നു.

ഐടി മേഖലയിലടക്കം വിവിധ മേഖലകളിൽ വലിയ തോതിൽ തൊഴിനഷ്ടമുണ്ടാക്കുമെന്ന റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഏപ്രിൽ അഞ്ചിന് അവസാനിച്ച ആഴ്ചയിലെ തൊഴിലില്ലായ്മ നിരക്ക് 23.4 ശതമാനത്തിലേക്ക് ഉയർന്നുവെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ സർവെ വ്യക്തമാക്കുന്നു.ലോക് ഡൗൺ കാലത്ത് 9,429 പേരിൽ ടെലിഫോണിലൂടെ നടത്തിയ സർവെ ഫലമാണ് രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്നതായി പറയുന്നത്. മാർച്ച് മുഴുവനായി എടുക്കുമ്പോൾ തൊഴിൽ നഷ്ടം 8.7 ശതമാനമാണ്. ഫെബ്രുവരിയിൽ ഇത് 7.8 ശതമാനമായിരുന്നു.

ലോക്ക് ഡൗൺ അനിയന്ത്രിതമായി നീളുകയും ജനങ്ങൾക്ക് വരുമാനം ഉറപ്പാക്കാൻ കഴിയാതെ വരുകയും ചെയ്താൽ അവർ ലോക്ക് ഡൗൺ ലംഘിക്കുമെന്ന് സാമ്പത്തിക വിദ്ഗധനും റിസർവ് ബാങ്ക് മുൻ ഗവർണറുമായ രഘുറാം രാജൻ മുന്നറിയിപ്പ് നൽകിയിരുന്നു. അസംഘടിത മേഖലയിലും ദിവസവേതന തൊഴിലാളികൾക്കിടയിലുമുള്ള വലിയ പ്രതിസന്ധി, തൊഴിൽ നഷ്ടം ഇതെല്ലാം രഘുറാം രാജൻ ചൂണ്ടിക്കാ്ട്ടിയിരുന്നു.

മാർച്ച് അവസാനത്തോടെയാണ് കോവിഡിനെ തുടർന്ന് രാജ്യം പൂർണ ലോക് ഡൗണിലേക്ക് പോയത്. ആ നിലയ്ക്ക് ഏപ്രിൽ മാസത്തെ നിരക്കിലും വർധന ഉണ്ടാകാനാണ് സാധ്യത. കൊറോണ ബാധയ്ക്ക് മുമ്പ് തന്നെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പല കുറി ഉത്തേജക പാക്കേജ് പ്രഖ്യാപിക്കപ്പെട്ടെങ്കിലും കാര്യമായ ഗുണം ചെയ്തില്ല. സർക്കാർ നേരത്തെ പുറത്ത് വിട്ട റിപ്പോർട്ടിൽ തൊഴിലില്ലായ്മ നിരക്ക് ഉയരുകയാണെന്ന് വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 46 വർഷത്തെ ഉയർച്ചയിലാണെന്നായിരുന്നു ആ റിപ്പോർട്ട്. കൊറോണ ബാധയെ തുടർന്ന് തൊഴിലില്ലായ്മ നിരക്ക് വീണ്ടും ഉയരുന്നത് പ്രതിസന്ധി ഉയർത്തും. 1,17,000 സാമ്പിളുകൾ എടുത്താണ് ഓരോ മാസവും സി എം ഐ ഇ തൊഴിലില്ലായ്മ സർവെ നടത്തുന്നത്. കൊറോണയെ തുടർന്നാണ് ടെലിഫോൺ സാമ്പിളുകൾ എടുത്ത് സർവെ നടപടികളെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP