Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കൊറോണ വൈറസിന്റെ ഉൽഭവത്തിൽ അവ്യക്തത; ലാബിൽ നിന്നാണോ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന് പഠനം വേണം; ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ കണ്ടെത്താൻ കഴിയു; ഗൗരവമായി അന്വേഷിക്കണമെന്ന് മുതിർന്ന ശാസ്ത്രജ്ഞർ

കൊറോണ വൈറസിന്റെ ഉൽഭവത്തിൽ അവ്യക്തത; ലാബിൽ നിന്നാണോ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന് പഠനം വേണം; ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ കണ്ടെത്താൻ കഴിയു; ഗൗരവമായി അന്വേഷിക്കണമെന്ന് മുതിർന്ന ശാസ്ത്രജ്ഞർ

ന്യൂസ് ഡെസ്‌ക്‌

ലണ്ടൻ: കൊറോണ വൈറസിന്റെ ഉൽഭവത്തെക്കുറിച്ചുള്ള അവ്യക്തത നീക്കണമെന്നും ലബോറട്ടറിയിൽ നിന്നും പുറത്തുപോയതാണോ വ്യാപനത്തിന് വഴിവച്ചതെന്ന് ഗൗരവമായി അന്വേഷിക്കണമെന്നും മുതിർന്ന ശാസ്ത്രജ്ഞർ.

വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ഇനിയും വ്യക്തതയില്ലെന്നും മഹാമാരിയുടെ ഉൽഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും 18 ശാസ്ത്രജ്ഞന്മാരാണ് ആവശ്യപ്പെട്ടത്. കേംബ്രിജ് യൂണിവേഴ്‌സിറ്റി ക്ലിനിക്കൽ മൈക്രോബയോളജിസ്റ്റ് രവീന്ദ്ര ഗുപ്ത, ജെസ് ബ്ലൂം എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് അന്വേഷണം ആവശ്യപ്പെട്ടത്.

വൈറസുകളുടെ ഉൽഭവത്തെക്കുറിച്ച് പഠനം നടത്തുന്നവരാണ് ഇവർ. ലാബിൽ നിന്നും പുറത്തുപോകാനും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരാനും സാധ്യതയുണ്ടെന്ന് സ്റ്റാൻഫോഡ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി പ്രഫസർ ഡേവിഡ് റെൽമാൻ പറഞ്ഞു.

ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ എല്ലാ കാര്യങ്ങളും പരിശോധിച്ചില്ലെന്നും അവർ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ചൈനീസ് ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നാല് ആഴ്ച വുഹാനിൽ പഠനം നടത്തിയിരുന്നു. വവ്വാലുകളിൽനിന്നുള്ള വൈറസ് മറ്റുമൃഗങ്ങളിലൂടെ മനുഷ്യരിലേക്ക് പടരാനാണ് സാധ്യതയെന്നാണ് അന്തിമ റിപ്പോട്ടിൽ പറയുന്നത്.

എന്നാൽ, ലാബിൽ നിന്നാണോ മൃഗങ്ങളിൽ നിന്നാണോ വൈറസ് മനുഷ്യരിലെത്തിയതെന്ന് ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ കണ്ടെത്താൻ സാധിക്കൂ എന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ ചൈനീസ് ഡോക്ടർമാർ, ശാസ്ത്രജ്ഞർ, മാധ്യമപ്രവർത്തകർ എന്നിവർ പുറത്തുവിട്ട വിവരങ്ങളും പരിഗണിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. 2019ൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് 3.34 ദശലക്ഷം ആൾക്കാരുടെ മരണത്തിന് ഇടയാക്കി. കടുത്ത സാമ്പത്തിക നഷ്ടം വരുത്തുകയും കോടിക്കണക്കിനാൾക്കാരുടെ ജീവിതം അട്ടിമറിക്കുകയും ചെയ്തു.

2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. വുഹാനിലെ കടൽവിഭവ മാർക്കറ്റിൽ നിന്നുള്ളവർക്കാണ് രോഗം കൂടുതൽ ബാധിച്ചത്. ഇതേത്തുടർന്ന് മാർക്കറ്റ് അടച്ചുപൂട്ടിയെങ്കിലും മാർക്കറ്റുമായി ബന്ധമില്ലാത്തവരിലും രോഗം സ്ഥിരീകരിച്ചതോടെ രോഗബാധയെക്കുറിച്ചുള്ള ഭീതി വർധിച്ചു.

നിഡോവൈറലസ് എന്ന നിരയിൽ കൊറോണവൈരിഡി കുടുംബത്തിലെ ഓർത്തോകോറോണവൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണ വൈറസുകൾ. പോസിറ്റീവ്-സെൻസ് സിംഗിൾ-സ്ട്രാൻഡഡ് ആർഎൻഎ ജീനോം, ഹെലിക്കൽ സമമിതിയിൽ ന്യൂക്ലിയോകാപ്‌സിഡ് എന്നിവ ഉപയോഗിച്ച് പൊതിഞ്ഞ വൈറസുകളാണ് കൊറോണ വൈറസുകൾ. കൊറോണ വൈറസുകളുടെ ജീനോമിക് വലുപ്പം ഏകദേശം 26 മുതൽ 32 കിലോബേസ് വരെയാണ്. ഇത് ആർഎൻഎ വൈറസിനേക്കാൾ ഏറ്റവും വലുതാണ്.

ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വർഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർഥം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP