Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്നലെ കേരളത്തിലെ പ്രതിദിന കേസുകൾ 23,676; തൊട്ടു പിന്നിലുള്ള മഹാരാഷ്ട്രയിൽ 6005ഉം; ആക്ടീവ് കേസുകൾ കേരളത്തിൽ 1,73,221; മഹാരാഷ്ട്രയിൽ 74,318; രാജ്യത്തെ കോവിഡ് ഹബ്ബായി നമ്മുടെ സംസ്ഥാനം; എന്നിട്ടും ഓണക്കാല അടിച്ചുപൊളി; രോഗവ്യാപനം കൂടിയാൽ മുമ്പിലുള്ളത് ദുരന്തം

ഇന്നലെ കേരളത്തിലെ പ്രതിദിന കേസുകൾ 23,676; തൊട്ടു പിന്നിലുള്ള മഹാരാഷ്ട്രയിൽ 6005ഉം; ആക്ടീവ് കേസുകൾ കേരളത്തിൽ 1,73,221; മഹാരാഷ്ട്രയിൽ 74,318; രാജ്യത്തെ കോവിഡ് ഹബ്ബായി നമ്മുടെ സംസ്ഥാനം; എന്നിട്ടും ഓണക്കാല അടിച്ചുപൊളി; രോഗവ്യാപനം കൂടിയാൽ മുമ്പിലുള്ളത് ദുരന്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓണത്തിന് സമ്പൂർണ്ണ ഇളവുകൾ നൽകി പിണറായി സർക്കാർ. സ്വാതന്ത്ര്യ ദിനത്തിലും നിയന്ത്രണങ്ങളിൽ ഇളവുണ്ടാകും. സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗൺ ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ച ലോക്ഡൗൺ തുടരും.

കേരളത്തിൽ ഇന്നലെ 23676ആണ് പ്രതിദിന രോഗികൾ. രണ്ടാമതുള്ള മഹാരാഷ്ട്രയിൽ ഇത് 6005 ആയിരുന്നു. കർണ്ണാടകയിൽ 1674ഉം തമിഴ്‌നാട്ടിൽ 1908ഉം ആന്ധ്രയിൽ 1546ഉം പ്രതിദിന രോഗികളാണ് ഇന്നലെ കണ്ടെത്തി. ഒരു ലക്ഷത്തിൽ അധികം ആക്ടീവ് കേസുള്ളതും കേരളത്തിൽ മാത്രമാണ്. ഇതിനിടെയിലും ഓണക്കാലം അടിച്ചു പൊളിക്കാനാണ് മലയാളിയുടെ തീരുമാനം.

ആശുപത്രികളിൽ കേരളത്തിൽ ആവശ്യത്തിന് കിടക്കകളുണ്ട്. എന്നാൽ ഇപ്പോൾ ഭൂരിഭാഗം കോവിഡ് രോഗികൾക്കും വീട്ടിലാണ് ചികിൽസ. ജനിത വ്യത്യാസമുള്ള പുതിയ വൈറസ് എത്തിയാൽ കാര്യങ്ങൾ കൈവിട്ടു പോകും. ആശുപത്രി സംവിധാനങ്ങൾ മതിയാകാതെ വരും. അതുകൊണ്ടു തന്നെ ആക്ടീവ് കേസുകൾ കുറയ്‌ക്കേണ്ടതും കേരളത്തെ സംബന്ധിച്ച് പരമ പ്രധാനമാണ്. ഇന്നലെ 148 പേരാണ് കണക്കുകളിൽ മരിച്ചത്. മഹാരാഷ്ട്രയിൽ 177ഉം. രാജ്യത്ത് 561ഉം.

ചൊവ്വാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. ഓണത്തിന് ശേഷം രോഗ വ്യാപനം അതിശക്തമായാൽ വീണ്ടും സമ്പൂർണ്ണ ലോക്ഡൗണിലേക്ക് കാര്യങ്ങൾ പോകുമെന്നതാണ് വസ്തുത. കേരളത്തിലെ സാഹചര്യം കേന്ദ്രവും നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തെ പ്രതിദിന രോഗികളിൽ പകുതിയും കേരളത്തിലാണ്. ഇതെല്ലാം ആശങ്കപ്പെടുത്തുന്ന വസ്തുതകളാണ്.

സ്വാതന്ത്ര്യദിനവും മൂന്നാം ഓണവും ഞായറാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് ഈ ദിവസങ്ങളിൽ പൂർണ്ണ ഇളവ് നൽകുന്നത്. ഇതോടെ ഈ മാസം ഇനിയുള്ള നാല് ഞായറുകളിൽ രണ്ടു ദിവസം മാത്രമേ ലോക്ഡൗൺ ഉണ്ടാകൂ. കോവിഡിന്റെ വ്യാപനം ഇപ്പോഴും അതിശക്തമാണ്. അതുകൊണ്ട് തന്നെ ഓണക്കാലത്തെ കറങ്ങി നടക്കലും കച്ചവടം പൊടിപൊടിക്കലും രോഗ വ്യാപന തോതിനെ എത്തരത്തിൽ ആക്കുമെന്നതിൽ ആശങ്ക അതിശക്തമാണ്.

നിലവിൽ കർണ്ണാടകയും തമിഴ്‌നാടും കേരളത്തിൽ നിന്നുള്ളവർക്ക് കർശനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗൾഫിലേക്കും വിമാന സർവ്വീസുകളില്ല. രോഗ വ്യാപനം കുറഞ്ഞില്ലെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ മലയാളിക്ക് അന്യ സംസ്ഥാനത്തിൽ നിന്നും രാജ്യങ്ങളിൽ നിന്നും ഉണ്ടാകും. ഇതിനിടൊണ് അടച്ചിടൽ നിയന്ത്രണങ്ങളിൽ കുറവു വരുത്തി സമ്പൂർണ്ണ തുറക്കിലിലേക്ക് ഏതാണ് കാര്യങ്ങൾ മാറുന്നത്.

ബുധനാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഞായർ ഒഴികെയുള്ള എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും. പകരം ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ചു നിയന്ത്രണം ഏർപ്പെടുത്താനാണു തീരുമാനം.

നൂറിൽ എത്ര പേർ രോഗികൾ എന്ന് കണക്കാക്കിയാകും മേഖല നിശ്ചയിക്കുക. കൂടുതൽ രോഗികൾ ഉള്ള സ്ഥലത്തു കടുത്ത നിയന്ത്രണവും കുറവുള്ള സ്ഥലങ്ങളിൽ ഇളവും ഏർപ്പെടുത്തും. ഫലത്തിൽ ഇതും ടിപിആർ മാതൃക തന്നെയാണ്. കടകൾ എല്ലാ ദിവസവും തുറന്ന് ആൾകൂട്ടം ഒഴിവാക്കാനാണ നീക്കം. എന്നാൽ ഓണക്കാലത്ത് എത്ര നിയന്ത്രിച്ചാലും എല്ലാ ദിവസവും കടകളിൽ തിരക്ക് കൂടും. ഇത് രോഗ വ്യാപനത്തെ ശക്തമാക്കുമെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP