Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം; വ്യാഴാഴ്ച അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി; തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്ക് വെള്ളി, ശനി ദിവസങ്ങളിൽ കൂട്ടപരിശോധന

സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം; വ്യാഴാഴ്ച അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി; തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്ക് വെള്ളി, ശനി ദിവസങ്ങളിൽ കൂട്ടപരിശോധന

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തിൽ അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഓൺലൈൻ വഴിയാണ് യോഗം.

യോഗത്തിൽ കളക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ, ഡിഎംഒമാർ എന്നിവർ പങ്കെടുക്കും. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും നിയന്ത്രണങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.

ഇതിനിടെ സംസ്ഥാനത്ത് പരിശോധന വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ മാസ് കോവിഡ് പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കാകും ഇത്തരത്തിൽ കൂട്ട കോവിഡ് പരിശോധന നടത്തുക.

രാജ്യത്തുടനീളം കോവിഡ് അതിതീവ്രവ്യാപനത്തിലേക്ക് കടന്നതോടെ പല സംസ്ഥാനങ്ങളും കർശന നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്.

കർഫ്യൂ അടക്കം പലയിടത്തും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തും ഏത് രീതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനമാകും.

സംസ്ഥാനത്ത് ബുധനാഴച 8778 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,905 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. 65,258 സാംപിളുകൾ പരിശോധിച്ചപ്പോൾ 13.45 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

എറണാകുളം, കോഴിക്കോട് ജില്ലകളിൽ ആയിരത്തിലേറെപ്പേർ രോഗബാധിതരായി. 22 മരണംകൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണസംഖ്യ 4,836 ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP