Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരത്തും എറണാകുളത്തും മലപ്പുറത്തും കോഴിക്കോടും രോഗ വ്യാപനം അതിരൂക്ഷം; ആൾക്കൂട്ടങ്ങളും മത-രാഷ്ട്രീയ കൂടിച്ചേരലുകളും ഇനി അനുവദിക്കില്ല; തിരുവനന്തപുരം-നെയ്യാറ്റിൻകര താലൂക്കുകളിൽ സമ്പൂർണ്ണ അടച്ചിടൽ വേണമെന്ന് ജില്ലാ ഭരണകൂടം; കോവിഡ് രോഗികൾ കുതിച്ചുയരുമ്പോൽ വീണ്ടും സർക്കാരിന്റെ അവലോകന യോഗം; സമ്പൂർണ്ണ ലോക്ഡൗണിന്റെ സാഹചര്യമുള്ളത് നാല് ജില്ലകളിൽ; കേരളം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് എന്ന് സൂചന

തിരുവനന്തപുരത്തും എറണാകുളത്തും മലപ്പുറത്തും കോഴിക്കോടും രോഗ വ്യാപനം അതിരൂക്ഷം; ആൾക്കൂട്ടങ്ങളും മത-രാഷ്ട്രീയ കൂടിച്ചേരലുകളും ഇനി അനുവദിക്കില്ല; തിരുവനന്തപുരം-നെയ്യാറ്റിൻകര താലൂക്കുകളിൽ സമ്പൂർണ്ണ അടച്ചിടൽ വേണമെന്ന് ജില്ലാ ഭരണകൂടം; കോവിഡ് രോഗികൾ കുതിച്ചുയരുമ്പോൽ വീണ്ടും സർക്കാരിന്റെ അവലോകന യോഗം; സമ്പൂർണ്ണ ലോക്ഡൗണിന്റെ സാഹചര്യമുള്ളത് നാല് ജില്ലകളിൽ; കേരളം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് എന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ രോഗം കൂടുതൽ പടരുന്ന നാലു ജിലകളിൽ വീണ്ടും ലോക്ക്ഡൗൺ ഉൾപ്പെടെ നിയന്ത്രണങ്ങൾ സർക്കാരിന്റെ പരിഗണനയിൽ. കഴിഞ്ഞ ദിവസങ്ങളിലായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ കർശന നിയന്ത്രണങ്ങൾ ആവശ്യമെന്ന് സർക്കാർ വിലയിരുത്തുന്നത്.

തിരുവനന്തപുരത്തെ രണ്ട് താലൂക്കുകൾ അടച്ചിടണമെന്ന നിർദ്ദേശം സർക്കാരിന് മുമ്പിലുണ്ട്. ആൾക്കൂട്ടങ്ങളും മത രാഷ്ട്രീയ പരിപാടികളും പാടില്ലെന്നും നിർദ്ദേശം സർക്കാരിന് മുമ്പിലുണ്ട്. ഇത് ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. പ്രതിഷേധങ്ങലും മറ്റും ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്. അതിനിടെ ലൈഫ് മിഷനിൽ സമരം ശക്തമാകുമ്പോഴാണ് ഈ നീക്കം.

തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണുള്ളതെന്ന് ജില്ലാ ഭരണകൂടം റിപ്പോർട്ട് ചെയ്യുന്നു. പതിനായിരത്തോളം കോവിഡ് രോഗികൾ ചികിൽസയിലുണ്ട് പ്രതിദിന രോഗികളുടെ എണ്ണവും കൂടുന്നു. ഈ സാഹചര്യത്തിൽ തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകൾ അടച്ചിടകണമെന്നാണ് ജില്ലാ ഭരണക്കൂടം ആവശ്യപ്പെടുന്നു. എല്ലാ ഇളവുകളും പിൻവലിക്കണമെന്നാണ് ആവശ്യം.

ഇതേത്തുടർന്ന് ഒരിടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേരും. സമ്പൂർണ ലോക്ക് ഡൗൺ ഒഴിവാക്കുമെങ്കിലും ഏതാണ്ട് ലോക്ക്ഡൗൺ സമാനമായ നിയന്ത്രണങ്ങളാണ് സർക്കാരിന്റെ ആലോചനയിലുള്ളത്. മറ്റ് ജില്ലകളിലും ഇത് നടക്കാപ്പും.

കോഴിക്കോട് കോർപറേഷൻ പരിധിയിൽ ഇന്നലെ മുതൽ 14 ദിവസത്തേക്കു നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ജനങ്ങൾ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് ലോക്ക്ഡൗൺ വേണ്ടി വരുമെന്ന് മേയർ ശ്രീകുമാറും വ്യക്തമാക്കി. കോഴിക്കോട് കോർപറേഷൻ പരിധിയിൽ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ നടത്തുന്ന പരിപാടികളിൽ 5 പേരിലേറെ ഒന്നിച്ചു പങ്കെടുക്കാൻ പാടില്ല.

ജിംനേഷ്യം, ഫുട്ബോൾ ടർഫുകൾ, മറ്റു കളിസ്ഥലങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവ അടച്ചിടണം. അവശ്യസാധന വിതരണത്തിനല്ലാതെ കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്നു പുറത്തേക്കോ അകത്തേക്കോ പോകരുത്. ആരാധനാലയങ്ങളിൽ പരമാവധി 50 പേർ. വിവാഹച്ചടങ്ങുകളിൽ 50 പേരും മരണാനന്തര ചടങ്ങുകളിൽ 20 പേരും മാത്രമേ പരമാവധി പങ്കെടുക്കാവൂ. ചന്തകളിലും ഹാർബറുകളിലും തിരക്കു നിയന്ത്രിക്കും.

സംസ്ഥാനത്ത് ദിനംപ്രതി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് വർധിക്കുകയാണ്. പരിശോധിക്കുന്ന 7 പേരിലൊരാൾ വീതം പോസിറ്റീവ് ആകുന്നു. 3 ജില്ലകളിൽ കേസുകൾ ഇന്നലെ 900 കടന്നു. കോഴിക്കോട് 956. എറണാകുളം 924, മലപ്പുറം 915. മറ്റു ജില്ലകളിലും സ്ഥിതി ഗുരുതരമാണ്. തിരുവനന്തപുരം 853, കൊല്ലം 690, തൃശൂർ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂർ 332, പത്തനംതിട്ട 263, കാസർകോട് 252, വയനാട് 172, ഇടുക്കി 125. ഇന്നലെ 21 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 677.

സ്ഥിതി നിയന്ത്രണാതീതമായാൽ എല്ലാം പൂട്ടിയിടേണ്ടിവരുമെന്നു മന്ത്രി കെ.കെ. ശൈലജയും ഇന്നലെ അറിയിച്ചിരുന്നു. കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ വ്യാപന സാധ്യതയുണ്ട്. കോവിഡിന്റെ രണ്ടാം വ്യാപനമാണിതെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ലാബുകളുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്ത് ഇപ്പോൾ 40% പേരും കോവിഡ് പരിശോധന നടത്തുന്നതു സ്വന്തം ചെലവിലാണ്. പ്രതിദിന പരിശോധന 60,000ൽ എത്തിയിട്ടുണ്ട്. ഇതിൽ 24,000 പരിശോധനകളും സ്വകാര്യ ലാബുകളിലാണ്. ബാക്കിയുള്ള പരിശോധനകളിൽ പലതും ചികിൽസയിലുള്ളവർക്ക് രോഗമുക്തി വന്നോ എന്ന് മനസ്സിലാക്കാനാണ്. അതുകൊണ്ടാണ് പരിശോധനകളുടെ എണ്ണം കൂടിയത്.

സ്വകാര്യ ലാബുകളിൽ പരിശോധിക്കണമെങ്കിൽ ചെലവ് ആളുകൾ വഹിക്കണം. ആശുപത്രികളിൽ 60% സ്വകാര്യ മേഖലയിലാണുള്ളത്. ആന്റിജൻ (625 രൂപ), പിസിആർ (2750 രൂപ) പരിശോധനകളാണു സ്വകാര്യ ലാബുകളിലുള്ളത്. സിബി നാറ്റ്, ട്രൂനാറ്റ് പരിശോധനകൾക്കു 3000 രൂപ നൽകണം. പിസിആർ, ആന്റിജൻ പരിശോധനകളാണു കൂടുതൽ. സ്വകാര്യ സ്ഥാപനങ്ങളിൽ കോവിഡ് പരിശോധനയ്ക്കു പ്രത്യേക കുറിപ്പടിയുടെ ആവശ്യമില്ലെന്നു സർക്കാർ ഉത്തരവുണ്ട്.

എന്നാൽ ലാബുകളിൽ എത്തുന്നവരോട് ഡോക്ടറെ കാണണമെന്നു സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെടാറുണ്ട്. അതിനുവേണ്ടി കൺസൽറ്റിങ് ഫീസും നൽകണം. ഇപ്പോൾ 23 സർക്കാർ ലാബുകളിലും 16 സ്വകാര്യ ലാബുകളിലുമായി 25,000 പിസിആർ പരിശോധന നടക്കുന്നുണ്ട്. ഇതിൽ 10,000 സാംപിളുകൾ സ്വകാര്യ ലാബുകളിലാണു പരിശോധിക്കുന്നത്. ശേഷിക്കുന്ന 35,000 ആന്റിജൻ പരിശോധനയിൽ പകുതിയോളം സ്വകാര്യ സ്ഥാപനങ്ങളിലാണ് നടക്കുന്നത്.

അതിനിടെ കേരളത്തിൽ രോഗമുക്തി നിരക്ക് കുറവാണെന്നു പറയാനാകില്ലെന്നു മന്ത്രി കെ.കെ. ശൈലജ. നെഗറ്റീവ് ആയാൽ മാത്രമേ ഇവിടെ ഡിസ്ചാർജ് ചെയ്യുന്നുള്ളൂ. കാര്യമായ ലക്ഷണങ്ങളില്ലെങ്കിൽ നാലോ അഞ്ചോ ദിവസത്തിനകം ഡിസ്ചാർജ് ചെയ്യുന്ന രീതിയാണു മറ്റു സംസ്ഥാനങ്ങളിൽ എന്ന് സർക്കാർ പറയുന്നു. മരണനിരക്ക് ഇപ്പോൾ 0.39% ആണെങ്കിലും വർധിക്കാൻ സാധ്യതയുണ്ട്.

സമരം നടത്തി ആൾക്കൂട്ടമുണ്ടാക്കിയാൽ വ്യാപനം കൂടും. ആരോഗ്യ മേഖലയിലുള്ളവർ ഈ ഘട്ടത്തിൽ സമരം ചെയ്യരുതെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP