Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

87 പേരുടെ മരണം സ്ഥിരീകരിച്ചെങ്കിലും 26 കോവിഡ് ബാധിതർ നിബന്ധനകൾ കാരണം സർക്കാരിന്റെ പട്ടികയ്ക്കു പുറത്ത്; കൊറോണയിൽ മരണത്തിന്റെ ദേശീയ ശരാശരി 2.1 ശതമാനമെങ്കിൽ കേരളത്തിൽ നരിക്ക് 0.31 ശതമാനവും; രാജ്യത്ത് മരിച്ചവരിൽ പകുതിയും അറുപതിനുമേൽ പ്രായമായവരാണെങ്കിൽ സംസ്ഥാനത്ത് 68.97 ശതമാനവും ആ വിഭാഗത്തിൽ; സമ്പർക്ക രോഗികൾ കൂടുമ്പോൾ ജീവനഷ്ടത്തിനും സാധ്യത ഏറെ; ഇനി കോവിഡിൽ കേരളം കൂടുതൽ കരുതലുകൾ എടുക്കേണ്ട സമയം

87 പേരുടെ മരണം സ്ഥിരീകരിച്ചെങ്കിലും 26 കോവിഡ് ബാധിതർ നിബന്ധനകൾ കാരണം സർക്കാരിന്റെ പട്ടികയ്ക്കു പുറത്ത്; കൊറോണയിൽ മരണത്തിന്റെ ദേശീയ ശരാശരി 2.1 ശതമാനമെങ്കിൽ കേരളത്തിൽ നരിക്ക് 0.31 ശതമാനവും; രാജ്യത്ത് മരിച്ചവരിൽ പകുതിയും അറുപതിനുമേൽ പ്രായമായവരാണെങ്കിൽ സംസ്ഥാനത്ത് 68.97 ശതമാനവും ആ വിഭാഗത്തിൽ; സമ്പർക്ക രോഗികൾ കൂടുമ്പോൾ ജീവനഷ്ടത്തിനും സാധ്യത ഏറെ; ഇനി കോവിഡിൽ കേരളം കൂടുതൽ കരുതലുകൾ എടുക്കേണ്ട സമയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറിലേക്ക്. ദിവസവും കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നതിനാൽ രണ്ട് ദിവസം കൊണ്ടു തന്നെ മരണം നൂറിലെത്തും. അതിനിടെ കഴിഞ്ഞ ദിവസം വരെ 87 പേരുടെ മരണം സ്ഥിരീകരിച്ചെങ്കിലും ജീവൻ നഷ്ടമായ 26 കോവിഡ് ബാധിതർ നിബന്ധനകൾ കാരണം സർക്കാരിന്റെ പട്ടികയ്ക്കു പുറത്താണെന്ന വസ്തുതയുമുണ്ട്. ദേശീയതലത്തിൽ 2.1 ശതമാനമാണ് മരണനിരക്ക്. കേരളത്തിൽ അത് 0.31 ശതമാനം മാത്രം. രാജ്യത്ത് മരിച്ചവരിൽ പകുതിയും അറുപതിനുമേൽ പ്രായമായവരാണെങ്കിൽ സംസ്ഥാനത്ത് 68.97 ശതമാനവും ആ വിഭാഗത്തിലാണ്.

കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റെന്തെങ്കിലും ഗുരുതര രോഗമാണ് മരണകാരണം എന്നതിനാലാണ് ആരോഗ്യവകുപ്പ് അവരെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തത്. എന്നാൽ രോഗബാധിതരുടെ പട്ടികയിൽ അവരുണ്ട്. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം അങ്ങനെയുള്ളവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്താനാവില്ലെന്ന് നേരത്തേ മുഖ്യമന്ത്രിയും കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയും പറഞ്ഞിരുന്നു. മരിച്ചവർക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നുമില്ലാത്തതിനാൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യവുമില്ല. അതുകൊണ്ട് തന്നെ കേരളത്തിലെ മരണ നിരക്ക് കുറഞ്ഞ് നിൽക്കുകയാണ്.

എറണാകുളം ജില്ലയിൽ ഏഴ് മരണങ്ങൾ പട്ടികയിൽ ഇല്ല. തിരുവനന്തപുരം, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ നാലുപേർ വീതം. ആലപ്പുഴയിൽ രണ്ടും കൊല്ലം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, കണ്ണൂർ ജില്ലകളിൽഓരോരുത്തർ വീതവും മരണ പട്ടികയിൽ പുറത്താണ്. കഴിഞ്ഞമാസമാണ് സംസ്ഥാനത്ത് ഏറ്റവുമധികം പേർ കോവിഡ് ബാധിച്ച് മരിച്ചത്-48 പേർ. ഈമാസം ആദ്യ നാലുദിവസത്തിൽത്തന്നെ 14 പേർ മരിച്ചു. മരണ നിരക്ക് അതിവേഗം ഉയരുന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇത്. രോഗികൾ കൂടുമ്പോൾ മരിക്കുന്നവരുടെ എണ്ണവും കൂടുന്നു. മരിച്ചവരിൽ 25.29 ശതമാനംപേർ മാത്രമാണ് ഏതെങ്കിലും യാത്രാചരിത്രമുള്ളവർ. വിദേശത്തുനിന്നോ മറ്റു സംസ്ഥാനങ്ങളിൽനിന്നോ എത്തിയവരാണ് അവർ. 3.45 ശതമാനം പേർ സമ്പർക്കത്തിലൂടെ രോഗം പകർന്നവരാണ്. ബാക്കിയുള്ളവർക്കൊന്നും (71.26 ശതമാനം) പ്രത്യേക യാത്രാചരിത്രമില്ല. ഇതും ആശങ്കപ്പെടുത്തുന്നുണ്ട്.

ആറായിരത്തോളം പേർക്ക് രോഗം ബാധിച്ച തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽപേർ മരിച്ചതും. 16 പേർ. എറണാകുളം-14, കോഴിക്കോട്-9, മലപ്പുറം, തൃശ്ശൂർ -8 വീതം, കണ്ണൂർ-7, കാസർകോട്, ആലപ്പുഴ, കൊല്ലം-6 വീതം. പാലക്കാട്-2, ഇടുക്കി -2. പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിൽ ഓരോരുത്തർ വീതവും. ഇന്നലെ കേരളത്തിൽ 1195 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1234 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. 971 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ ഉറവിടമറിയാത്തത് 79. വിദേശത്തുനിന്ന് 66 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 125 പേർ. ഹെൽത്ത് വർക്കർമാർ 13.

ഇന്നലെ ഏഴ് മരണം റിപ്പോർട്ട് ചെയ്തു. പുരുഷോത്തമൻ (66, ചോമ്പാല, കോഴിക്കോട്), പ്രഭാകരൻ (73, ഫറോക്ക് കോഴിക്കോട്), മരക്കാർകുട്ടി (70, കക്കട്ട്, കോഴിക്കോട്), അബ്ദുൾസലാം (58, വെളിനെല്ലൂർ, കൊല്ലം), യശോദ (59, ഇരിക്കൂർ, കണ്ണൂർ), അസൈനാർഹാജി (76, ഉടുമ്പുത്തല, കാസർകോട്), ജോർജ് ദേവസി (83, തൃക്കാക്കര, എറണാകുളം) എന്നിവരാണ് മരണമടഞ്ഞത്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്- തിരുവനന്തപുരം 274, മലപ്പുറം 167, കാസർകോട് 128, എറണാകുളം 120, ആലപ്പുഴ 108, തൃശൂർ 86, കണ്ണൂർ 61, കോട്ടയം 51, കോഴിക്കോട് 39, പാലക്കാട് 41, ഇടുക്കി 39, പത്തനംതിട്ട 37, കൊല്ലം 30, വയനാട് 14.

24 മണിക്കൂറിനകം 25,096 സാമ്പിളുകൾ പരിശോധിച്ചു. 1,47,074 പേരാണ് നിരീക്ഷണത്തിലുള്ളത്. 11,167 പേർ ആശുപത്രികളിൽ. ഇന്നു മാത്രം 1444 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ ആകെ 4,17,939 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 6444 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,30,614 സാമ്പിളുകൾ ശേഖരിച്ചതിൽ 1950 സാമ്പിളുകൾ റിസൾട്ട് വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 515 ആയി.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ച 274ൽ 248ഉം സമ്പർക്ക രോഗബാധിതരാണ്. പൂന്തുറ, വിഴിഞ്ഞം എന്നീ സ്ഥലങ്ങളിൽ രോഗവ്യാപന സാധ്യത കുറയുന്നുണ്ട്. എന്നാൽ, അപകടാവസ്ഥ അയഞ്ഞിട്ടില്ല. ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളിൽ ഇന്നലെ 2011 കോവിഡ് പരിശോധനകൾ നടത്തിയതിൽ 203 എണ്ണം പോസിറ്റീവായി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം നിലനിൽക്കുന്നു. മൂന്നിടങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP