1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

ഇന്നും നാളെയും ഉറവിടം അറിയാത്ത സമ്പർക്ക രോഗികളുടെ എണ്ണം കൂടിയാൽ തിരുവനന്തപുരവും കൊച്ചിയും ട്രിപ്പിൾ ലോക്ഡൗണിലേക്ക് പോകും; സംസ്ഥാനത്ത് സമൂഹ വ്യാപനം സംഭവിച്ചുവെന്ന മുന്നറിയിപ്പുമായി ഐഎംഎയും; തിരുവനന്തപുരത്തെ 40 സമ്പർക്ക രോഗികളിൽ 25 പേരുടേയും വൈറസ് ഉറവിടം കണ്ടെത്താനാകുന്നില്ല; എറണാകുളത്ത് 10 പേരുടേയും; കോവിഡ് രോഗികളെ ചികിൽസിക്കാത്ത ഡോക്ടർമാരുടെ വൈറസ് ബാധയും ആശങ്കപ്പെടുത്തുന്നു; കേരളവും കോവിഡിനെ ഭയന്ന് തുടങ്ങുമ്പോൾ

July 05, 2020 | 07:17 AM IST | Permalink



ഇന്നും നാളെയും ഉറവിടം അറിയാത്ത സമ്പർക്ക രോഗികളുടെ എണ്ണം കൂടിയാൽ തിരുവനന്തപുരവും കൊച്ചിയും ട്രിപ്പിൾ ലോക്ഡൗണിലേക്ക് പോകും; സംസ്ഥാനത്ത് സമൂഹ വ്യാപനം സംഭവിച്ചുവെന്ന മുന്നറിയിപ്പുമായി ഐഎംഎയും; തിരുവനന്തപുരത്തെ 40 സമ്പർക്ക രോഗികളിൽ 25 പേരുടേയും വൈറസ് ഉറവിടം കണ്ടെത്താനാകുന്നില്ല; എറണാകുളത്ത് 10 പേരുടേയും; കോവിഡ് രോഗികളെ ചികിൽസിക്കാത്ത ഡോക്ടർമാരുടെ വൈറസ് ബാധയും ആശങ്കപ്പെടുത്തുന്നു; കേരളവും കോവിഡിനെ ഭയന്ന് തുടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം വീണ്ടും ലോക് ഡൗണിലേക്കോ? തിരുവനന്തപുരത്തും എറണാകുളത്തും മലപ്പുറത്തും ട്രിപ്പിൽ ലോക്ഡൗൺ അനിവാര്യമാണെന്ന തരത്തിലേക്കാണ് രോഗ വ്യാപനത്തിന്റെ പോക്ക്. ഉറവിടം അറിയാതെ സമ്പർക്ക രോഗികൾ കൂടുന്നതാണ് ഇതിന് കാരണം. ഒരാഴ്ചയ്ക്കിടെ മാത്രം കേരളത്തിൽ 120 സമ്പർക്ക രോഗികളെ തിരിച്ചറിഞ്ഞു. സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്ത 601 സമ്പർക്ക കേസുകളിൽ അഞ്ചിലൊന്നാണ് ഇത്. ഇന്നലെ 17 പേർക്കാണ് സമ്പർക്കം വഴി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 5 , തിരുവനന്തപുരം 4, തൃശൂർ 3, കൊല്ലം, ആലപ്പുഴ 2 വീതം, മലപ്പുറം 1 എന്നിങ്ങനെയാണ് ജില്ലകളിലെ സമ്പർക്കരോഗബാധ. കണ്ണൂരിൽ 11 ഡിഎസ്സിക്കാർക്കും നാല് സിഐഎസ്എഫ് ജവാന്മാർക്കും കോവിഡ് സ്ഥിരീകരിച്ചു. തൃശൂരിൽ നാല് ബിഎസ്എഫ് ജവാന്മാർക്കും രോഗബാധയേറ്റു.

ഉറവിടം കണ്ടെത്താനാവത്ത കേസുകൾ കൂടുന്നത് തിരുവനന്തപുരത്തും കൊച്ചിയിലുമാണ്. ഇതാണ് ആശങ്ക കൂടുന്നത്. ഇതിനിടെ കേരളത്തിൽ കോവിഡ് 19 സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ വ്യക്തമാക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി ഐഎംഎ പ്രസിഡന്റ് എബ്രഹാം വർഗീസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ 40 സമ്പർക്ക രോഗികളിൽ 25 പേർക്കും എറണാകുളം ജില്ലയിലെ 42 സമ്പർക്ക രോഗികളിൽ 10 പേർക്കും എങ്ങനെ രോഗം പകർന്നെന്നു കണ്ടെത്താനാകാത്തതു സമൂഹവ്യാപനത്തിലേക്ക് വിരൽചൂണ്ടുന്നു. ഇതിലേറെയും നഗരങ്ങളിലാണ്. ഇന്നും നാളെയും കൂടി സമ്പർക്ക രോഗികളുടെ എണ്ണം ഉയർന്നാൽ ഇരു നഗരങ്ങളിലും ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കാനാണ് ആലോചന.

രോഗലക്ഷണങ്ങളില്ലാത്ത രോഗികൾ വർധിക്കുന്നു. കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവർത്തകർക്കുപോലും രോഗം വരുന്നു. എടപ്പാളിൽ 2 ഡോക്ടർമാർ രോഗികളായത് ഉദാഹരണം. കേരളത്തിൽനിന്ന് രോഗലക്ഷണങ്ങളില്ലാതെ മറ്റു സംസ്ഥാനങ്ങളിലെത്തുന്നവർ അവിടെ കോവിഡ് പോസിറ്റീവാകുന്നു. സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യപ്രവർത്തകർക്കിടയിൽ കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. സമൂഹവ്യാപനത്തിലേക്കു കടക്കുമ്പോൾ രോഗ നിയന്ത്രണം എളുപ്പമാകില്ല. ടെസ്റ്റുകൾ വർധിപ്പിച്ച് രോഗികളെ വേഗം കണ്ടെത്തുന്നതിനോടൊപ്പം നിയന്ത്രണങ്ങൾ ശക്തമാക്കണം. വീണ്ടും ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യമാണ് കേരളത്തിലെന്ന് ഐ എംഎ പറയുന്നു.

നഗരത്തിൽ സമ്പർക്കം മൂലം ശനിയാഴ്ച നാല് കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി തിരുവനന്തപുരം നഗരസഭ പ്രതിരോധം കടുപ്പിക്കുകയാണ്. പാളയം മത്സ്യ മാർക്കറ്റിന് പിറകിൽ താമസിച്ചിരുന്ന ഓൺലൈൻ ഫുഡ് ഡെലിവറി ചെയ്യുന്ന ആൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിലെ കണ്ടെയ്‌മെന്റ് സോണുകളിൽ ഓൺലൈൻ ഭക്ഷണ വിതരണം നിർത്തി വയ്ക്കുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു. നഗരത്തിലെ മറ്റ് പ്രദേശങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് ക്യാഷ് ഓൺ ഡെലിവറിയും അനുവദിക്കില്ല. പൂന്തുറ സ്വദേശിയായ മെഡിക്കൽ റെപ്രസന്റേറ്റീവിനും കുമരിച്ചന്തയിലെ മത്സ്യത്തൊഴിലാളിക്കും പൂന്തുറ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന വയോധികനും രോഗം സ്ഥിരീകരിച്ചു. നാല് സമ്പർക്കരോഗികളുടെയും ഉറവിടം വ്യക്തമല്ല.

സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിൽ കർശന ജാഗ്രത സർക്കാർ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഉറവിടമറിയാത്ത കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ജാഗ്രത കർശനമാക്കുന്നത്. മലപ്പുറത്തും കാര്യങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്. സമൂഹവ്യാപന ആശങ്കയിൽ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. എആർ ക്യാമ്പിലെ ഒരു പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റും എ.ആർ. ക്യാമ്പും അണുവിമുക്തമാക്കി. സെക്രട്ടറിയേറ്റിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. എറണാകുളത്ത് സമൂഹവ്യാപനഭീതി നിലനിൽക്കുകയാണ്. 191 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ചമ്പക്കര മാർക്കറ്റ് നാളെ അടയ്ക്കും.

നഗരസഭാ പരിധിയിൽ കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിക്കുകയും എറണാകുളം മാർക്കറ്റ് അടയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ സമൂഹ വ്യാപനം മുന്നിൽ കണ്ട്് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ അറിയിച്ചു. ജനങ്ങൾ തിങ്ങിക്കൂടുന്ന പൊതു പരിപാടികളും സമര പരിപാടികളുമുൾപ്പെടെയുള്ളവ കോവിഡിന്റെ വ്യാപനം കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക സംഘടനകളോട് ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിൽ ഉറവിടമറിയാത്ത കോവിഡ് കേസുകളുടെ എണ്ണം മൂന്നായി. ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. വെള്ളയിൽ ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരനും കല്ലായി സ്വദേശിയായ ഗർഭിണിക്കും കൊളത്തറ സ്വദേശിക്കും രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ല.

ഇന്നലെ സംസ്ഥാനത്ത് 240 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതർ 5204 ആയി. തുടർച്ചയായ രണ്ടാം ദിവസമാണു രോഗികളുടെ എണ്ണം ഇരുന്നൂറു കടക്കുന്നത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കുമാണിത്. വിദേശത്തു നിന്നു വന്ന 152 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നുവന്ന 52 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. 17 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗം. ഇതിനു പുറമേ കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോറിലെ (ഡിഎസ്സി) 11 പേർക്കും 4 സിഐഎസ്എഫുകാർക്കും തൃശൂരിലെ 4 ബിഎസ്എഫുകാർക്കും രോഗം ബാധിച്ചു. 209 പേർ രോഗമുക്തരായി. കേരളത്തിലെ ആദ്യ കോവിഡ് കേസ് ജനുവരി 30ന്. ഏകദേശം 4 മാസം കൊണ്ടാണ് രോഗികളുടെ എണ്ണം 1000 ആയത്. ഇപ്പോൾ ഒരാഴ്ച കൊണ്ട് 1000 കേസുകൾ എത്തുന്നു.

കേരളത്തിൽനിന്നെത്തിയ 33 പേർക്ക് ഇന്നലെ മാത്രം തമിഴ്‌നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും റോഡ് മാർഗമെത്തിയവരാണ്. കൂടുതൽ പേരും ചെന്നൈയിലാണ്. ഇതോടെ, ഒരു മാസത്തിനിടെ കേരളത്തിൽ നിന്നു തമിഴ്‌നാട്ടിലെത്തി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 150 കടന്നു. ഇതും കേരളത്തിലെ സമൂഹ വ്യാപനത്തിന്റെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
സർ, അങ്ങ് ഉടൻ ഇവിടം വിട്ടു പോകണം; പത്ര സമ്മേളനത്തിനിടയിൽ എത്തിയ രഹസ്യ പൊലീസ് ട്രംപിന്റെ ചെവിയിൽ മന്ത്രിച്ചു; ആദ്യം പകച്ച ട്രംപ് ഞൊടിയിടയിൽ സ്ഥലം കാലിയാക്കി; വൈറ്റ്ഹൗസിന് മുൻപിൽ വെടിവയ്‌പ്പ് നടന്നതിനെ തുടർന്ന് അമേരിക്കൻ പ്രസിഡണ്ടിനെ പ്രസ്സ് കോൺഫറൻസിനിടയിൽ നിന്നും കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറൽ
തൊഴിൽ ഷാർജയിൽ തയ്യൽക്കടയും ബ്യൂട്ടിപാർലർ നടത്തിപ്പും; സ്വർണ്ണക്കടത്തുകാരനെ പരിചയപ്പട്ടതോടെ സ്വർണ്ണക്കടത്തിൽ പങ്കാളിയാകാൻ മുടക്കിയത് 28 ലക്ഷം; സ്വർണം കടത്താൻ കാരിയർമാരാകാൻ സ്ത്രീകളെ കണ്ടെത്തി നൽകി സജീവ പങ്കാളിത്തം; മൂന്നാം കെട്ടുകാരനായ സ്വർണ്ണക്കടത്തുകാരന് മകളെ കെട്ടിച്ചുകൊടുക്കാതെ വന്നതോടെ തമ്മിൽ തെറ്റി; ഇപ്പോൾ കൊല്ലാൻ ശ്രമിക്കുന്നെന്ന് ആക്ഷേപം; ആറ് കിലോ സ്വർണ്ണവുമായി മുങ്ങിയെന്ന് കള്ളക്കടത്തുകാർ ആരോപിക്കുന്ന യുവതി ഇരവാദവുമായി മാധ്യമങ്ങൾക്ക് മുമ്പിൽ
മന്ത്രി കെ ടി ജലീലിനെ കൂടാതെ എൻഐഎയും കസ്റ്റംസും പിന്തുടരുന്നത് മറ്റൊരു രാഷ്ട്രീയ ഉന്നതനെ കൂടി; നിരവധി വിദേശയാത്രകൾ നടത്തിയ ഉന്നതനെ ചോദ്യം ചെയ്യാൻ വിശദമായ ചോദ്യാവലി തയ്യാറാക്കി കസ്റ്റംസ്; ദുബായിൽ നിന്നു കേരളത്തിലേക്കു വന്ന സഹായങ്ങളെപ്പറ്റിയും ജനക്ഷേമത്തിനായി വിദേശ സാമൂഹിക സംഘടനകളും നടത്തിയ ഇടപാടുകളുടെ രേഖകളും പ്രോട്ടോക്കോൾ വകുപ്പിനോട് ആവശ്യപ്പെടും; സർക്കാർ അറിയാതെ നടത്തിയ വിദേശയാത്രകളും അന്വേഷണ പരിധിയിൽ
കൗണ്ടർ പോയിന്റ് എന്നാണ് ആ ഷോയുടെ പേര്; അതിൽ ചോദ്യങ്ങൾ ചോദിക്കലാണ് എന്റെ പണി; സർക്കാറിനെ പുകഴ്‌ത്താൻ മാത്രമായി ഇരിക്കാൻ ഞാൻ ജോലി ചെയ്യുന്നത് സർക്കാർ സ്ഥാപനത്തിൽ അല്ലല്ലോ? സ്ത്രീത്വത്തെ അപമാനിക്കും വിധത്തിൽ അധിക്ഷേപിച്ചത് ഭരിക്കുന്ന പാർട്ടിയുടെ മുഖപത്രത്തിലെ ജീവനക്കാരനാണ്; അതുകൊണ്ട് ദേശാഭിമാനി മാനേജ്‌മെന്റിനെയും പരാതി അറിയിച്ചിട്ടുണ്ട്: മാധ്യമപ്രവർത്തക നിഷ പുരുഷോത്തമൻ മറുനാടനോട്
കല്യാണത്തലേന്ന് വീട്ടിലെത്തിയ സ്ത്രീ വെളിപ്പെടുത്തിയത് പ്രതിശ്രുത വരനായ നേതാവിൽ നിന്ന് ഗർഭിണിയായ കഥ; വഞ്ചിക്കപ്പെട്ടു എന്ന് അറിഞ്ഞതോടെ എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡന്റ് വിഷ്ണുവിനെതിരെ പോസ്റ്റിട്ട് വിവാഹത്തിൽ നിന്ന് ഒഴിവായി വനിതാസഖാവ്; പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് പാർട്ടിയും; തൃശൂരിൽ സിപിഐയെ പിടിച്ചുകലുക്കുന്ന ലൈംഗിക അപവാദം ഇങ്ങനെ
'ഞങ്ങളെ ബന്ദികൾ ആക്കിയിരിക്കുന്നു..ഞങ്ങൾക്ക് രാജ്യം വിട്ടുപോകാൻ ആകുന്നില്ല..ഞങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ കഴിയുന്നില്ല; ഇതിലധികം ഇനി സഹിക്കാൻ വയ്യെന്ന് ഉറച്ചുള്ള' അവസാനസമരത്തിന് ഫലം; ഭരണത്തിൽ കടിച്ചുതൂങ്ങിയവർ ഗത്യന്തരമില്ലാതെ ഒടുവിൽ കീഴടങ്ങി; ബെയ്‌റൂട്ടിനെ തകർത്ത 160 ലേറെ പേരുടെ ജീവനെടുത്ത സ്‌ഫോടന പരമ്പര ഉയർത്തിയ ജനരോഷം ആളിപ്പടർന്നപ്പോൾ രാജി വച്ചൊഴിഞ്ഞ് ലെബനനിലെ മന്ത്രിസഭ ; പടിയിറക്കം ടെലിവിഷനിലൂടെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഹസ്സൻ ദിയബ്
ഇടതുമുന്നണിക്കു തുടർഭരണം കിട്ടുകയും പിണറായി വിജയൻ മുഖ്യമന്ത്രി ആയി തുടരുകയും ചെയ്താൽ വരാൻ സാധ്യതയുള്ള ചില പരിഷ്‌കാരങ്ങൾ ഇവയാണ്: സംസ്ഥാനത്തെ ഉദ്യോഗസ്ഥ മേധാവി സംസ്ഥാന പൊലീസ് മേധാവി ആയിരിക്കും; ചീഫ് സെക്രട്ടറി പൊലീസ് മേധാവിക്കു റിപ്പോർട്ട് ചെയ്യും: മാധ്യമ പ്രവർത്തകൻ കെ.ജെ.ജേക്കബ്ബിന്റെ കുറിപ്പ്
എല്ലാത്തരം മാസ്‌കുകളും കോവിഡ് വ്യാപനം തടയാൻ സഹായിക്കില്ലെന്ന് ശാസ്ത്രജ്ഞർ; മാസ്‌ക് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദാർത്ഥം നിങ്ങളുടെ ആരോഗ്യത്തെ വിപരീതമായി ബാധിച്ചേക്കാം; ഫ്ളീസ് നെക്ക് ഗെയ്റ്ററുകൾ അപകട സാധ്യത വർദ്ധിപ്പിച്ചേക്കും; എൻ 95 മാസ്‌കുകളും കോട്ടൺ മാസ്‌കുകളും താരതമ്യേന സുരക്ഷിതം; വിവിധ മാസ്‌കുകളെ കുറിച്ച് കൂടുതൽ അറിയാം
11 വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചത് 55 കാരനായ സിപിഎം പ്രവർത്തകൻ; ഉപദ്രവിച്ചത് രക്ഷിതാക്കൾക്കൊപ്പം വാടകക്ക് താമസിക്കുന്ന പെൺകുട്ടിയെ; മലപ്പുറത്ത് പ്രതി ബെന്നിക്കോയയുടെ അറസ്റ്റ് വൈകിപ്പിക്കാൻ ഉന്നത തല ഇടപെടൽ ഉണ്ടായതായി ആരോപണം.; മന്ത്രി ജലീലിനും ശ്രീമതി ടീച്ചർക്കും ഒപ്പമുള്ള പ്രതിയുടെ ഫോട്ടോകളും പ്രചരിപ്പിച്ച് രാഷ്ട്രീയ എതിരാളികൾ; പ്രതി റിമാൻഡിൽ
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
സ്വപ്‌ന സുരേഷ് ഇടനിലക്കാരിയായ ഇടപാടുകളെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്നത് ഉന്നത രാഷ്ട്രീയ നേതാവിന്; പല ഇടപാടുകളിലും സ്വപ്നയെ നേതാവ് ഇടനിലക്കാരിയുമാക്കി; സ്വർണക്കടത്തിൽ പിടിയിലാവുന്നതിനു മുമ്പ് ഈ രാഷ്ട്രീയ നേതാവും സ്വപ്നയും പലയിടങ്ങളിൽവെച്ച് രഹസ്യമായി കണ്ടു; സർക്കാറിൽ നിർണായ സ്വാധീനമുള്ള രാഷ്ട്രീയക്കാരനും സ്വർണ്ണക്കടത്തിന്റെ ചിത്രത്തിലേക്ക്; കള്ളക്കടത്തിനെക്കുറിച്ച് കൃത്യമായി അറിയാവുന്ന നേതാവിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ് ഉദ്യോഗസ്ഥർ
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി