Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് ഇന്ന് 1530 പേർക്ക് കോവിഡ്; 1693 പേർ രോഗമുക്തി നേടി; 7 മരണങ്ങൾ കൂടി; 54 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 80 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 1367 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 136 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളത് 23,488 പേർ; ഇതുവരെ രോഗമുക്തി നേടിയവർ അര ലക്ഷം കഴിഞ്ഞു; ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ; 9 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 1530 പേർക്ക് കോവിഡ്; 1693 പേർ രോഗമുക്തി നേടി; 7 മരണങ്ങൾ കൂടി; 54 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 80 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 1367 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 136 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളത് 23,488 പേർ; ഇതുവരെ രോഗമുക്തി നേടിയവർ അര ലക്ഷം കഴിഞ്ഞു; ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ; 9 പ്രദേശങ്ങളെ ഒഴിവാക്കി  എന്നും ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1530 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 221 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 210 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 177 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 137 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 131 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 117 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 107 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 103 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 86 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 85 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 74 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 42 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 25 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 15 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുതുറ സ്വദേശി സ്റ്റെല്ലസ് (52), കന്യാകുമാരി സ്വദേശി ഗുണമണി (65), കൊല്ലം എടമൺ സ്വദേശിനി രമണി (70), കോഴിക്കോട് മൺകാവ് സ്വദേശി അലികോയ (66), ഓഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ജോൺ (83), തിരുവനന്തപുരം ചായിക്കോട്ടുകോണം സ്വദേശി സുരേഷ് (32), ഓഗസ്റ്റ് 21ന് മരണമടഞ്ഞ കോഴിക്കോട് പുതിയങ്ങാടി സ്വദേശി കെ.ടി അബൂബക്കർ (64) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 294 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 54 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 80 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1367 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 136 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 208 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 198 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 167 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 117 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 116 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 106 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 97 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 84 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 83 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 72 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 53 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 32 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 20 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 13 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

29 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 8, തിരുവനന്തപുരം ജില്ലയിലെ 7, കണ്ണൂർ ജില്ലയിലെ 5, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 3 വീതവും, കൊല്ലം, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1693 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 374 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 108 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 72 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 75 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 90 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 23 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 90 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 125 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 114 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 253 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 197 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 28 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 88 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 56 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 23,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,542 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,843 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,79,477 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 19,366 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1811 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,027 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 16,85,203 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,78,076 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മാടപ്പള്ളി (കണ്ടൈന്മെന്റ് സോൺ വാർഡ് 13), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (സബ് വാർഡ് 3) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ മതിലകം (സബ് വാർഡ് 6), ആലപ്പുഴ ജില്ലയിലെ വയലാർ (സബ് വാർഡ് 10), കടക്കരപ്പള്ളി (വാർഡ് 14), വയനാട് ജില്ലയിലെ നൂൽപ്പുഴ (സബ് വാർഡ് 13), മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് (4), ആതവനാട് (11), പാലക്കാട് ജില്ലയിലെ ആനക്കര (7, 8), എരിമയൂർ (15), കോട്ടോപ്പാടം (10) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 579 ഹോട്ട് സ്പോട്ടുകളാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP