Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാനത്ത് 88 കോവിഡ് ഹോട്ട്‌സ്‌പോട്ടുകൾ പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചു; ഏറ്റവും കൂടുതൽ ഹോട്ടസ്‌പോട്ടുകൾ ഉള്ള ജില്ല കണ്ണൂർ; ജില്ലയിൽ 19 ഇടങ്ങൾ അതിജാഗ്രതാ പ്രദേശങ്ങൾ; കാസർകോട്ട് 14ഉം മലപ്പുറത്ത് 13ഉം ഹോട്ട്‌സ്‌പോട്ടുകൾ; ആഴ്ച തോറുമുള്ള ഡേറ്റാ വിശകലനത്തിന് ശേഷമായിരിക്കും ഒരു പ്രദേശത്തെ ഒഴിവാക്കുന്നതെന്നും ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 88 കോവിഡ് ഹോട്ട്‌സ്‌പോട്ടുകൾ പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചു; ഏറ്റവും കൂടുതൽ ഹോട്ടസ്‌പോട്ടുകൾ ഉള്ള ജില്ല കണ്ണൂർ; ജില്ലയിൽ 19 ഇടങ്ങൾ അതിജാഗ്രതാ പ്രദേശങ്ങൾ; കാസർകോട്ട് 14ഉം മലപ്പുറത്ത് 13ഉം ഹോട്ട്‌സ്‌പോട്ടുകൾ; ആഴ്ച തോറുമുള്ള ഡേറ്റാ വിശകലനത്തിന് ശേഷമായിരിക്കും ഒരു പ്രദേശത്തെ ഒഴിവാക്കുന്നതെന്നും ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് (കോർപറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്തുകൾ ഉൾപ്പെടെ) ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്.

പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്പോട്ടുകൾ തയ്യാറാക്കിയത്. രോഗത്തിന്റെ വ്യാപനം വർധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്പോട്ടുകൾ പുനർനിർണയിക്കുന്നതാണ്. അതേസമയം ആഴ്ച തോറുമുള്ള ഡേറ്റാ വിശകലനത്തിന് ശേഷമായിരിക്കും ഹോട്ട് സ്പോട്ടിൽ നിന്നും ഒരു പ്രദേശത്തെ ഒഴിവാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ജില്ല തിരിച്ചുള്ള ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം (3)

തിരുവനന്തപുരം കോർപറേഷൻ, വർക്കല മുൻസിപ്പാലിറ്റി, മലയിൻകീഴ് പഞ്ചായത്ത്

കൊല്ലം (5)

കൊല്ലം കോർപറേഷൻ, പുനലൂർ മുൻസിപ്പാലിറ്റി, തൃക്കരുവ, നിലമേൽ, ഉമ്മന്നൂർ പഞ്ചായത്തുകൾ

ആലപ്പുഴ (3)

ചെങ്ങന്നൂർ മുൻസിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകൾ

പത്തനംതിട്ട (7)

അടൂർ മുൻസിപ്പാലിറ്റി, വടശേരിക്കര, ആറന്മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂർ, വെളിയന്നൂർ പഞ്ചായത്തുകൾ

കോട്ടയം ജില്ല (1)

തിരുവാർപ്പ് പഞ്ചായത്ത്

ഇടുക്കി (6)

തൊടുപുഴ മുൻസിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസൻവാലി, സേനാപതി പഞ്ചായത്തുകൾ

എറണാകുളം (2)

കൊച്ചി കോർപറേഷൻ, മുളവുകാട് പഞ്ചായത്ത്

തൃശൂർ (3)

ചാലക്കുടി മുൻസിപ്പാലിറ്റി, വള്ളത്തോൾ നഗർ, മതിലകം പഞ്ചായത്തുകൾ

പാലക്കാട് (4)

പാലക്കാട് മുൻസിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകൾ

മലപ്പുറം (13)

മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുൻസിപ്പാലിറ്റികൾ, വണ്ടൂർ, തെന്നല, വളവന്നൂർ, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂർ, എടക്കര, കുന്നമംഗലം, പൂക്കോട്ടൂർ പഞ്ചായത്തുകൾ

കോഴിക്കോട് (6)

കോഴിക്കോട് കോർപറേഷൻ, വടകര മുൻസിപ്പാലിറ്റി, എടച്ചേരി, അഴിയൂർ, കുറ്റ്യാടി, നാദാപുരം പഞ്ചായത്തുകൾ

വയനാട് (2)

വെള്ളമുണ്ട, മൂപ്പയ്നാട് പഞ്ചായത്തുകൾ

കണ്ണൂർ (19)

കണ്ണൂർ കോർപറേഷൻ, പാനൂർ, പയ്യന്നൂർ, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുൻസിപ്പാലിറ്റികൾ, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂൽ, എരുവശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവിൽ, മണിയൂർ പഞ്ചായത്തുകൾ

കാസർഗോഡ് (14)

കാഞ്ഞങ്ങാട്, കാസർഗോഡ് മുൻസിപ്പാലിറ്റികൾ, ചെമ്മനാട്, ചെങ്കള, മധൂർ പഞ്ചായത്ത്, മൊഗ്രാൽ-പുത്തൂർ, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂർ, കുമ്പള, അജാനൂർ, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP