Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ കോവിഡ് കേസുകൾ ഉയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 6268 പേർക്ക്; കൂടുതൽ രോഗികൾ എറണാകുളത്ത്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 58,815 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66ൽ; 22 കോവിഡ് മരണങ്ങൾക്കും സ്ഥിരീകരണം; രോഗമുക്തി നേടിയത് 6398 പേർ

സംസ്ഥാനത്തെ കോവിഡ് കേസുകൾ ഉയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 6268 പേർക്ക്; കൂടുതൽ രോഗികൾ എറണാകുളത്ത്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 58,815 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66ൽ; 22 കോവിഡ് മരണങ്ങൾക്കും സ്ഥിരീകരണം; രോഗമുക്തി നേടിയത് 6398 പേർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6268 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം  865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂർ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂർ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173, കാസർഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 75 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,815 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 95,18,036 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3704 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 118 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5647 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 455 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 830, കോഴിക്കോട് 679, കൊല്ലം 663, കോട്ടയം 572, തൃശൂർ 476, പത്തനംതിട്ട 398, ആലപ്പുഴ 414, മലപ്പുറം 392, തിരുവനന്തപുരം 311, കണ്ണൂർ 228, ഇടുക്കി 292, പാലക്കാട് 130, വയനാട് 163, കാസർഗോഡ് 99 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

48 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 15, തൃശൂർ 10, കൊല്ലം 5, കോഴിക്കോട് 4, പാലക്കാട്, കാസർഗോഡ് 3 വീതം, തിരുവനന്തപുരം, എറണാകുളം, വയനാട് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 376, കൊല്ലം 461, പത്തനംതിട്ട 418, ആലപ്പുഴ 244, കോട്ടയം 639, ഇടുക്കി 229, എറണാകുളം 711, തൃശൂർ 588, പാലക്കാട് 821, മലപ്പുറം 799, കോഴിക്കോട് 670, വയനാട് 206, കണ്ണൂർ 183, കാസർഗോഡ് 53 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 72,239 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,41,444 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,15,650 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,03,898 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 11,752 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1496 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ കൊളച്ചേരി (കണ്ടൈന്മെന്റ് സബ് വാർഡ് 14, 17), ഇടുക്കി ജില്ലയിലെ ഇരട്ടയാർ (10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 400 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP