Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

ഇന്നലെ നടന്നത് മഹാരാഷ്ട്രയിൽ 75,000ഉം ആന്ധ്രയിൽ 74,300ഉം കർണ്ണാകടയിൽ ഒരു ലക്ഷവും പരിശോധന; തമിഴ്‌നാട്ടിൽ 91,200 ടെസ്റ്റും; യുപിയിൽ ഒരു ലക്ഷത്തി എഴുപതിനായിരവും; രോഗ വ്യാപനം കൂടിയിട്ടും കേരളത്തിൽ നടന്നത് 52,000ത്തോളം പരിശോധനകൾ മാത്രം; ഇതുവരെ നടന്നത് 40 ലക്ഷം കോവിഡ് ടെസ്റ്റും; കേരളത്തിന്റെ കോവിഡ് മോഡൽ പിഴക്കുന്നതിന് കാരണം തേടി കേന്ദ്ര സംഘം

ഇന്നലെ നടന്നത് മഹാരാഷ്ട്രയിൽ 75,000ഉം ആന്ധ്രയിൽ 74,300ഉം കർണ്ണാകടയിൽ ഒരു ലക്ഷവും പരിശോധന; തമിഴ്‌നാട്ടിൽ 91,200 ടെസ്റ്റും; യുപിയിൽ ഒരു ലക്ഷത്തി എഴുപതിനായിരവും; രോഗ വ്യാപനം കൂടിയിട്ടും കേരളത്തിൽ നടന്നത് 52,000ത്തോളം പരിശോധനകൾ മാത്രം; ഇതുവരെ നടന്നത് 40 ലക്ഷം കോവിഡ് ടെസ്റ്റും; കേരളത്തിന്റെ കോവിഡ് മോഡൽ പിഴക്കുന്നതിന് കാരണം തേടി കേന്ദ്ര സംഘം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ഇന്നലെ മഹാരാഷ്ട്രയിൽ 11,447 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രയിൽ 3967ഉം കർണ്ണാകടയിൽ 7542ഉം തമിഴ്‌നാട്ടിൽ 4389ഉം ഉത്തർ പ്രദേശിൽ 2,552ഉം പേർക്ക്. കോവിഡ് പട്ടികയിൽ ആറാമതുള്ള കേരളത്തിൽ 7,283ഉം. ഈ കണക്ക് കേന്ദ്ര സർക്കാരിനെ അസ്വസ്ഥമാക്കുന്നുണ്ട്. കേരളത്തിൽ ആകെ ഇന്നലെ നടന്നത് അമ്പത്തിയൊന്നായിരം പരിശോധന മാത്രമാണ്. മറ്റിടങ്ങളിൽ ഇത് ഏറെ കൂടുതലും. എന്നിട്ടും കോവിഡിൽ കേരളത്തിന്റെ സ്ഥീരീകരണ നിരക്ക് കൂടി നിൽക്കുന്നു. ഇതുകൊണ്ടാണ് കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തുന്നത്.

മഹാരാഷ്ട്രയിൽ ഇന്നലെ 75,000വും ആന്ധ്രയിൽ 74,300ഉം കർണ്ണാകടയിൽ ഒരു ലക്ഷവും പരിശോധന നടന്നു. തമിഴ്‌നാട്ടിൽ 91,200 പരിശോധനകൾ. ഉത്തർപ്രദേശിൽ ഒരു ലക്ഷത്തി എഴുപതിനായിരവും. ആരോഗ്യത്തിൽ പ്രത്യേക മോഡൽ തന്നെയുള്ള കേരളത്തിൽ എന്തുകൊണ്ട് പരിശോധനാ നിരക്ക് ഉയരുന്നില്ലെന്നത് കേന്ദ്രത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്. മഹാരാഷ്ട്രയിൽ 79 ലക്ഷം പേരിലാണ് ഇതുവരെ പരിശോധന നടത്തിയത്. ഉത്തർ പ്രദേശിൽ ഒരു കോടി മൂന്ന് ലക്ഷം പേർക്കും. കേരളത്തിൽ ഇത് വെറും 40 ലക്ഷത്തിനോട് അടുത്ത് മാത്രമാണ്. രോഗ വ്യാപനവുമായി തട്ടിച്ചു നോക്കുമ്പോൾ തീരെ കുറവ്. ഇന്നലെ കേരളത്തിൽ നടന്നത് 52,000ത്തോളം പരിശോധനകൾ മാത്രം

അതിനിടെ സംസ്ഥാനത്തു കോവിഡ് പരിശോധനകളുടെ എണ്ണം കുറയാൻ കാരണമാകുന്നതു പുതിയ സോഫ്റ്റ്‌വെയറിലെ നിബന്ധനകൾ എന്ന വാദവും സജീവമാണ്. ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ പുതിയ ലാബ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിൽ ഒരു പരിശോധന നടത്തുന്നതിനുള്ള വിവരങ്ങൾ ഉൾപ്പെടുത്തണമെങ്കിൽ 15 20 മിനിറ്റ് വേണം. നേരത്തേ 5 മിനിറ്റിനകം തീർന്നിരുന്ന ഡേറ്റ എൻട്രിയാണ് ഇപ്പോൾ കൂടുതൽ സമയമെടുക്കുന്നത്. പ്രതിദിനം 150 ടെസ്റ്റുകൾ വരെ നടത്തിയിരുന്ന സർക്കാർ ആശുപത്രികളിലെ ലാബുകളിൽ പരിശോധന പകുതിയായി. ഇതോടെ സംസ്ഥാനതലത്തിൽ പ്രതിദിനം 70,000 പരിശോധന വരെ നടന്നിരുന്നത് 50,000 ആയി കുറഞ്ഞു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്ര ആരോഗ്യ വകുപ്പ്.

കോവിഡ് കണക്കിൽ ബംഗാളിനെയും ഡൽഹിയെയും കേരളം മറികടന്നിട്ടുണ്ട്. കേരളത്തിൽ മൊത്തം പോസിറ്റീവായവർ 3.25 ലക്ഷം കവിഞ്ഞു. ഇതിൽ 2.29 ലക്ഷം പേർക്കു ഭേദമായി. നിലവിൽ 95,008 പേരാണു ചികിത്സയിലുള്ളത്. ഉയർന്ന കോവിഡ് സ്ഥിരീകരണ നിരക്കാണ് കേരളത്തിനു തലവേദന; കുറഞ്ഞ മരണനിരക്ക് ആശ്വാസവും. കോവിഡ് നിയന്ത്രണാതീതമായി വർധിച്ച കേരളം അടക്കം 5 സംസ്ഥാനങ്ങളിലേക്കു കേന്ദ്ര സർക്കാർ ഉന്നതതല സംഘത്തെ അയയ്ക്കും. പ്രതിദിന കേസുകളുടെ എണ്ണം, സ്ഥിരീകരണ നിരക്ക് തുടങ്ങിയവയിലെ വർധന പരിഗണിച്ചാണ് കേരളം, കർണാടക, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, ബംഗാൾ എന്നിവിടങ്ങളിലേക്കു സംഘത്തെ അയയ്ക്കുന്നത്. കേരളത്തിൽ കോവിഡ് ടെസ്റ്റ് കുറഞ്ഞതിന്റെ കാരണമാകും കണ്ടെത്താൻ ശ്രമിക്കുക.

ഹെൽത്മോൻ എന്ന പേരിലുള്ള സോഫ്റ്റ്‌വെയർ മാറ്റി ലാബ് ഡയഗ്‌നോസ്റ്റിക് മാനേജ്‌മെന്റ് സിസ്റ്റം (എൽഡിഎംഎസ്) എന്ന സോഫ്റ്റ്‌വെയർ അവതരിപ്പിച്ചതോടെയാണു സങ്കീർണമായത്. എൽഡിഎംഎസിൽ 4 പേജിലായി 21 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. പരിശോധനയ്ക്കു മുൻപ് ഈ വിവരങ്ങൾ ഉൾപ്പെടുത്തണം. സമയം തികയാത്തതിനാൽ പോസിറ്റീവ് കേസുകൾ ആദ്യം ഉൾപ്പെടുത്തുകയാണ് ആരോഗ്യവകുപ്പ് ജീവനക്കാർ ചെയ്യുന്നത്. നെഗറ്റീവ് ആകുന്നവരുടെ വിവരങ്ങൾ പല ജില്ലകളിലും ഉൾപ്പെടുത്തുന്നില്ല. ഇത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് വർധിക്കാൻ കാരണമാകുന്നതായും വിദഗ്ദ്ധർ പറയുന്നു.

കേരളത്തിൽ ഇന്നലെ 7283 പേർക്ക് കോവിഡ് പോസിറ്റീവായി. 51,836 സാംപിളുകളുടെ പരിശോധനാഫലമാണിത്. 5731 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. 1158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 250 ആരോഗ്യ പ്രവർത്തകരും പോസിറ്റീവായി. ആരോഗ്യ പ്രവർത്തകരുടെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 144 പേർ സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയവർ. 6767 പേർ ഇന്നലെ നെഗറ്റീവായി.

അതിനിടെ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ സ്വകാര്യ ആശുപത്രികളിലെയും 10% കിടക്കകൾ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്നു സർക്കാർ നിർദ്ദേശിച്ചു. എല്ലാ ദിവസവും ഒഴിവുള്ള ഐസിയു, വെന്റിലേറ്റർ, കിടക്കകൾ എന്നിവയുടെ എണ്ണം സർക്കാരിനെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP