Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ഡ്യൂട്ടിക്ക് വിസമ്മതിച്ചാൽ ഇനി സർക്കാർ ജീവനക്കാർക്ക് പിഴയോ ഒരു വർഷം വരെ തടവോ രണ്ടും ചേർന്നതോ ആണു ശിക്ഷ; കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ പ്രവർത്തനം സാധാരണ നിലയിലാക്കാൻ ദുരന്തനിവാരണ മാനേജ്‌മെന്റ് നിയമത്തിലെ 33-ാം വകുപ്പ് ഉപയോഗിക്കാൻ കളക്ടർമാർക്ക് അധികാരം; ജീവനക്കാരെ ആവശ്യപ്പെട്ടാൽ വിട്ടു നൽകാൻ മേലധികാരികളും ഇനി നിർബന്ധിതർ; എല്ലാ സർക്കാർ ജീവനക്കാർക്കും കോവിഡ് ഡ്യൂട്ടി നിർബന്ധം

കോവിഡ് ഡ്യൂട്ടിക്ക് വിസമ്മതിച്ചാൽ ഇനി സർക്കാർ ജീവനക്കാർക്ക് പിഴയോ ഒരു വർഷം വരെ തടവോ രണ്ടും ചേർന്നതോ ആണു ശിക്ഷ; കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ പ്രവർത്തനം സാധാരണ നിലയിലാക്കാൻ ദുരന്തനിവാരണ മാനേജ്‌മെന്റ് നിയമത്തിലെ 33-ാം വകുപ്പ് ഉപയോഗിക്കാൻ കളക്ടർമാർക്ക് അധികാരം; ജീവനക്കാരെ ആവശ്യപ്പെട്ടാൽ വിട്ടു നൽകാൻ മേലധികാരികളും ഇനി നിർബന്ധിതർ; എല്ലാ സർക്കാർ ജീവനക്കാർക്കും കോവിഡ് ഡ്യൂട്ടി നിർബന്ധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇനി എല്ലാ സർക്കാർ ജീവനക്കാർക്കും കോവിഡ് ഡ്യൂട്ടി നിർബന്ധം. ജില്ലാതലത്തിൽ ഏതു വകുപ്പിലെയും ഉദ്യോഗസ്ഥരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നിയോഗിക്കാനാണ് തീരുമാനം. ഇതിന് കലക്ടർമാരെ സർക്കാർ ചുമതലപ്പെടുത്തി. കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ സേവനത്തിനാകും നിയോഗിക്കുക.

കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ ആവശ്യത്തിനു ജീവനക്കാരില്ലാത്ത സാഹചര്യത്തിൽ ഇവരെ ലഭ്യമാക്കാനും വാഹനങ്ങൾ ഉറപ്പാക്കാനും ദുരന്തനിവാരണ മാനേജ്‌മെന്റ് നിയമത്തിലെ 33ാം വകുപ്പ് ഉപയോഗപ്പെടുത്താമെന്നാണ് നിർദ്ദേശം. തിരഞ്ഞെടുപ്പുകാല സേവന പട്ടികയിലെ ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും പൂർണമായി ഉപയോഗപ്പെടുത്താം. ഉദ്യോഗസ്ഥരെ എപ്പോൾ വേണമെങ്കിലും ആവശ്യപ്പെടാമെന്നും അതതു വകുപ്പുകൾ നിർബന്ധമായും ഇതു പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും സ്റ്റേറ്റ് റിലീഫ് കമ്മിഷണറുമായ ഡോ. എ. ജയതിലകാണ് ഇതു സംബന്ധിച്ച് കലക്ടർമാർക്കു നിർദ്ദേശം നൽകിയത്. നിർദ്ദേശം ലംഘിച്ചാൽ ദുരന്തനിവാരണ മാനേജ്‌മെന്റ് നിയമത്തിലെ 51(ബി) വകുപ്പ് പ്രകാരം ശിക്ഷാനടപടി സ്വീകരിക്കം. പിഴയോ ഒരു വർഷം വരെ തടവോ രണ്ടും ചേർന്നതോ ആണു ശിക്ഷ. കേരളത്തിൽ രോഗ വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇടപെടൽ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൃഷിവകുപ്പിന്റെ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നു ജീവനക്കാരെ വിട്ടുനൽകാൻ മടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. അടിയന്തര സാഹചര്യങ്ങളിൽ ഇത്തരത്തിൽ ജീവനക്കാരെ നിയോഗിക്കാനും വാഹനങ്ങൾ പിടിച്ചെടുത്ത് ഉപയോഗിക്കാനും മറ്റും കലക്ടർമാർക്കു മുൻപേ തന്നെ അധികാരമുണ്ടെങ്കിലും സാധാരണ നിലയിൽ അതു പ്രയോഗിക്കാറില്ല.

അതിനിടെ കൃഷി ഓഫിസർമാരെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ വകുപ്പു മന്ത്രി എ.സി. മൊയ്തീനു കൃഷിമന്ത്രി വി എസ്. സുനിൽകുമാർ കത്ത് നൽകി. 'സുഭിക്ഷ കേരളം' പദ്ധതി യെ ബാധിക്കുമെന്നാണു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാൽ ഇളവ് നൽകാൻ സാധ്യതയില്ല. രോഗ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഇത്.

കേരളത്തിൽ കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. കേരളത്തിൽ ഇന്നലെ 1103 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 240 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 110 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 105 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 102 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 80 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 79 (ഒരാൾ മരണമടഞ്ഞു) പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 77 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 68 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 62 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 52 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 40 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 36 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 35 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 17 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്നലെ ് രോഗം സ്ഥിരീകരിച്ചവരിൽ 119 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 106 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 838 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 72 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 218 പേർക്കും, കോഴിക്കോട് ജില്ലയിലെ 104 പേർക്കും, കാസർഗോഡ് ജില്ലയിലെ 88 പേർക്കും, എറണാകുളം ജില്ലയിലെ 73 പേർക്കും, കോട്ടയം ജില്ലയിലെ 67 പേർക്കും, കൊല്ലം ജില്ലയിലെ 63 പേർക്കും, ആലപ്പുഴ ജില്ലയിലെ 49 പേർക്കും, മലപ്പുറം ജില്ലയിലെ 38 പേർക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേർക്കും, കണ്ണൂർ ജില്ലയിലെ 24 പേർക്കും, തൃശൂർ ജില്ലയിലെ 13 പേർക്കും, വയനാട് ജില്ലയിലെ 7 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

21 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 11, പത്തനംതിട്ട ജില്ലയിലെ 4, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 വീതം, കോട്ടയം, എറണാകുളം ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂർ ജില്ലയിലെ 2 ബി.എസ്.എഫ്. ജവാന്മാർക്കും, 3 കെ.എഫ്.സി. ജീവനക്കാർക്കും, 2 കെ.എൽ.എഫ്. ജീവനക്കാർക്കും, 8 കെ.എസ്.സി. ജീവനക്കാർക്കും, കണ്ണൂർ ജില്ലയിലെ 3 ഡി.എസ്.സി. ജവാന്മാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 229 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 185 പേരുടെയും,പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 150 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 77 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 70 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 62 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 50 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 49 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 45 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 37 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 36 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 24 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 23 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 12 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 9420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8613 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,300 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,45,319 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 8981 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1151 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമ്പർക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാൻ നടപ്പാക്കുകയാണ്. സൂപ്പർ സ്‌പ്രെഡിലേക്ക് പോയ പ്രദേശങ്ങളിൽ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കർശന നടപടികൾ സ്വീകരിക്കുന്നു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനകൾ വ്യാപിപ്പിച്ചു.

എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും സമ്പർക്കത്തിലുള്ളവരെ ക്വാറന്റൈനിലാക്കുകയാണ്. അതിർത്തികടന്ന് വരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകം ഒപി തുടങ്ങുകയും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ കർക്കശമായ നടപടികളിലേക്ക് നീങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP