Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തൊണ്ടയിലെ സ്രവമെടുത്ത് നടത്തുന്ന ആന്റിജൻ പരിശോധനയിൽ അരമണിക്കൂറിനകം ഫലമറിയാം; ലാബ് സംവിധാനമില്ലെങ്കിലും ആന്റിജൻ പരിശോധനാ കിറ്റ് ഉപയോഗിച്ച് രോഗ നിർണ്ണയം; ആന്റിബോഡിയെ മറന്ന് ആന്റിജനെ അടുപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യം ചെലവ് ചുരുക്കലും സമയം ലാഭിക്കലും; പത്ത് ശതമാനം മാത്രം കൃത്യത കാട്ടുന്ന ആന്റിജനെ ആശ്രയിച്ചാൽ സമൂഹ വ്യാപനം ഉറപ്പെന്ന ആശങ്കയും ശക്തം; കോവിഡിൽ റിസ്‌ക് എടുത്ത് പ്രതിരോധമൊരുക്കാൻ കേരളം

തൊണ്ടയിലെ സ്രവമെടുത്ത് നടത്തുന്ന ആന്റിജൻ പരിശോധനയിൽ അരമണിക്കൂറിനകം ഫലമറിയാം; ലാബ് സംവിധാനമില്ലെങ്കിലും ആന്റിജൻ പരിശോധനാ കിറ്റ് ഉപയോഗിച്ച് രോഗ നിർണ്ണയം; ആന്റിബോഡിയെ മറന്ന് ആന്റിജനെ അടുപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യം ചെലവ് ചുരുക്കലും സമയം ലാഭിക്കലും; പത്ത് ശതമാനം മാത്രം കൃത്യത കാട്ടുന്ന ആന്റിജനെ ആശ്രയിച്ചാൽ സമൂഹ വ്യാപനം ഉറപ്പെന്ന ആശങ്കയും ശക്തം; കോവിഡിൽ റിസ്‌ക് എടുത്ത് പ്രതിരോധമൊരുക്കാൻ കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം തിരിച്ചറിയാൻ ആന്റിബോഡി ടെസ്റ്റുകൾ കുറച്ച് ആന്റിജൻ, ക്ലിയ ടെസ്റ്റുകൾ വ്യാപിപ്പിക്കും. ആന്റിജൻ പരിശോധനകൾ തുടങ്ങി. രോഗസ്ഥിരീകരണത്തിന് ആർടി പിസിആർ ടെസ്റ്റ് തുടരും. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ട്രൂനാറ്റ്, എക്‌സ്പർട്ട് പരിശോധനകളും തുടരും. അതിനിടെ ആന്റിജൻ പരിശോധന ഫലപ്രദമല്ലെന്നു തിരിച്ചറിഞ്ഞ് മറ്റു സംസ്ഥാനങ്ങൾ ഉപേക്ഷിച്ചതാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ഏറ്റവുമൊടുവിൽ 27നു തമിഴ്‌നാടും ഉപേക്ഷിച്ചു. പിസിആർ കിറ്റിനു ശരാശരി 2500 രൂപയാണെങ്കിൽ ആന്റിജൻ കിറ്റിന് 450 രൂപയേയുള്ളൂ എന്നതാണ് അനുകൂല ഘടകം. എന്നാൽ കൃത്യത 10 % മാത്രമാണ്. അതിനാൽ ഇവ ലാഭകരമെന്ന വാദം ആരോഗ്യ വിദഗ്ദ്ധർ തള്ളുന്നു. സമൂഹ വ്യാപനത്തിനെ ഭയക്കുന്ന കേരളത്തിന് ആന്റിജൻ പരിശോധന ഗുണകരമാകില്ലെന്നാണ് വിലയിരുത്തൽ.

സമ്പർക്കവ്യാപനം അറിയാനുള്ള സെന്റിനൽ സർവൈലൻസ് പരിശോധനയ്ക്ക് ആർടി പിസിആറിനു പകരം ആന്റിജൻ ടെസ്റ്റ് ഉപയോഗിക്കും. വിമാനത്താവളങ്ങളിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കായി ആന്റിബോഡി ടെസ്റ്റിനുശേഷം നടത്തുന്ന ആർടി പിസിആറിനു പകരവും ക്ലസ്റ്റർ പരിശോധനകളിൽ ക്ലിയയ്ക്കു പകരവും ആന്റിജൻ ടെസ്റ്റ് ഉപയോഗിക്കും. സമൂഹവ്യാപനമുണ്ടോ എന്നറിയാനുള്ള സിറോ സർവൈലൻസിനു റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനു പകരം ക്ലിയ ഉപയോഗിക്കും. രോഗസ്രോതസ്സ് കണ്ടെത്താനുള്ള എപ്പിഡെമിയോളജിക്കൽ പഠനത്തിന് ആർടി പിസിആറിനു പകരവും ക്ലിയ പരിശോധനയാകും നടത്തുക.

എലിസ ടെസ്റ്റിന്റെ വകഭേദമാണ് ക്ലിയ ടെസ്റ്റ്. രക്തപരിശോധനയിലൂടെ ആന്റിബോഡി സാന്നിധ്യം അറിയാം. റാപ്പിഡ് ആന്റിബോഡി ടെസ്റ്റിൽ സ്ട്രിപ് പരിശോധനയാണെങ്കിൽ ക്ലിയ സാംപിൾ ലാബിലാണു പരിശോധിക്കുന്നത്. ചെലവ് ഏകദേശം 500 രൂപ. ചെലവ് കുറവാണെന്നതാണ് ഈ ടെസ്റ്റുകൾ സ്വീകരിക്കാൻ കാരണം. എന്നാൽ ഇതിൽ കൃത്യതയില്ലെങ്കിൽ അത് രോഗ വ്യാപനത്തിന് സാധ്യത കൂട്ടും. ഇതും കാര്യങ്ങൾ കൈവിട്ട് പോകുന്ന സ്ഥിതിയുണ്ടാക്കും

സംസ്ഥാനത്ത് കോവിഡ് ആന്റിജൻ പരിശോധനയ്ക്കുള്ള മാർഗനിർദ്ദേശം പുറത്തിറങ്ങി കഴിഞ്ഞു. ആളുകളെ മൂന്ന് വിഭാ?ഗങ്ങളായി തിരിച്ചാണ് പരിശോധന നടത്തുക. മൂന്ന് വിഭാഗങ്ങളിൽ നിന്നും നിശ്ചിതക്രമത്തിലല്ലാതെ ആളുകളെ പരിശോധനയ്ക്കായി തെരഞ്ഞെടുക്കും. വിമാനങ്ങളിൽ എത്തുന്നവരെയാണ് ആന്റിജൻ പരിശോധനയ്ക്കുള്ള ഒന്നാമത്തെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെന്റിനൽ സർവ്വേയുടെ ഭാഗമായിട്ടാണ് രണ്ടാമത്തെ വിഭാഗം. ശ്വാസകോശരോഗികൾ, ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ തുടങ്ങിയവരാണ് ഈ വിഭാ?ഗത്തിൽ ഉൾപ്പെടുക. കണ്ടെയിന്മെന്റ് സോണിൽ പെട്ട ആരോ?ഗ്യപ്രവർത്തകർ, രോഗികൾ, അതിഥി തൊഴിലാളികൾ തുടങ്ങിയവരാണ് മൂന്നാമത്തെ വിഭാഗം.

രോഗലക്ഷണങ്ങൾ ഉള്ളവർ ആന്റിജൻ പരിശോധനയിൽ കോവിഡ് പോസറ്റീവ് ആയാൽ സ്ഥിരീകരണ പരിശോധന വേണ്ട. രോഗലക്ഷണം ഇല്ലാത്തവർ പോസിറ്റീവ് ആയാൽ പിസിആർ ടെസ്റ്റ് നടത്തണമെന്നും മാർഗനിർദ്ദേശത്തിലുണ്ട്. എന്നാൽ ആന്റിജൻ പരിശോധനയ്ക്ക് കൃത്യത കുറവായതു കൊണ്ട് തന്നെ പലരുടേയും രോഗം അറിയാതെ പോകും.

വിമാനത്താവളങ്ങളിലെ ആന്റിബോഡി പരിശോധന പോസിറ്റീവ് ആയാൽ കോവിഡ് സ്ഥിരീകരിക്കാനായി ആർടി പിസിആർ പരിശോധനയ്ക്കു പകരം നടത്തുക ആന്റിജൻ പരിശോധനയാകും. ആർടി പിസിആർ ഫലം വരാൻ വൈകുന്ന സാഹചര്യത്തിലാണിത്. വിമാനത്താവളത്തിൽ എത്തുന്നവർക്ക് രോഗലക്ഷണമുണ്ടെങ്കിൽ: നേരിട്ടു കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലേക്കോ കോവിഡ് ആശുപത്രികളിലേക്കോ മാറ്റും. പിന്നീട് ആർടി പിസിആർ പരിശോധന. പോസിറ്റീവ് ആണെങ്കിൽ ആശുപത്രിയിൽ തുടരും. നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ കേന്ദ്രത്തിലേക്ക്.

വിമാനത്താവളത്തിൽ എത്തുന്നവർക്ക് രോഗലക്ഷണം ഇല്ലെങ്കിൽ: ആദ്യം ആന്റിബോഡി പരിശോധന നടത്തും. നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ. പോസിറ്റീവ് ആണെങ്കിൽ ആന്റിജൻ പരിശോധനയും. നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റും. പോസിറ്റീവ് എങ്കിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലോ ആശുപത്രിയിലോ പ്രവേശിപ്പിക്കും. പിന്നീട് രോഗിയുടെ ജില്ലയിലെ ആശുപത്രിയിലേക്കു മാറ്റും.

രക്തത്തിൽ വൈറസിനെതിരായ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് ആന്റിബോഡി പരിശോധനയിൽ നടത്തുന്നത്. ഇതിൽ പോസിറ്റീവ് ഫലം വരുന്നവരുടെ തൊണ്ടയിലെ സ്രവം പി.സി.ആർ. പരിശോധന നടത്തിയാണ് കോവിഡ് വൈറസ് ആണോയെന്ന് സ്ഥിരീകരിക്കുന്നത്. ചെലവുകുറഞ്ഞ പരിശോധനാ രീതിയായതും ആവശ്യമായവരിൽമാത്രം കോവിഡ് നിർണയത്തിനുള്ള പി.സി.ആർ. പരിശോധന നടത്തിയാൽ മതിയെന്നതുമാണ് ഇതിന്റെ നേട്ടമായി ചൂണ്ടിക്കാട്ടിയിരുന്നത്.

എന്നാൽ, കഴിഞ്ഞമാസം അവസാനത്തോടെ കോവിഡ് നിർണയത്തിനുള്ള ചെലവുകുറഞ്ഞ ആന്റിജൻ പരിശോധനയ്ക്ക് മെഡിക്കൽ ഗവേഷണ കൗൺസിൽ അനുമതി നൽകി. തൊണ്ടയിലെ സ്രവമെടുത്ത് നടത്തുന്ന ആന്റിജൻ പരിശോധനയിൽ അരമണിക്കൂറിനകം ഫലമറിയാനാകും. ലാബ് സംവിധാനമില്ലാതെ പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവർത്തകർക്ക് ആന്റിജൻ പരിശോധനാ കിറ്റ് ഉപയോഗിച്ച് കോവിഡ് നിർണയം നടത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP