Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളവുമായും മഹാരാഷ്ട്രയുമായും അതിർത്തിപങ്കിടുന്ന ജില്ലകളിലും ദേശീയ പാതകളിലും പരിശോധന ശക്തമാക്കി കർണ്ണാടകം; ആർടിപിസിആർ പരിശോധന നിർണ്ണായകം; ഒമിക്രോൺ ഭീതിയിൽ കൂടുതൽ കരുതലുകൾ

കേരളവുമായും മഹാരാഷ്ട്രയുമായും അതിർത്തിപങ്കിടുന്ന ജില്ലകളിലും ദേശീയ പാതകളിലും പരിശോധന ശക്തമാക്കി കർണ്ണാടകം; ആർടിപിസിആർ പരിശോധന നിർണ്ണായകം; ഒമിക്രോൺ ഭീതിയിൽ കൂടുതൽ കരുതലുകൾ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ഇന്ത്യയിൽ ഏറ്റവും കൂടതൽ കോവിഡ് രോഗ വ്യാപനമുള്ളത് കേരളത്തിലാണ്. അതുകൊണ്ട് തന്നെ കർണ്ണാടക നിലപാട് കടുപ്പിക്കുകയാണ്. ഒമ്രികോൺ വകഭേദത്തിന്റെ ഭീഷണി കൂടി കണക്കിലെടുത്താണ് ഇത്. കേരളത്തിൽ നിന്നെത്തുന്നവർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലും 7 ദിവസത്തിനു ശേഷം വീണ്ടും ആർടി പിസിആർ പരിശോധന നടത്തണമെന്ന് കർണാടക.

നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവരെ കണ്ടെത്താൻ അതിർത്തി ചെക്‌പോസ്റ്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും പരിശോധന ഊർജിതമാക്കിയിട്ടുമുണ്ട്. ബസുകളിൽ വരുന്നവർ കണ്ടെക്ടറെ സർട്ടിഫിക്കറ്റ് കാണിക്കണം. അതിർത്തി ജില്ലകളായ മംഗളൂരു, മൈസൂരു, ചാമരാജ്നഗർ, കുടക് ജില്ലകളിൽ 24 മണിക്കൂർ പരിശോധനയും നടത്തും. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിബന്ധന നിലവിലുണ്ടായിരുന്നെങ്കിലും പരിശോധന കർശനമാക്കിയിരുന്നില്ല.

മൈസൂരുവിൽ 2 കോളജുകളിലായി 48 നഴ്‌സിങ് വിദ്യാർത്ഥികൾ പോസിറ്റീവായി. ഇവരിൽ ഭൂരിഭാഗം പേരും 2 ഡോസ് വാക്‌സീൻ എടുത്തവരാണ്. ബെംഗളൂരുവിൽ ചന്ദാപുരയിലെ നഴ്‌സിങ് കോളജിലെ 12 വിദ്യാർത്ഥികൾക്കാണു കോവിഡ്. ധാർവാഡിലെ എസ്ഡിഎം മെഡി. കോളജിൽ 99 പേർ കൂടി പോസിറ്റീവ് ആയതോടെ ഇവിടുത്തെ കോവിഡ് ബാധിതരുടെ എണ്ണം 281 ആയി.

ഈ സാഹചര്യത്തിൽ കേരളത്തിൽനിന്ന് 16 ദിവസംമുമ്പുവരെ വന്ന വിദ്യാർത്ഥികളെ വീണ്ടും ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് കർണ്ണാടകയുടെ തീരുമാനം. ഹോസ്റ്റലിൽ തിരിച്ചെത്തുന്ന വിദ്യാർത്ഥികൾ ആദ്യ ആർ.ടി.പി.സി.ആർ. ഫലം ലഭിച്ചതിനുശേഷം ഏഴുദിവസത്തിനുശേഷം വീണ്ടും പരിശോധന നടത്തണം.

കേരളവുമായും മഹാരാഷ്ട്രയുമായും അതിർത്തിപങ്കിടുന്ന ജില്ലകളിലും ദേശീയ പാതകളിലും പരിശോധന ശക്തമാക്കും. അതിർത്തിജില്ലകളിൽ മുഴുവൻ സമയവും പരിശോധന നടത്താൻ മൂന്നു ഷിഫ്റ്റുകളിലായി ആരോഗ്യപ്രവർത്തകരെ നിയോഗിക്കും. രണ്ടുസംസ്ഥാനങ്ങളിൽനിന്ന് വരുന്നവരും ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധന കർശനമാക്കാനും യോഗം തീരുമാനിച്ചു.

വിദേശത്തുനിന്ന് വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റണം, സ്‌കൂളുകളിലും കോളേജുകളിലും സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നത് താത്കാലികമായി നിർത്തിവെക്കണം, മെഡിക്കൽ കോളേജുകളിലും നഴ്സിങ് കോളേജുകളിലും പരിശോധന കർശനമാക്കണം തുടങ്ങിയവയാണ് മറ്റ് പ്രധാന നിർദേശങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP