Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് മുക്തയായ എയർ ഇന്ത്യ വനിത പൈലറ്റ് ആശുപത്രി വിട്ടു; ഏറ്റവും മികച്ച ചികിത്സയാണ് ലഭിച്ചതെന്ന് എറണാകുളം സ്വദേശിനി; പ്രവാസികളെ കൊണ്ടുവരാനുള്ള ദൗത്യത്തിൽ ഇനിയും പങ്കാളിയാകുമെന്നും ബിന്ദു സെബാസ്റ്റ്യൻ

കോവിഡ് മുക്തയായ എയർ ഇന്ത്യ വനിത പൈലറ്റ് ആശുപത്രി വിട്ടു; ഏറ്റവും മികച്ച ചികിത്സയാണ് ലഭിച്ചതെന്ന് എറണാകുളം സ്വദേശിനി; പ്രവാസികളെ കൊണ്ടുവരാനുള്ള ദൗത്യത്തിൽ ഇനിയും പങ്കാളിയാകുമെന്നും ബിന്ദു സെബാസ്റ്റ്യൻ

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: കോവിഡ് മുക്തയായ എയർ ഇന്ത്യ വനിത പൈലറ്റ് ബിന്ദു സെബാസ്റ്റ്യനെ ഡിസ്ചാർജ് ചെയ്തു. കോവിഡ്-19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു എറണാകുളം തേവര സ്വദേശിയായ ബിന്ദു സെബാസ്റ്റ്യൻ. വിദഗ്ധ ചികിത്സയ്ക്ക് ശേഷം രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. ഏറ്റവും മികച്ച ചികിത്സയാണ് ലഭിച്ചതെന്നായിരുന്നു ബിന്ദുവിന്റെ പ്രതികരണം. പ്രവാസികളെ വിദേശ രാജ്യങ്ങളിൽ നിന്നും കൊണ്ടുവരുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായിരുന്നു ബിന്ദു.

മികച്ച ചികിത്സയും പരിചരണവും നൽകിയ ആരോഗ്യ വകുപ്പിനും എറണാകുളം മെഡിക്കൽ കോളജിനും ബിന്ദു നന്ദി പറഞ്ഞു. എന്തെങ്കിലും ചെറിയ രോഗലക്ഷണങ്ങളുണ്ടായാൽ ഉടൻ തന്നെ എല്ലാവരും ചികിത്സ തേടേണ്ടതാണെന്ന് ബിന്ദു പറഞ്ഞു. പ്രവാസികളെ കൊണ്ടുവരാനുള്ള ദൗത്യത്തിൽ ഇനിയും പങ്കാളിയാകുമെന്നും ബിന്ദു വ്യക്തമാക്കി. യു.എ.ഇ.യിൽ നിന്നും കേരളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരാനുള്ള മിഷനിൽ ബിന്ദു സെബാസ്റ്റ്യനും പങ്കെടുത്തിരുന്നു. അതിന് ശേഷം നടന്ന സ്രവ പരിശോധനയിലാണ് കഴിഞ്ഞ ഞായറാഴ്ച ബിന്ദു സെബാസ്റ്റ്യന് രോഗം സ്ഥിരീകരിച്ചത്. ഉടൻ തന്നെ എറണാകുളം മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ അഡ്‌മിറ്റാക്കുകയും മികച്ച ചികിത്സ നൽകുകയും ചെയ്തു.

എറണാകുളം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും പൾമണറി മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ. ഫത്താഹുദ്ദീൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ, ആർ.എം.ഒ. ഡോ.ഗണേശ് മോഹൻ, മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ജേക്കബ് കെ. ജേക്കബ്, അസോ. പ്രൊഫ. ഡോ. ബി. റെനിമോൾ, നഴ്‌സിങ് സൂപ്രണ്ട് സാന്റി അഗസ്റ്റിൻ എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.

പ്രവാസികളെ കൊണ്ടുവരാനായി വിമാന ജീവനക്കാർ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. മറ്റുള്ളവരെ എത്തിക്കുന്നതിനിടെ അവരുടെ സുരക്ഷയും വളരെ പ്രധാനമാണ്. സംസ്ഥാനത്ത് നിന്നും പോകുന്ന വിമാന ജീവനക്കാർക്ക് കോവിഡിനെ പ്രതിരോധിക്കാൻ മികച്ച പരിശീലനമാണ് നൽകുന്നത്-ശൈലജ ടീച്ചർ പറഞ്ഞു. ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. പ്രവാസികളെ കൊണ്ടു വരാനുള്ള ദൗത്യത്തിൽ പങ്ക് ചേർന്ന ബിന്ദു സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ളവർ കേരളത്തിന് അഭിമാനമാണ്. രോഗമുക്തി നേടിയ ബിന്ദു സെബാസ്റ്റ്യന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

 കൊച്ചി തേവരയിൽ താമസിക്കുന്ന ബിന്ദു 2009ലാണ് എയർ ഇന്ത്യ എക്സ്‌പ്രസിൽ ചേർന്നത്. അതിനുമുമ്പ് ഇന്ത്യൻ വ്യോമസേനയിലായിരുന്ന ബിന്ദു അവിടത്തെ ആദ്യ വനിതാപൈലറ്റ് ബാച്ചിലെ അംഗമായിരുന്നു. വ്യോമസേനയിലായിരുന്ന സമയത്ത് യുദ്ധവിമാനങ്ങൾ പറത്തിയിട്ടുള്ള ബിന്ദു അതേ മനക്കരുത്തോടെയാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്ന ദൗത്യത്തിലും പങ്കാളിയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP