Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കടന്നു; മഹാരാഷ്ട്രയിലും കർണാടകയിലും പ്രതിദിന രോ​ഗബാധിതരുടെ എണ്ണം കുത്തനെ കുറയുന്നു

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കടന്നു; മഹാരാഷ്ട്രയിലും കർണാടകയിലും പ്രതിദിന രോ​ഗബാധിതരുടെ എണ്ണം കുത്തനെ കുറയുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കടന്നു. ഇന്ന് 17,487 പേർക്ക് കൂടി രോ​ഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 80,06,340 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 125 കോവിഡ് മരണങ്ങളാണ്. 1,20,179 പേരാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രോ​ഗബാധിതരിൽ 72,73,649 പേരും ഇതിനകം രോ​ഗമുക്തി നേടി. 6,12,512 പേരാണ് നിലവിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന മഹാരാഷ്ട്രയിലും കർണാടകയിലും പ്രതിദിന വർദ്ധനവ് കുത്തനെ കുറയുന്നതായാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിൽ ഇന്ന് 6,738പേപർക്ക് രോഗം സ്ഥിരീകരിച്ചു. 8,430പേർ രോഗമുക്തരായി. 16,60,766പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 14,86,926പേർ രോഗമുക്തരായി. 43,554പേരാണ് ആകെ മരിച്ചത്. 1,29,746പേരാണ് ചികിത്സയിലുള്ളത്. അതേസമയം, കർണാടകയിൽ ഇന്ന് 3,146പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 55പേർ മരിച്ചു. 8,12,784പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 68,161പേർ ചികിത്സയിലാണ്. 7,33,558പേർ രോഗമുക്തരായി. 11,046പേർ മരിച്ചു.

തമിഴ്‌നാട്ടിൽ 2,516 പേർക്കാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,16,751 ആയി. 6,79,377 പേർ ഇതുവരെ രോഗമുക്തി നേടിയപ്പോൾ 26,356 രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. തിങ്കളാഴ്ച 35 മരണം റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മരണസംഖ്യ 11,018 ആയി.

അതേസമയം, ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുകയാണ്. 5673 കേസുകളാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതാദ്യമായാണ് ഡൽഹിയിൽ ഒരുദിവസത്തെ കോവിഡ് കേസുകൾ 5000 കടക്കുന്നത്. ഇന്നലെ 4853 കേസുകളായിരുന്നു ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ഡൽഹിയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.7 ലക്ഷം കടന്നു. ഇന്ന് 40 പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ ഡൽഹിയിലെ ആകെ മരണം 6396 ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP