Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 55,241പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 77,04,399 ആയി

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 55,241പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 77,04,399 ആയി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 55,241പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 77,04,399 ആയി. 24 മണിക്കൂറിനിടെ 689 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. 1,16,639 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 68,70,797 കോവിഡ് ബാധിതർ ഇതിനകം രോ​ഗമുക്തി നേടി. നിലവിൽ ചികിത്സയിൽ കഴിയുന്ന 7,16,963 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

മഹാരാഷ്ട്രയിൽ ഇന്ന് രോ​ഗബാധ സ്ഥിരീകരിച്ചത് 8,142 പേർക്കാണ്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 16,17,658 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,371 പേർ രോഗമുക്തി നേടുകയും 180 പേർ കോവിഡ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. 14,15,679 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 42,633 പേർക്ക് ജീവൻ നഷ്ടമായതായും നിലവിൽ 1,58,852 സജീവ കേസുകൾ മഹാരാഷട്രയിലുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശിൽ 3,746 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,739 പേർ രോഗമുക്തി നേടുകയും 27 പേർക്ക് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് നിലവിൽ 7,93,299 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7,54,415 പേർ ഇതിനോടകം രോഗമുക്തി നേടുകയും 6,508 പേർ മരിക്കുകയും ചെയ്തു. നിലവിൽ 32,376 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളതെന്നും ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.

കർണാടകയിൽ 5,872 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,717 കേസുകൾ ബെംഗളൂരുവിൽനിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,289 പേർ രോഗമുക്തി നേടുകയും 88 പേർ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് നിലവിൽ 1,00,440 സജീവ കേസുകളാണുള്ളത്. 6,71,618 പേരാണ് ഇതിനോടകം രോഗമുക്തി നേടിയിട്ടുള്ളത്. 10,696 പേരാണ് കർണാടകയിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP