Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 50,243 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 76,44,979 ആയി

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 50,243 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 76,44,979 ആയി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 50,243 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 76,44,979 ആയി. 24 മണിക്കൂറിനിടെ 643 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,15,879 ആയി. 67,84,742 പേരാണ് ഇതുവരെ രോ​ഗമുക്തി നേടിയത്. നിലവിൽ 7,44,358 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

മഹാരാഷ്ട്രയിൽ ഇന്ന് 8,151 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 16,09,516 ആയി. നിലവിൽ 1,74,265 സജീവ കേസുകളാണുള്ളത്. ഇതുവരെ 13,92,308 പേരാണ് രോഗമുക്തി നേടിയത്. ചൊവ്വാഴ്ച 7429 പേർ രോഗമുക്തി നേടിയതായും 213 പേർ കോവിഡ് ബാധയെ തുടർന്ന് മരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

മുംബൈയിൽ മാത്രം ഇന്ന് 1,090 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 1,470 പേർ രോഗമുക്തി നേടുകയും ചെയ്തു. 2,44,262 പേർക്കാണ് മുംബൈയിൽ ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,14,375 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 18,444 സജീവകേസുകളാണ് മുംബൈയിലുള്ളത്. 9,821 പേർക്ക് ഇതുവരെ ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.

കർണാടകയിൽ 6,297 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,76,901 ആയി. 8,500 പേർ രോഗമുക്തി നേടുകയും 66 പേർ മരിക്കുകയും ചെയ്തു. 6,62,329 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 1,03,945 സജീവകേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് 10,608 പേർക്ക് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായതായി കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശിൽ 3,503 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,89,553 ആയി. നിലവിൽ 33,396 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 7,49,676 പേർ ഇതിനോടകം രോഗമുക്തി നേടിയതായും 6,481 പേർക്ക് ജീവൻ നഷ്ടമായതായും ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടിൽ 3,094 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 4,403 പേർ രോഗമുക്തി നേടുകയും 50 പേർ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 6,94,030 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6,46,555 പേർ രോഗമുക്തി നേടി. 10,741 പേർക്കാണ് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായതെന്നും നിലവിൽ 36,734 സജീവ കേസുകളാണുള്ളതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP