Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 42,276 പേർക്ക്; വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ തീവ്രത ഇങ്ങനെ..

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 42,276 പേർക്ക്; വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ തീവ്രത ഇങ്ങനെ..

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 42,276 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 75,90,514ആയി. 24 മണിക്കൂറിനിടെ 521 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,15,163 ൽ എത്തി. രാജ്യത്തെ കോവിഡ് ബാധിതരിൽ 67,25,219 പേരും ഇതിനകം രോ​ഗമുക്തി നേടി. 7,50,132 കോവിഡ് രോ​ഗികളാണ് നിലവിൽ ഇന്ത്യയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

മഹാരാഷ്ട്രയിൽ ഇന്ന് 5,984 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,069 പേർ രോഗമുക്തി നേടുകയും 125 പേർ കോവിഡ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. ഇതുവരെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത് 16,01,365 പേർക്കാണ്. ഇതിൽ 13,84,879 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവിൽ 1,73,759 സജീവ കേസുകളാണെന്നും 42,240 പേർ ഇതിനോടകം രോഗബാധയെ തുടർന്ന് മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടിൽ 3,536 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിക്കുകയും 49 പേർ രോഗബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 6,90,936 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6,42,152 പേർ രോഗമുക്തി നേടി. തിങ്കളാഴ്ച 4,515 പേരാണ് രോഗമുക്തി നേടിയതെന്നും ഇതിനോടകം 10,691 പേർക്ക് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2,918 പേർക്കാണ്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,86,050 ആയി. ഇതിൽ 7,44,532 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 35,065 സജീവ കേസുകളാണുള്ളതെന്നും 6,453 പേർ ഇതിനോടകം കോവിഡ് ബാധയെ തുടർന്ന് മരിച്ചതായും ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.

5,018 പേർക്കാണ് തിങ്കളാഴ്ച കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,005 പേർ രോഗമുക്തി നേടുകയും 64 പേർ കോവിഡ്മൂലം മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 7,70,604 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 1,06,214 സജീവ കേസുകളാണുള്ളത്. 6,53,829 പേർ ഇതിനോടകം രോഗമുക്തി നേടിയതായും 10,542 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചുവെന്നും കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP