Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 55,159 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 74,20,668 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 770 കോവിഡ് രോ​ഗികൾ; ശമനമില്ലാതെ മഹാമാരിയുടെ വ്യാപനം

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 55,159 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 74,20,668 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 770 കോവിഡ് രോ​ഗികൾ; ശമനമില്ലാതെ മഹാമാരിയുടെ വ്യാപനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 55,159 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 74,20,668 ആയി. 24 മണിക്കൂറിനിടെ 770 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,12,916 ആയി. രാജ്യത്ത് ഇതുവരെ 65,09,931 പേരാണ് രോ​ഗമുക്തി നേടിയത്. നിലവിൽ 7,97,821 പേർ ചികിത്സയിലുണ്ട്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 82,34,362 കോവിഡ് കേസുകളും 2,23,025 കോവിഡ് മരണങ്ങളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. അതേസമയം, പ്രതി​ദിന രോ​ഗബാധിതരുടെ കാര്യത്തിൽ ഇന്ത്യ തന്നെയാണ് മുന്നിൽ. 24 മണിക്കൂറിനിടെ അമേരിക്കയിൽ 18,047 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇന്ത്യയിൽ 55,159 പേർക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,447 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 15,76,062 ആയി. നിലവിൽ 1,96,288 പേരാണ് ചികിത്സയിലുള്ളത്.306 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ആകെ മരണസംഖ്യ 41,502 ആയി. 2.63ശതമാനമാണ് മരണനിരക്ക്. സംസ്ഥാനത്ത് 13,885 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 13,44,368ആയി. 85.3 ശതമാനമാണ് രോഗമുക്തി നിരക്കെന്ന് സംസ്ഥാന ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

കർണാടകയിൽ 7542 പേർക്കാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 8,580 പേർ രോഗമുക്തി നേടിയപ്പോൾ 73 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. ഇതുവരെ 7,51,390 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6,28,588 പേർ രോഗമുക്തി നേടിയപ്പോൾ 10,356 പേർ മരിച്ചു. സംസ്ഥാനത്ത് 1,12,427 സജീവ കേസുകളുണ്ടെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടിൽ ഇന്ന് 4,389 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 5,245 പേർ രോഗമുക്തി നേടിയപ്പോൾ 57 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. ഇതുവരെ 6,79,191 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6,27,703 പേർ രോഗമുക്തി നേടി. 10,529 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് 40,959 സജീവ കേസുകളുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ഡൽഹിയിൽ 3428 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 3197 പേർ രോഗമുക്തി നേടി. 22 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. ഇതുവരെ 3,24,459 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,95,699 പേർ രോഗമുക്തി നേടി. 5946 പേരാണ് കോവിഡ് മൂലം മരിച്ചത്. നിലവിൽ 22,814 സജീവ കേസുകളുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

അതിനിടെ, ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 3,93,88,169 ആയി. വിവിധ രാജ്യങ്ങളിലായി ഇതുവരെ 11,05,895 കോവിഡ് രോ​ഗികൾ മരണത്തിന് കീഴടങ്ങി. 2,95,08,233 പേർ ഇതിനകം രോ​ഗമുക്തി നേടി. നിലവിൽ 87,74,041 പേരാണ് വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്. ഇതിൽ 71,143 പേരുടെ നില അതീവ ​ഗുരുതരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP