Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ നിരക്കു കുറയുന്നു; നിലവിൽ ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 11ശതമാനം മാത്രം; രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത് ഏകദേശം 73 ദിവസം കൂടുമ്പോൾ

ഇന്ത്യയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ നിരക്കു കുറയുന്നു; നിലവിൽ ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 11ശതമാനം മാത്രം; രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത് ഏകദേശം 73 ദിവസം കൂടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രോഗമുക്തി വർധിക്കുകയും സ്ഥിരീകരണ നിരക്കു കുറയുകയും ചെയ്തതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന സമയം വർധിക്കുന്നു. ഏകദേശം 73 ദിവസം (72.8 ദിവസം) കൂടുമ്പോഴാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത്. ഓഗസ്റ്റ് മധ്യത്തിൽ 25.5 ദിവസമായിരുന്നു രോഗികളുടെ എണ്ണം ഇരട്ടിക്കാൻ എടുത്തിരുന്നത്. സമഗ്രപരിശോധന, ഫലപ്രദമായ ചികിത്സാസംവിധാനങ്ങൾ തുടങ്ങി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ കൂട്ടായ പ്രവർത്തനങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ നേട്ടം.

പുതുതായി രോഗമുക്തരായവരിൽ  79 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിലാണ് 19,000-ത്തിലധികം പേർ. കർണാടകത്തിൽ 8,000 ത്തിലധികം പേരും രോഗമുക്തരായി. രാജ്യത്തെ ആകെ രോഗബാധിതരുടെ 11.12 ശതമാനമായ 8,12,390 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഒരാഴ്ചയായി ചികിത്സയിലുള്ളത് 9 ലക്ഷത്തിൽ താഴെപ്പേരാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 11.12 ശതമാനമായ 8,12,390 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഒരാഴ്ചയായി ചികിത്സയിലുള്ളത് 9 ലക്ഷത്തിൽ താഴെപ്പേരാണ്.

രാജ്യത്ത് ഇന്ന് 67,708 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സ്ഥിരീകരിച്ച പുതിയ കേസുകളിൽ 77 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 680 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. കഴിഞ്ഞ 12 ദിവസമായി രാജ്യത്തെ പ്രതിദിന മരണസംഖ്യ ആയിരത്തിനു താഴെയാണ്. ഇതിൽ 80 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്.

മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10,226 പേർക്ക്. ഇന്ന് 13,714 പേർക്കാണ് രോഗ മുക്തി.ഇന്ന് സംസ്ഥാനത്ത് 337 പേർ മരിച്ചു. ഇതോടെ മൊത്തം മരണം 41,196 ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 15,64,615 ആയി. 13,30,483 പേർക്ക് രോഗ മുക്തി. 1,92,459 ആക്ടീവ് കേസുകൾ. സംസ്ഥാന ആരോഗ്യ വകുപ്പാണ് കണക്കുകൾ പുറത്തുവിട്ടത്.

കർണാടകയിൽ ഇന്ന് 8,477 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 8,841 പേർക്ക് രോഗ മുക്തി. ഇന്ന് 85 പേർ മരിച്ചു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,43,848 ആയി. 6,20,008 പേർക്ക് രോഗ മുക്തി. 1,113,538 ആക്ടീവ് കേസുകൾ. സംസ്ഥാനത്തെ മൊത്തം മരണം 10,283 ആയി. ആന്ധ്രാപ്രദേശിൽ ഇന്ന് 4,038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,71,053 ആയി. 7,25,099 പേർക്ക് രോഗ മുക്തി. 40,047 ആക്ടീവ് കേസുകൾ. സംസ്ഥാനത്തെ മൊത്തം മരണം 6,357.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP