Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 22,415 പേർക്ക്; രാജ്യത്തെ 70,73,958 കോവിഡ് ബാധിതരിൽ 60,98,259 പേരും രോ​ഗമുക്തി നേടി; മരണത്തിന് കീഴടങ്ങിയത് 1,08,523 രോ​ഗികളും; രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 8,67,176 വൈറസ് ബാധിതർ

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 22,415 പേർക്ക്; രാജ്യത്തെ 70,73,958 കോവിഡ് ബാധിതരിൽ 60,98,259 പേരും രോ​ഗമുക്തി നേടി; മരണത്തിന് കീഴടങ്ങിയത് 1,08,523 രോ​ഗികളും; രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 8,67,176 വൈറസ് ബാധിതർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 22,415 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 70,73,958 ആയി. ഇതിൽ 60,98,259 പേരും രോ​ഗമുക്തി നേടിയപ്പോൾ മരണത്തിന് കീഴടങ്ങിയത് 1,08,523 പേരാണ്. നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത് 8,67,176 പേരാണ്. ഇതിൽ 8,944 രോ​ഗികളുടെ നില അതീവ ​ഗുരുതരമാണ്. മഹാരാഷ്ട്രയിൽ ഇന്ന് 10,792പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15,28,226പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 309പേർകൂടി മരിച്ചു. 40,349പേരാണ് ഇതുവരെ മരിച്ചത്.

കർണാടകയിൽ ഇന്ന്  75പേർ മരിച്ചു. 7,00786പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,20,270പേർ ചികിത്സയിലാണ്. ബെംഗളൂരുവിൽ മാത്രം 4,623 കോവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആന്ധ്രാപ്രദേശിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,55,727ആയി. 7,03,208പേരാണ് രോഗമുക്തരായത്. 6,224പേർ മരിച്ചു. 46,295പേർ ചികിത്സയിലാണ്. രോഗവ്യാപനം വർദ്ധിച്ച തോതിൽ തുടരുന്ന മറ്റൊരു സംസ്ഥാനമായ തമിഴ്‌നാട്ടിൽ 6,56,385 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6,02,038പേർ രോഗമുക്തരായി. 10,252പേർ മരിച്ചു. 44,095 പേർ ചികിത്സയിലാണ്.

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2780 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 29 പേർ മരിച്ചു. ഇതുവരെ 3,09,339 പേർക്കാണ് രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 3,09,339 പേർ രോഗം ബാധിച്ച് മരിച്ചു. 21,701 പേരാണ് നിലവിൽ ചികിത്സയിലുണ്ട്. 2,81,869 പേർ ഇതുവരെ രോഗമുക്തരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP