Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യ- ഇസ്രയേൽ സംയുക്ത ​ഗവേഷക സംഘം വികസിപ്പിക്കുന്നത് ഏറ്റവും വേ​ഗതയിൽ ഫലം അറിയുന്ന കോവിഡ് പരിശോധനാ രീതി; മുപ്പതു മുതൽ അമ്പത് സെക്കൻഡിനുള്ളിൽ ഫലം അറിയാം; കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുമ്പോഴും മഹാമാരിയെ പിടിച്ചു കെട്ടാനുള്ള ശ്രമങ്ങൾ സജീവം

ഇന്ത്യ- ഇസ്രയേൽ സംയുക്ത ​ഗവേഷക സംഘം വികസിപ്പിക്കുന്നത് ഏറ്റവും വേ​ഗതയിൽ ഫലം അറിയുന്ന കോവിഡ് പരിശോധനാ രീതി; മുപ്പതു മുതൽ അമ്പത് സെക്കൻഡിനുള്ളിൽ ഫലം അറിയാം; കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുമ്പോഴും മഹാമാരിയെ പിടിച്ചു കെട്ടാനുള്ള ശ്രമങ്ങൾ സജീവം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഏറ്റവും വേ​ഗതയിൽ ഫലം അറിയുന്ന കോവിഡ് പരിശോധനാ രീതി വികസിപ്പിക്കാൻ ഇന്ത്യ- ഇസ്രയേൽ സംയുക്ത ​ഗവേഷക സംഘം. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡയറക്ടറേറ്റ് ഓഫ് ഇസ്രയേൽ, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.), കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്‌ഐ.ആർ.) എന്നിവ സംയുക്തമായാണ് പരിശോധനാ കിറ്റ് വികസിപ്പിക്കുന്നത്. മുപ്പതു മുതൽ അമ്പത് സെക്കൻഡിനുള്ളിൽ ഫലം അറിയാൻ കഴിയുന്നതാണ് പുതിയ പരിശോധനാ രീതി. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 69,57,511 കോവിഡ് കേസുകളും 1,07,039 മരണങ്ങളുമായി രണ്ടാം സ്ഥാനത്താണ് ഇപ്പോൾ. അതേസമയം, ഇസ്രയേലിൽ ഇതുവരെ രോ​ഗബാധ റിപ്പോർട്ട് ചെയ്തത് 2,87,858 പേർക്കാണ്. 1,886 മരണങ്ങളാണ് അവിടെ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 91,97,590 ആണ് ഇസ്രയേലിലെ ജനസംഖ്യ. അതേസമയം ഇന്ത്യയിൽ 138 കോടിയിലധികമാണ് ജനസംഖ്യ.

പരിശോധന നടത്തേണ്ട ആൾ ഒരു ട്യൂബിലേക്ക് ഊതിയാൽ ട്യൂബിനുള്ളിലെ രാസവസ്തുക്കൾ, ശ്വാസത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടോയെന്ന് തിരിച്ചറിയാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിക്കുന്നത്. പുതിയ പരിശോധനാ കിറ്റ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തയ്യാറാകുമെന്ന് ഇസ്രയേലിന്റെ ഇന്ത്യയിലെ അംഡബാസിഡർ റോൺ മാൽക പറഞ്ഞു. ‌കിറ്റിന്റെ നിർമ്മാണ കേന്ദ്രം ഇന്ത്യയായിരിക്കണമെന്നാണ് ഇസ്രയേൽ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിശോധനാ പ്രോജക്ടിന്റെ ജോലികൾ അവസാനഘട്ടത്തിലാണ‌െന്നും കൃത്യതയ്യാർന്ന ഒരു സാങ്കേതിക വിദ്യയിലേക്ക് എത്തിച്ചേരാൻ രണ്ടോ മൂന്നോ ആഴ്ചയിലധികം എടുക്കില്ലെന്നും റോൺ മാൽക പറഞ്ഞു. ഇന്ത്യയിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ നാല് വ്യത്യസ്ത മാർഗങ്ങൾ ഉപയോഗിച്ച് ഇസ്രയേലി ശാസ്ത്രജ്ഞർ പരിശോധിച്ചു. ബ്രെത്ത് അനലൈസർ, വോയിസ് ടെസ്റ്റ്, ഉമിനീരിൽനിന്ന് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ഐസോതെർമൽ ടെസ്റ്റ്, പോളി അമിനോ ആസിഡ് ടെസ്റ്റ് എന്നീ പരിശോധനാ മാർഗങ്ങളാണ് ഇസ്രയേലി ഗവേഷകർ അവലംബിച്ചതെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അതേ സമയം ഇന്ത്യയിൽ കോവിഡ് രോ​ഗികളുടെ എണ്ണം കുതിക്കുകയാണ്. ഇന്ന് 53,699 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 69,57,511 ആയി. 24 മണിക്കൂറിനിടെ 518 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,07,039 ആയി. രാജ്യത്ത് ഇതുവരെ 59,55,462 പേർ രോ​ഗമുക്തരായി. നിലവിൽ ചികിത്സയിൽ കഴിയുന്ന 8,95,010 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

മഹാരാഷ്ട്രയിൽ 12,134 പേർക്കുകൂടി ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 15,06,018 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.39,732 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു. ഇന്ന് മാത്രം 302 മരണം റിപ്പോർട്ട് ചെയ്തു. 12,29,339 പേർ ഇതുവരെ രോഗമുക്തരായി. ഇതിൽ 17,323 പേർ ഇന്ന് രോഗമുക്തരായവരാണ്. 81.63 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2,36,491 പേർ നിലവിൽ ചികിത്സയിലുണ്ട്.

കർണാടകയിൽ പുതുതായി 10,913 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 114 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 6,90,269 ആയി വർധിച്ചു. മരണസംഖ്യ 9,789 ആയി. 9,091 പേർ ഇന്ന് രോഗമുക്തരായി. ഇതുവരെ 5,61,610 പേർ സംസ്ഥാനത്ത് രോഗമുക്തി നേടിയതായും കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ 1,18,851 പേരാണ് ചികിത്സയിൽ തുടരുന്നത്.

തമിഴ്‌നാട്ടിൽ രോഗബാധിതർ 6,46,128 ആയി. ഇന്ന് 5,185 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 68 മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 10,120 ആയി ഉയർന്നതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. 5,91,811 പേർ ഇതുവരെ രോഗമുക്തരായി. ഇന്ന് മാത്രം 5,357 പേർ രോഗമുക്തി നേടി. 44,197 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. ഇതുവരെ 81 ലക്ഷത്തിലേറെ സാംപിളുകളും സംസ്ഥാനത്ത് പരിശോധിച്ചു.

ആന്ധ്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,145 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 7,44,864 ആയി ഉയർന്നു. മരണം 6,159 ആയി. 24 മണിക്കൂറിനിടെ 31 മരണം റിപ്പോർട്ട് ചെയ്തു. 47,665 രോഗികളാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്. 6,91,040 പേർ ഇതുവരെ പൂർണമായും കോവിഡ് മുക്തരായി.

ഡൽഹിയിൽ 2860 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 39 പേർ മരിച്ചു. ആകെ മരണം 5,692 ആയി. 1.87 ശതമാനമാണ് സംസ്ഥാനത്തെ മരണനിരക്ക്. ഇതുവരെ 3,03,693 പേർക്കാണ് രാജ്യതലസ്ഥാനത്ത് രോഗം പിടിപെട്ടത്. ഇതിൽ 21,955 പേർ നിലവിൽ ചികിത്സയിലുണ്ട്. 2,76,046 രോഗികൾ ഇതുവരെ രോഗമുക്തരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP