Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 75,499 പേർക്ക്; രാജ്യത്തെ 68,29,678 കോവിഡ് ബാധിതരിൽ 58,18,100 പേരും രോ​ഗമുക്തരായി; കോവിഡ് മരണ സംഖ്യ 1,05,519; ചികിത്സയിൽ കഴിയുന്ന 9,06,059 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 75,499 പേർക്ക്; രാജ്യത്തെ 68,29,678 കോവിഡ് ബാധിതരിൽ 58,18,100 പേരും രോ​ഗമുക്തരായി; കോവിഡ് മരണ സംഖ്യ 1,05,519; ചികിത്സയിൽ കഴിയുന്ന 9,06,059 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 75,499 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 68,29,678 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 928 കോവിഡ് രോ​ഗികളാണ്. രാജ്യത്തെ കോവിഡ് മരണസംഖ്യ 1,05,519 ആയി. 58,18,100 പേർ ഇതിനകം രോ​ഗമുക്തി നേടി. നിലവിൽ 9,06,059 കോവിഡ് രോ​ഗികളാണ് ഇന്ത്യയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ഉൾപ്പെടുന്നു. കോവിഡ് പോസിറ്റീവ് ആകുന്ന കർണാടകത്തിൽനിന്നുള്ള രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് പ്രഹ്ലാദ് ജോഷി. നേരത്തെ റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 14,578 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,80,489 ആയി. 2,52,277 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 355പേർ 24 മണിക്കൂറിനിടെ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. 39,072 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. മരണനിരക്ക് 2.64 ശതമാനമായി കുറഞ്ഞു. ഇന്ന് 16,715 പേർ കൂടി രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 11,96,441 ആയി. 80.81 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മുക്തിനിരക്ക്.

തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം 6,35,855 ആയി ഉയർന്നു. ബുധനാഴ്ച 5,447 പേർക്ക് രോഗം സ്ഥിരീകരിച്ചു. 5,524 പേർ രോഗമുക്തരായി ആശുപത്രിവിട്ടു. കോവിഡ് മരണസംഖ്യ പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഇന്ന് 67 മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 9,984 ആയി. 5,80,736 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡിൽനിന്നും മുക്തി നേടിയത്. 45,135 പേർ നിലവിൽ ചികിത്സയിൽ തുടരുന്നു. ഇതുവരെ 80 ലക്ഷത്തോളം സാംപിളുകൾ പരിശോധിച്ചിട്ടുണ്ടെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

ആന്ധ്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,120 പേർക്ക് രോഗം സ്ഥിരീകരിച്ചു. 34 പേർ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,34,427 ആയി. മരണസംഖ്യ 6,096 ആയും വർധിച്ചു. 49,513 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 6,78,828 പേർ ഇതുവരെ രോഗമുക്തരായെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

ഡൽഹിയിൽ രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,871 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2,98,107 ആയി. ആകെ മരണം 5,616 ആയി. ബുധനാഴ്ച 35 മരണം റിപ്പോർട്ട് ചെയ്തു. 1.88 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്. 2,70,305 പേർ ഇതുവരെ രോഗമുക്തരായി. 22,186 പേരാണ് നിലവിൽ ഡൽഹിയിൽ ചികിത്സയിൽ തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP