Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു; വൈറസ് ബാധ സ്ഥിരീകരിച്ച 65,09,916 പേരിൽ 54,66,344 പേരും രോ​ഗമുക്തി നേടി; രാജ്യത്തെ കോവിഡ് മരണസംഖ്യ 1,01,211 ആയി; നിലവിൽ ചികിത്സയിലുള്ള 9,42,361 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു; വൈറസ് ബാധ സ്ഥിരീകരിച്ച 65,09,916 പേരിൽ 54,66,344 പേരും രോ​ഗമുക്തി നേടി; രാജ്യത്തെ കോവിഡ് മരണസംഖ്യ 1,01,211 ആയി; നിലവിൽ ചികിത്സയിലുള്ള 9,42,361 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. ഇന്ന് 37,982 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് കേസുകൾ 65,09,916 ആയി. 24 മണിക്കൂറിനിടെ 336 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,01,211 ആയി. 54,66,344 പേരാണ് ഇതുവരെ രോ​ഗമുക്തരായത്. നിലവിൽ 9,42,361 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 6,224പേർക്കാണ്.

ആന്ധ്രാപ്രദേശിൽ 7,798പേരാണ് ഇന്ന് രോഗമുക്തരായത്. 41പേർ മരിച്ചു. 7,13,014പേർക്കാണ് ആന്ധ്രയിൽ ആകെ രോഗം സ്ഥിരീകരിച്ചത്. 6,51,791പേർ രോഗമുക്തരായി. 55,282പേർ ചികിത്സയിലാണ്. 5,941പേരാണ് ആകെ മരിച്ചത്. തമിഴ്‌നാട്ടിൽ 5,622പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 5,596പേർ രോഗമുക്തരായി. 65പേർ മരിച്ചു. 6,14,507പേർക്കാണ് തമിഴ്‌നാട്ടിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,58,534പേർ രോഗമുക്തരായി. 9,718പേർ മരിച്ചു. 46,255പേർ ചികിത്സയിലാണ്.കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 75,67,297 കോവിഡ് കേസുകളും 2,13,716 മരണങ്ങളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. ബ്രസീൽ, റഷ്യ, കൊളംമ്പിയ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്ക് തൊട്ടുപിന്നിലുള്ളത്.

അതിനിടെ, റിലയൻസ് ലൈഫ് സയൻസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക നേട്ടം കൈവരിച്ചു. കോവിഡ് പരിശോധനക്കായി ആർടി- പിസിആർ കിറ്റ് റിലയൻസ് വികസിപ്പിച്ചു. രണ്ടുമണിക്കൂറിനുള്ളിൽ കൃത്യമായ പരിശോധനാഫലം ലഭിക്കുന്നതാണ് റിലയൻസ് വികസിപ്പിച്ച ആർ-​ഗ്രീൻ കിറ്റ്. നിലവിൽ 24 മണിക്കൂർ വേണ്ടിവരുന്ന സ്ഥാനത്താണ് കുറഞ്ഞ സമയത്തിനുള്ളിൽ പരിശോധന സാധ്യമാകുന്ന പരിശോധനാ കിറ്റ് ഗവേഷകർ വികസിപ്പിച്ചത്. ആർ- ഗ്രീൻ കിറ്റ് എന്നാണ് റിലയൻസ് കിറ്റിന്റെ പേര്. കിറ്റ് ഐസിഎംആർ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.

റിവേഴ്‌സ് ട്രാൻസ്‌ക്രിപ്ഷൻ- പോളിമറേസ് ചെയ്ൻ റിയാക്ഷൻ എന്നതാണ് ആർടി-പിസിആർ എന്ന ടെസ്റ്റിന്റെ പൂർണ രൂപം. കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിന്റെ ന്യൂക്ലിക് ആസിഡ് തിരിച്ചറിയുന്നതിനുള്ള പരിശോധനയാണ് ഇതിലൂടെ നടത്തുന്നത്. നിലവിൽ ലഭ്യമായ ആർടി-പിസിആർ കിറ്റുകൾ വഴി വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാൻ 24 മണിക്കൂറാണ് വേണ്ടി വരുന്നത്. എന്നാൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കീഴിലുള്ള റിലയൻസ് ലൈഫ് സയൻസ് വികസിപ്പിച്ചത് വളരെ വ്യത്യസ്തമാർന്നതും കൃത്യത കൂടിയതുമായ ടെസ്റ്റിങ് കിറ്റാണെന്നാണ് അവകാശ വാദം.

ഐസിഎംആറിന്റെ പരിശോധനയിൽ തൃപ്തികരമായ പ്രകടനം കാഴ്ചവെച്ചുവെന്നാണ് വിവരങ്ങൾ. കൊറോണ വൈറസിന്റെ ഇ, ആർ, ആർഡിആർപി എന്നീ ജീനുകളെ തിരിച്ചറിയുന്ന കിറ്റാണ് ഇത്. പൂർണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചതാണ് ഇതിലെ ഭാഗങ്ങൾ. ഐസിഎംആർ പരിശോധനയിൽ ഈ കിറ്റ് 98.7 ശതമാനം സംവേദനക്ഷമതയും 98.8 ശതമാനം കൃത്യതയും പ്രകടിപ്പിച്ചുവെന്നാണ് വിവരങ്ങൾ. ഉപയോഗിക്കാൻ എളുപ്പമാണെന്നും പരിശോധന ഫലം രണ്ടുമണിക്കൂറിനുള്ളിൽ അറിയാൻ സാധിക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP