Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 50,947 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 61,93,966 ആയി; ഇന്ത്യ കോവിഡ് മരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ; ഇതുവരെ മരിച്ചത് 96,854 വൈറസ് ബാധിതർ; ഏറ്റവുമധികം കോവിഡ് രോഗമുക്തർ ഉള്ള രാജ്യം ഇന്ത്യയാണെന്നും കേന്ദ്ര സർക്കാർ

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 50,947 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 61,93,966 ആയി; ഇന്ത്യ കോവിഡ് മരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ; ഇതുവരെ മരിച്ചത് 96,854 വൈറസ് ബാധിതർ; ഏറ്റവുമധികം കോവിഡ് രോഗമുക്തർ ഉള്ള രാജ്യം ഇന്ത്യയാണെന്നും കേന്ദ്ര സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 50,947 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 61,93,966 ആയി. 24 മണിക്കൂറിനിടെ 503 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 96,854 ആയി. 51,45,534 പേർ ഇതിനകം രോ​ഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ള 9,51,578 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

രാജ്യം കോവിഡ് മരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. അമേരിക്ക, ബ്രസീൽ, ബ്രിട്ടൺ, ദക്ഷിണാഫ്രിക്ക, റഷ്യ തുടങ്ങി കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണനിരക്ക് കുറവാണ്. പത്തു ലക്ഷം ജനങ്ങളിൽ 70 ആണ് ഇന്ത്യയുടെ കോവിഡ് മരണനിരക്ക്. ലോക ശരാശരി 127 ആണ്. റഷ്യ 139, ദക്ഷിണാഫ്രിക്ക 276, ഫ്രാൻസ് 483, ബ്രിട്ടൺ 618, ബ്രസീൽ 665 എന്നിങ്ങനെയാണ് മറ്റു പ്രമുഖ രാജ്യങ്ങളുടെ മരണനിരക്ക്. അമേരിക്കയിൽ ഇത് 614 ആണ്. ലോക ശരാശരിയേക്കാൾ താഴെയാണ് ഇന്ത്യയിലെ കോവിഡ് മരണനിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാഷ്ട്രയിൽ ഇന്ന് 14,976 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 13,66,129 ആയി. നിലവിൽ 2,60,363 പേരാണ് ചികിത്സയിലുള്ളത്. 19,212 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 10,69,159 ആയി. 78.26 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് രോഗമുക്തി നിരക്ക്. സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 36,181 ആയി. 2.65 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്കെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ 21,35,496 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത് 29,947 പേരാണ്.

ആന്ധ്രാപ്രദേശിൽ ഇന്ന് 6,190പേർക്ക് രോഗം സ്ഥിരീകരിച്ചു. 9,836പേർ രോഗമുക്തരായി. 35പേരാണ് ഇന്ന് മരിച്ചത്. 6,87,351പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 6,22,136പേർ രോഗമുക്തരായി.59,435പേർ ചികിത്സയിലാണ്. മരണസംഖ്യ 5,780 ആയി. തമിഴ്‌നാട്ടിൽ ഇന്ന് 5,546പേർക്ക് രോഗം സ്ഥിരീകരിച്ചു.70പേർ മരിച്ചു. 5,501പേർ രോഗമുക്തരായി. 5,91,943പേരാണ് തമിഴ്‌നാട്ടിൽ ആകെ രോഗബാധിതരായത്. 5,36,209പേർ രോഗമുക്തരായി. 9,453പേർ മരിച്ചു. 46,281പേർ ചികിത്സയിലാണ്.

അതേസമയം, രാജ്യത്ത് രോഗമുക്തി നിരക്ക് ഉയർന്ന തോതിലാണ്. 82 ശതമാനത്തിന് മുകളിലാണ് രോഗമുക്തി നിരക്ക്. ഇതുവരെ 51 ലക്ഷത്തിലധികം പേർ രോഗമുക്തി നേടി. ലോകരാജ്യങ്ങളിൽ ഏറ്റവുമധികം കോവിഡ് രോഗമുക്തർ ഉള്ള രാജ്യം ഇന്ത്യയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. രാജ്യത്ത് ഏഴുകോടിയിലധികം പരിശോധനകൾ നടത്തി. കഴിഞ്ഞാഴ്ച മാത്രം 77 ലക്ഷത്തിലധികം പരിശോധനകളാണ് നടന്നതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP