Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 27,246 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 58,43,349; നിലവിൽ ചികിത്സയിൽ കഴിയുന്ന 9,71,104 വൈറസ് ബാധിതരിൽ 8,944 പേരുടെ നില ​ഗുരുതരം

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 27,246 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 58,43,349; നിലവിൽ ചികിത്സയിൽ കഴിയുന്ന 9,71,104 വൈറസ് ബാധിതരിൽ 8,944 പേരുടെ നില ​ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 27,246 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 58,43,349 ആയി. ഇന്ന് 270 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 92,587 ആയി. ഇന്ത്യയിൽ കോവിഡ് ബാധിച്ചവരിൽ 47,79,658 പേർ ഇതിനകം രോ​ഗമുക്തി നേടി. നിലവിൽ 9,71,104 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില ​ഗുരുതരമാണ്.

മഹാരാഷ്ട്രയിൽ ഇന്ന് 17,794 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ മുക്തി നിരക്കിൽ ഇന്ന് വർധനവുള്ളത് ആശ്വാസമാണ്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 13,00,757 ആയി. 9,92,806 പേർക്ക് രോഗ മുക്തിയുണ്ട്. 2,72,775 ആക്ടീവ് കേസുകൾ. സംസ്ഥാനത്തെ മൊത്തം മരണം 34,761 ആയി. മഹാരാഷ്ട്ര പൊലീസിൽ മാത്രം ഇന്ന് 281 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേർ മരണപ്പെട്ടു. സംസ്ഥാന പൊലീസിൽ ഇതുവരെ 22,269 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 239 പേർ മരണപ്പെട്ടു. നിലവിൽ 3319 പേരാണ് ചികിത്സയിലുള്ളത്.

ആന്ധ്രാപ്രദേശിൽ ഇന്നും കോവിഡ് രോഗികളുടെ എണ്ണം ഏഴായിരത്തിന് മുകളിലാണ്. തമിഴ്‌നാട്ടിൽ അയായിരത്തിന് മുകളിലാണ് രോഗികൾ. ആന്ധ്രയിൽ ഇന്ന് 7,073 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 6,61,458 ആയി. ഇന്ന് 48 പേരാണ് മരിച്ചത്. ഇതോടെ മൊത്തം മരണ സംഖ്യ 5,606 ആയി. സംസ്ഥാനത്ത് 5,88,169 പേർക്ക് രോഗ മുക്തി. 67,683 ആക്ടീവ് കേസുകൾ. തമിഴ്‌നാട്ടിൽ ഇന്ന് 5,679 പേർക്കാണ് കോവിഡ്. 72 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,69,370. ആക്ടീവ് കേസുകൾ 46,386 ആണ്. 5,13,836 പേർക്ക് രോഗ മുക്തി. മൊത്തം മരണ സംഖ്യ 9,148.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP