Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 38,305 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 55,23,917; ഇന്ന് 436 കോവിഡ് രോ​ഗികൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 88,345 ആയി

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 38,305 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 55,23,917; ഇന്ന് 436 കോവിഡ് രോ​ഗികൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 88,345 ആയി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 38,305 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 55,23,917 ആയി. 24 മണിക്കൂറിനിടെ 436 കോവിഡ് രോ​ഗികൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 88,345 ആയി. ഇതുവരെ 44,40,775 പേരാണ് രോ​ഗമുക്തി നേടിയത്. നിലവിൽ 9,94,797 രോ​ഗികൾ ചികിത്സയിലുണ്ട്. ഇവരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്.

മഹാരാഷ്ട്രയിൽ ഇന്ന് 15,738 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 344 പേരാണ് മരിച്ചത്. രോഗ മുക്തരുടെ ഇന്നത്തെ എണ്ണം 30,000 കടന്നു. ഇന്ന് 32,007 പേരാണ് രോഗ മുക്തരായി ആശുപത്രി വിട്ടത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 12,24,380 ആയി. 9,16,348 പേർക്ക് രോഗ മുക്തി. സംസ്ഥാനത്തെ മൊത്തം മരണ സംഖ്യ 33,015 ആയി. നിലവിൽ 2,74,623 ആണ് ആക്ടീവ് കേസുകൾ.

കർണാടകയിലും തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം അയവില്ലാതെ തുടരുകയാണ്. കർണാടകയിൽ ഇന്ന് 7,339 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധിതരേക്കാൾ ഇന്ന് രോഗ മുക്തരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായത് സംസ്ഥാനത്തിന് ആശ്വാസമാണ്. ഇന്ന് 9,925 പേർക്കാണ് രോഗ മുക്തി. ഇന്ന് 122 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 8,145 ആയി. മൊത്തം രോഗികളുടെ എണ്ണം 5,26,876 ആയി ഉയർന്നു. 4,23,377 പേർ ഇതുവരെയായി രോഗ മുക്തരായി ആശുപത്രി വിട്ടു. 95,335 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത്.

തമിഴ്‌നാട്ടിൽ ഇന്ന് 5,344 പേർക്കാണ് രോഗം. തമിഴ്‌നാട്ടിലും രോഗികളേക്കാൾ രോഗ മുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. ഇന്ന് 5,492 പേർക്കാണ് രോഗ മുക്തി. സംസ്ഥാനത്ത് ഇന്ന് 60 പേരാണ് മരിച്ചത്. ഇതോടെ മൊത്തം മരണ സംഖ്യ 8,871 ആയി. മൊത്തം രോഗികളുടെ എണ്ണം 5,47,337 ആയി ഉയർന്നു. 4,91,971 പേർക്കാണ് രോഗ മുക്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP