Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 85,364 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 47,42,743 ആയി; 24 മണിക്കൂറിനിടെ 1,046 മരണങ്ങൾ കൂടി റിപ്പോർട്ട്ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 78,552ആയി; നിലവിൽ ചികിത്സയിൽ കഴിയുന്ന 9,70,985 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 85,364 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 47,42,743 ആയി; 24 മണിക്കൂറിനിടെ 1,046 മരണങ്ങൾ കൂടി റിപ്പോർട്ട്ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 78,552ആയി; നിലവിൽ ചികിത്സയിൽ കഴിയുന്ന 9,70,985 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് 85,364 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 47,42,743 ആയി. 24 മണിക്കൂറിനിടെ 1,046 മരണങ്ങൾ കൂടി റിപ്പോർട്ട്ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 78,552ആയി. 36,93,206 പേർ ഇതിനകം രോ​ഗമുക്തരായി. നിലവിൽ ചികിത്സയിൽ കഴിയുന്നത് 9,70,985 പേരാണ്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 66,52,721 കോവിഡ് കേസുകളും 1,97,678 മരണങ്ങളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. എന്നാൽ, പ്രതിദിന രോ​ഗബാധയുടെ കാര്യത്തിൽ ഇന്ത്യ വളരെ മുന്നിലാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 16,474 കോവിഡ് കേസുകളും 257 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇന്ത്യയിൽ രോ​ഗബാധികരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.

ആന്ധ്രാപ്രദേശിൽ ഇന്നും പതിനായിരത്തിനടത്ത് കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,901 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 5,57,587 ആയി. 95,733 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 4,57,008 പേർ രോഗ മുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്തെ ആകെ മരണം 4,846 ആയി. അതേസമയം, കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ ഉത്തർപ്രദേശിൽ ഇന്ന് 6,846പേർക്ക് രോഗം സ്ഥിരീകരിച്ചു. 6,0,85പേർ രോഗമുക്തരായി. 67,955പേരാണ്ത ചികിത്സയിലുള്ളത്. 2,33,527പേർക്കാണ് ആകെ രോഗം ഭേദമായത്. 4,349പേർ മരിച്ചു.

തമിഴ്‌നാട്ടിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5,495 പേർക്ക്. ഇന്ന് രോഗികളേക്കാൾ രോഗ മുക്തരായവരുടെ എണ്ണം സംസ്ഥാനത്ത് കൂടുതലാണ്. ഇന്ന് 6,227 പേരാണ് ഇന്ന് ആശുപത്രി വിട്ടത്. ഇന്ന് സംസ്ഥാനത്ത് 76 പേർ മരിച്ചു. ഇതോടെ മൊത്തം മരണം 8,307 ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 4,97,066 ആയി ഉയർന്നു. 47,110 ആക്ടീവ് കേസുകൾ. 4,41,649 പേർക്കാണ് മൊത്തം രോഗ മുക്തി.

ഡൽഹിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 4,321 കോവിഡ് കേസുകൾ.ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. 28 മരണവും സംഭവിച്ചു. 3,141പേർ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുട എണ്ണം 2,14,069ആയി. 4,715പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 1,81,295പേരാണ് ആകെ രോഗമുക്തരായത്. 28,059പേരാണ് ചികിത്സയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP