Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 70,766 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 37,58,705 ആയി; 28,95,175 പേർ രോ​ഗമുക്തരായി; ഇതുവരെ മരിച്ചത് 66,419 വൈറസ് ബാധിതരും

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 70,766 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 37,58,705 ആയി; 28,95,175 പേർ രോ​ഗമുക്തരായി; ഇതുവരെ മരിച്ചത് 66,419 വൈറസ് ബാധിതരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 70,766 പേർക്ക്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 37,58,705 ആയി. 24 മണിക്കൂറിനിടെ 984 വൈറസ് ബാധിതർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 66,419 ആയി. 28,95,175 പേർ ഇതുവരെ രോ​ഗമുക്തരായി. നിലവിൽ ചികിത്സയിലുള്ള 7,97,111 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 15,000ലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 15,765 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ എട്ടുലക്ഷം കടന്നു. 8,08,306 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,98,523 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. 5,84,537 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. കോവിഡ് രോഗമുക്തി നിരക്ക് 72.32 ശതമാനമെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. മരണസംഖ്യ 24,903 ആയി ഉയർന്നു.

മുംബൈയിൽ മാത്രം പുതുതായി 1142 പേർക്കാണ് രോഗബാധ ഉണ്ടായത്. ഇതോടെ മുംബൈ നഗരത്തിലെ കോവിഡ് ബാധിതർ 1,46,947 ആയി ഉയർന്നു. ഇതിൽ 1,18,864 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 20,065 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 7,690 പേർ രോഗം ബാധിച്ച് മരിച്ചതായും മുനിസിപ്പൽ കോർപ്പറേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ആന്ധ്രാപ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്നും പതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 10,368 പേരാണ് പുതുതായി ചികിത്സയിൽ പ്രവേശിച്ചത്. 24 മണിക്കൂറിനിടെ 84 പേർ മരിച്ചതായും ആന്ധ്രാപ്രദേശ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 4,45,139 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,01,210 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ 4053 പേർ രോഗം വന്ന് മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

കർണാടകയിൽ ഇന്ന് 9058 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 3.51ലക്ഷം കടന്നു. ബെംഗളുരുവിൽ മാത്രം 2697 പുതിയ കോവിഡ് രോഗികളാണുള്ളത്. കർണാടക ഗ്രാമ വികസന മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പയും ഇന്നത്തെ കോവിഡ് പോസിറ്റീവ്കാരുടെ പട്ടികയിൽ ഉണ്ട്. 72കാരനായ ഈശ്വരപ്പയെ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ 40പേരുൾപ്പെടെ സംസ്ഥാനത്ത് ഇന്ന് 135 പേർ മരിച്ചു. 5837 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.

ഡൽഹിയിൽ പുതിയതായി 2312 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് മാസത്തിനിടയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ജൂലൈ 4ന് 2,505 കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് ശേഷം ദേശീയ തലസ്ഥാന പ്രദേശത്ത് കേസുകൾ കുറഞ്ഞു വരികയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 18 മരണങ്ങളും 2312 കോവിഡ് കേസുകളുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതർ 1.77 ലക്ഷമായി. 18 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 4,462 ആയി. ഇന്ന് 1050 പേരാണ് രോഗമുക്തരായത്. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 156728 ആയി. 88.5 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 15870 സജ്ജീവ കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP